ചെറുവള്ളി എസ്​റ്റേറ്റ്​ ഉടമസ്ഥാവകാശ കേസ്​ 21ന്​ പരിഗണിക്കും​; കക്ഷിചേരാൻ നോട്ടീസ്​




കോട്ടയം: ചെറുവള്ളി എസ്​റ്റേറ്റി​​ന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്​ കോട്ടയം ജില്ല ഭരണകൂടം നൽകിയ കേസ്​ ഈ മാസം 21ന്​ പാലാ കോടതി പരിഗണിക്കും. നിർദ്ദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിക്ക്​ വേണ്ടി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. കേസ്​ പരിഗണിക്കുമ്പോൾ കൂടുതൽ പേർക്ക്​ കക്ഷിചേരാമെന്ന്​ നിയമവകുപ്പ്​ അറിയിപ്പ്​ പ്രസിദ്ധീകരിച്ചു. 2263.8 ഏക്കറുള്ള ചെറുവള്ളി എസ്​റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാറിനാണെന്ന്​ പ്രഖ്യാപിക്കണമെന്നും ഭൂമിയിൽനിന്ന്​ പ്രതികളെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാറിനുവേണ്ടി കോട്ടയം കലക്​ടർ കോടതിയിൽ സിവിൽ കേസ്​ നൽകിയത്​. ഇതിൽ പ്രാഥമികവാദം കേ​ട്ടെങ്കിലും കോവിഡിനെത്തുടർന്ന്​ നീളുകയായിരുന്നു . 


തിരുവല്ല കുറ്റപ്പുഴ അയന ചാരിറ്റിബിൾ ട്രസ്​റ്റ്​ ഒന്നാംപ്രതിയും ഹാരിസൺസ്​ മലയാളം ലിമിറ്റഡ്​ മാനേജിങ്​ ഡയറക്​ടർ, മാർ അത്തനാസിയോസ്​ യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ), അയന ട്രസ്​റ്റ്​ മാനേജിങ്​ ട്രസ്​റ്റി ഡോ. സിനി പുന്നൂസ്​ എന്നിവരെ രണ്ടുമുതൽ നാലുവരെ പ്രതികളുമാക്കിയാണ്​ 


ഇതിനിടെയാണ്​ ശനിയാഴ്​ച താൽ​​പര്യമുള്ളവർക്ക്​ കക്ഷിചേരാമെന്ന്​ കാണിച്ച്​ ജില്ല ഗവ.പ്ലീഡർ വി. ജയപ്രകാശ്​ പത്രപരസ്യം നൽകിയിരിക്കുന്നത്​. ഒന്നാം പ്രതിയായ ട്രസ്​റ്റിനെ മുഴുവൻ പ്രതിനിധാനം ചെയ്​ത്​​ മാനേജിങ്​ ട്രസ്​റ്റിയെയാണ്​ കക്ഷിചേർത്തിരിക്കുന്നതെന്നും തർക്കമുള്ള മറ്റാരെങ്കിലുമുണ്ടെങ്കിൽ ​തടസ്സവാദം നൽകാമെന്നും ഇതിൽ പറയുന്നു. കക്ഷിചേരാൻ താൽ​പര്യമുള്ളവർ കേസ് പരിഗണിക്കുന്ന ഈ മാസം 21ന്​ രാവിലെ 11ന്​ നേരി​ട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിക്കണം. ഒന്നാംപ്രതി ചാരിറ്റബിൾ ട്രസ്​റ്റായതിനാലാണ്​ ഇത്തരത്തിലൊരു നോട്ടീസെന്നും ഇതിലെ അംഗങ്ങൾക്കുള്ള അറിയിപ്പാണിതെന്ന​ും അധികൃതർ പറയുന്നു. പൊതുനോട്ടീസായതിനാൽ ട്രസ്​റ്റ്​ ​അംഗങ്ങൾക്കൊപ്പം പ്രതിഭാഗത്തിനൊപ്പമോ വാദിഭാഗത്തിനൊപ്പമോ ആർക്കും കക്ഷിചേരാമെന്നും നിയമവിദഗ്​ധർ പറയുന്നു. പുതുതായി ഹാജരാകുന്നവർ​ പിന്നീട്​ തടസ്സഹരജി ഫയൽ ചെയ്യണം.


കഴിഞ്ഞദിവസം വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പ്​ ഉത്തരവ്​​ ഹൈ​കോ​ട​തി​ സ്​​റ്റേ ചെയ്​തിരുന്നു. അ​യ​ന ട്ര​സ്​​റ്റ്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഈ ​മാ​സം 21വ​രെ​ ഏ​റ്റെ​ടു​ക്ക​ൽ ത​ട​ഞ്ഞ് ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചത്​. ഇതിനുപിന്നാലെ വിമാനത്താവളത്തിന്​ എതിരല്ലെന്ന്​ ബിലീവേഴ്​സ്​ ചർച്ച്​ സഭ സിനഡ്​ വ്യക്തമാക്കിയിരുന്നു. ചർച്ചക്ക്​ തയാറാണ്​. ഉടമസ്ഥാവകാശം സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ നിയമപോരാട്ടത്തിലൂടെ തെളിയിക്കാനും സിനഡ്​ തീരുമാനിച്ചു. എസ്​റ്റേറ്റ്​ വാങ്ങിയതുമുതൽ കരം അടച്ചുവരുന്നതായും സഭാ നേതൃത്വം പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment