ചെങ്ങോടുമലയ്ക്കായി പതിനായിരത്തിലേറെ പേർ പങ്കെടുക്കുന്ന സംരക്ഷണ വലയം




ചെങ്ങോടുമലയെ ഖനനത്തിൽ രക്ഷിക്കാൻ നാട്ടുകാർ സംരക്ഷണ വലയം തീർക്കുന്നു. കോട്ടൂർ പഞ്ചായത്ത് സർവ കക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ നാളെ (29 ന്) വൈകീട്ട് മൂന്നിനാണ് സംരക്ഷണ വലയം തീർക്കുന്നത്. കൂട്ടാലിട, നരയംകുളം, പുളിയോടുമുക്ക്, മൂലാട്, ആവറാട്ട്മുക്ക് എന്നീ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് ചെങ്ങോടുമലയ്ക്ക് ചുറ്റും 10.5 കിലോമീറ്റർ ദൂരത്തിലാണ് സംരക്ഷണ വലയം ഒരുക്കുന്നത്.
 

12000 പേർ പത്തര കിലോമീറ്റർ നീളത്തിൽ മലയ്ക്ക് ചുറ്റും തീർക്കുന്ന സംരക്ഷണ വലയത്തിൽ പങ്കെടുക്കും. വിവിധ സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തുണ്ട്. ഇതോടൊപ്പം കോട്ടൂരിന്റെ സമീപ പഞ്ചായത്തുകളായ നൊച്ചാട്, കായണ്ണ പഞ്ചായത്തുകളും സംരക്ഷണ വലയത്തിൽ അണിനിരക്കും.


ചെങ്ങോടുമലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് കരിങ്കൽ ക്വാറി നിർമിക്കാനുള്ള വ്യക്തിയുടെ ശ്രമത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. അനുമതി തേടിയ സ്ഥലത്തിന് തൊട്ടടുത്ത പ്രദേശങ്ങളും ഇയാളുടെ ഉടമസ്ഥയിലായതിനാൽ ഖനനം ഈ പ്രദേശത്തേക്ക് കൂടി വ്യാപിക്കാനും സാധ്യതയുണ്ട്. പലതവണ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. പാരിസ്ഥിതിക ആഘാത മേഖലയിൽ ഉൾപ്പെട്ട പ്രദേശം കൂടിയാണ് ചെങ്ങോടുമല 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment