ചെങ്ങോട്‌മല ഖനനം: കളക്ടറുടെ ഉറപ്പിൽ ഉപരോധ സമരം അവസാനിപ്പിച്ചു.




കോഴിക്കോട്: ചെങ്ങോട്‌മല ഖനനത്തിനെതിരെ നടത്തിവന്ന ഉപരോധ സമരം കളക്ടറുടെ ഉറപ്പിൽ അവസാനിപ്പിച്ചു. താത്കാലികമായാണ് സമരം അവസാനിപ്പിച്ചത്. ഖനനത്തിന് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ എട്ട് ദിവസമായി പഞ്ചായത്ത് ഉപരോധം നടന്ന് വരികയായിരുന്നു. 


ഈ അവസരത്തിലാണ് കളക്ടർ സമര പന്തൽ സന്ദർശിച്ചത്. തുടർന്ന് ആക്ഷൻ കൗൺസിൽ നേതാക്കളുമായി നടത്തിയ ചർച്ചയെ  തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് തീരുമാനങ്ങളാണ് ചർച്ചയിൽ ഉണ്ടായത്.

 

  1. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തീരുമാനങ്ങൾ നടപ്പാക്കില്ല
  2. ദ്രുതഗതിയിൽ ഒരു തീരുമാനവും കൈക്കൊള്ളില്ല; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നിയമപ്രകാരം മാത്രം നടപടി
  3. സമര സമിതിയുടെ ആരോപണങ്ങൾ കളക്ടർ വിശദമായി പഠിക്കും; കാര്യങ്ങൾ മനസിലാക്കാനായി കളക്ടർ നേരിട്ട് ഖനന സ്ഥലം സന്ദർശിക്കും 

നിരവധിപേരാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ ദിനം പ്രതി ആളുകളുടെ പങ്കാളിത്തം വർദ്ധിച്ച് വരികയായിരുന്നു. സമരം 'ഗ്രീൻ റിപ്പോർട്ടർ' ഫേസ്ബുക്ക് വഴി തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു..

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment