വേനല്‍മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്‌ധമാകും




സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് കഴിഞ്ഞ ഉറച്ച് കാലമായി കേരളം സാക്ഷിയാകുന്നത്. കനത്ത ചൂടാണ് കേരളത്തിൽ അനുഭവിക്കുന്നത്. പാലക്കാട് തുടർച്ചയായി 40 ഡിഗ്രിയാണ് ചൂട്. അതിനിടയിൽ കഴിഞ്ഞ ദിവസം പാലക്കാട് മുണ്ടൂരിൽ ചൂട് മൂന്ന് വർഷത്തിന് ശേഷം 41 ഡിഗ്രിയായിരുന്നു. ഈ കനത്ത ചൂടിൽ കടല്‍ തിളച്ചുമറിയുകയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥനത്ത് വേനൽ മഴക്കും സാധ്യതയുണ്ട്.


21 വരെ ചില സ്ഥലങ്ങളില്‍ വേനല്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വരെ തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ധമാകുമെന്നും 2 മീറ്ററിലേറെ ഉയരമുള്ള തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികളും സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


താപനില ഉയര്‍ന്നതോടെ കടലില്‍ വന്‍ തിരയിളക്കമാണ് അനുഭവപ്പെടുന്നത്. കേരളതീരത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 മുതല്‍ 19ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യതയുണ്ട്. തിരകള്‍ 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്നേക്കും. ഉള്‍ക്കടലിലെ അത്യുഷ്ണപ്രതിഭാസം മൂലമാണ് കടലില്‍ വന്‍തിരയിളമുണ്ടാകുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment