തിരുവനന്തപുരം കോർപ്പറേഷനിലെ ചാരാച്ചിറ (കുളം) വധം ഒരു തുടർകഥ




2018 - ൽ വന്ന ചാരാച്ചിറ (കുളം) വധം ഒരു തുടർ കഥ എന്ന വാർത്തയിൽ നിന്നു മനസിലാക്കാം തിരുവനന്തപുരം നഗരസഭ എത്ര മാത്രം ഗംഭീരമായി ചാരാച്ചിറ എന്ന ജലാശയത്തെ (കുളത്തെ) അന്നേ നശിപ്പിച്ചു തുടങ്ങിയെന്ന്. അന്നത്തെ മേയർ അഡ്വ. വി കെ പ്രശാന്ത് ജന സമ്മതനും പ്രകൃതിയേയും കൃഷിയേയും സ്നേഹിക്കുകയും ചെയ്യുന്ന ആളായിട്ടാണല്ലോ ചിലരെങ്കിലും  കരുതിയിരുന്നത്. എന്നിട്ടും എന്തേ 2018  വിദ്യാർത്ഥികൾ നൽകിയ പരാതിയ്ക്ക് പുല്ലുവില കൽപിച്ചത്. അന്ന്  വി കെ പ്രശാന്ത് കുട്ടികളുടെ പരാതിയെ അൽപമെങ്കിലും മാനിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ സ്ഥലം വാർഡ് കൗൺസിലർ ശ്രീ. പാളയം രാജനും അന്നത്തെ കോർപറേഷൻ സെക്രട്ടറി അഡ്വ. ദീപയ്ക്കും ചേർന്ന് ഈ കുളത്തെ കൈയേറാനോ അതിനുള്ളിൽ നിയമ വിരുദ്ധമായി കൽക്കെട്ട് നിർമാണം നടത്തുവാനോ നഗര മാലിന്യമടക്കമുള്ളവ കൊണ്ട് നികത്തിയെടുക്കുവാനോ കഴിയുമായിരുന്നില്ല. 


ശരിക്കും ജനങ്ങൾ ആദ്യം കണ്ടുപിടിക്കേണ്ടത് എന്ത് ആവശ്യകതയുടെ പുറത്താണ് ഈ കുളം ഇത്രമാത്രം ചുരുക്കിയത് എന്നാണ്. അതിനുള്ള ശാസ്ത്രീയ വിശദീകരണം തരാൻ നഗരസഭ പൊതു മരാമത്ത് വികസന സമിതിയ്ക്കും മേയർക്കും തുല്യ ബാധ്യതയുണ്ട്. കുളം എന്നത് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 11 പ്രകാരം സർക്കാറിന് കൂടി പരിവർത്തനപ്പെടുത്താൻ അനുവാദമില്ലാത്തതാണ്. അതിനൊപ്പം തന്നെ ഇത്തരം കുളം തണ്ണീർത്തട പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ അതാത് സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയ്ക്കാണ് പ്രഥമ ഉത്തരവാദിത്ത്വമെന്ന് മറന്നു പോകരുത്. ചാരാച്ചിറയുടെ വിഷയത്തിൽ ടി-ഉത്തരവാദിത്ത്വം നിറവെറ്റേണ്ട അഡ്വ. ദ്വീപ തന്നെ കുളത്തിനെ നശിപ്പിക്കുന്നതിന് പാളയം രാജനും അയാളുടെ ഇഷ്ടത്തോഴനായ കോൺട്രാക്ടറിനും വേണ്ട ഒത്താശകളല്ലാം  ചെയ്തു കൊടുത്തിരിക്കുന്നു. 


വാർത്തകൾ വന്ന കാലഘട്ടത്തിൽ മേയർ ആയിരുന്ന വി.കെ.പ്രശാന്ത് ഇന്ന് വട്ടിയൂർക്കാവ് എം എൽ എയാണ്. പ്രകൃതി സ്നേഹിയായി അറിയപ്പെടുവാൻ ഇഷ്ട്ടപ്പെടുന്ന ഇദ്ദേഹത്തിന് ഈ കുളത്തിൽ നടത്തുന്നത് വികസന പ്രവർത്തനമല്ല തന്റെ സഹകാരിയായ പാളയം രാജൻ നടത്തിയ ശുദ്ധ അഴിമതിയാണെന്ന് മനസിലാക്കാൻ കഴിയാതെ പോയത് എന്തു കൊണ്ട് എന്ന്  ജനങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. വാർഡ് കൗൺസിലർ പാളയം രാജൻ ,കോർപ്പറേഷൻ പൊതുമരാമത്ത്  സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.കുളത്തിന് ചുറ്റും ഇപ്പോൾ നടത്തിയിരിക്കുന്ന കോപ്രായങ്ങളെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന് അറിയാത്ത ഒരാളല്ല ഇദ്ദേഹം. 


നഗരത്തിലെ ജലാശയങ്ങളും തണ്ണീർത്തടങ്ങളും ചുരുക്കപ്പെടാനും നശിപ്പിക്കപ്പെടാനുമിടയായ കാലഘട്ടത്തിൽ തിരുവനന്തപുരം നഗരസഭ സെക്രട്ടറിയായിരുന്ന ദ്വീപക്ക്  ജോലി കയറ്റം ലഭിച്ചു സ്ഥലമാറ്റം ലഭിച്ചു എന്ന്  അറിയുവാൻ സാധിച്ചു. പറയാതെ വയ്യ, ഈ ഗതികേടുകൾക്ക് ഒക്കെ കാരണക്കാരെന്നത് ഈ നാട്ടിലെ വായ്മൂടി കെട്ടിയ നാട്ടുകാർ കൂടിയല്ലെ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment