കാലാവസ്ഥാ വ്യതിയാനം: സംസ്ഥാനത്തെ കൃഷിയെ കാര്യമായി ബാധിക്കുന്നു




കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഈ വർഷം മാത്രം നെല്ലിന്‍റെ വിളവില്‍ 10 ശതമാനം കുറവുണ്ടാകും. തോട്ടവിളകള്‍ക്ക് കീടബാധയ്ക്കുള്ള സാധ്യത കൂടും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കണമെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍റെ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.


കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് നെല്‍കൃഷിയെ അയിരിക്കും. അഞ്ച് ലക്ഷം ടണ്ണാണ് കേരളത്തിലെ നെല്ലുല്‍പ്പാദനം. വിളവില്‍ 10 ശതമാനമെങ്കിലും കുറയുന്നതോടെ 120 കോടിയുടെ വരുമാന നഷ്ടമുണ്ടാകമെന്നാണ് വിലയിരുത്തല്‍. ചൂട് കൂടുന്നത് തോട്ടവിളകളുടെ പ്രതിരോധ ശേഷിയെ ബാധിക്കും. കീടങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം കൂടും. തോട്ടവിളകളുടെ ഗുണനിലവാരത്തില്‍ ഇടിവുണ്ടാകും. എന്നാല്‍, മരച്ചീനി പോലുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്ക് കാര്യമായ തിരച്ചടിയുണ്ടാകില്ല. 


സംസ്ഥാനത്തെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് പ്രകടമാകുന്നത്. വേനലെത്തും മുൻപേ പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും നാല് ഡിഗ്രി വരെ ഉയര്‍ന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ സാന്നിദ്ധ്യം 410 PPM ലേക്ക് എത്തി നില്‍ക്കുകയാണ്. 


വനനശീകരണം അവസാനിപ്പിക്കണം. വികസനം സുസ്ഥിരമാകണം. താപനിലയിലെ മാറ്റം പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തുല്‍പ്പനങ്ങള്‍ വികസിപ്പിക്കണമെന്നും, ജലസംരക്ഷണം ഉറപ്പുവരുത്തമെന്നുമാണ് കൃഷിയെ രക്ഷിക്കാനും കാലാവസ്ഥാ മാറ്റം തടയാനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment