കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നവരുടെ എണ്ണത്തില്‍ പകുതിയും കുട്ടികള്‍




കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നവരുടെ എണ്ണത്തില്‍ പകുതിയും കുട്ടികള്‍ ആണെന്ന വസ്തുത കുട്ടികള്‍ തന്നെ തിരിച്ചറിയുന്നു. എന്നറിയുവാന്‍  ഗ്രീറ്റ തുംബര്‍ഗ്ഗ് എന്ന സ്വീഡിഷ് 15 വയസ്സുകാരി ആരംഭിച്ച സമരത്തെ അടുത്തറിഞ്ഞാല്‍ മതി. ആ കുട്ടി സ്വീഡിഷ് പാര്‍ലമെന്‍റെനു മുന്നില്‍ ആരംഭിച്ച സമരത്തില്‍ നിന്നുകൊണ്ട്  സെപ്റ്റംബര്‍റില്‍ നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വരെ സ്കൂളിലെക്കില്ല എന്നാണ് പറയുന്നത്.  അവള്‍ പറയുന്നു  “I am doing this because you adults are shitting on my future.”  


കഴിഞ്ഞ 262 വര്‍ഷത്തില്‍ ആദ്യമായി ഏറ്റവും അധികം ചൂട് അനുഭവിച്ച  സ്വീഡന്‍ ജനത പരിചിതമല്ലാത്ത ചൂടിനാല്‍ വെന്തുരുകി. "ഞാന്‍ എന്തിനു പഠിക്കണം തകര്‍ന്നു വീഴുന്ന ഈ കാലാവസ്ഥയുടെ തണലില്‍ ഞങ്ങള്‍ക്ക് ഒരു ഭാവിയുമില്ല എന്‍റെ രാജ്യം 2045 കൊണ്ട് കാര്‍ബണ്‍  രഹിതമാകണം എന്ന്‍ അതിയായി  ആഗ്രഹിക്കുന്നു". Skolstrejk för klimatet (school strike for climate)  എന്ന  മുദ്രാവാക്യം ഇന്നിപ്പോള്‍ 70  രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു. ഈ ആകുലതകള്‍ ഒരു കുട്ടിയുടെ മാത്രമല്ല ഈ ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലെ ജീവിതങ്ങള്‍ അനുഭവിച്ചു വരുന്നു .


പരിസ്ഥിതി  ആഘാതങ്ങള്‍  കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരുന്ന  വരില്‍ ഭൂരിപക്ഷവും കുട്ടികളാണ്. കോടി കണക്കിന്  കുട്ടികളുടെ  വിദ്യാഭ്യാസം  2017 ല്‍ തടസ്സപെട്ടു. അതുവഴി തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ 18000 സ്കൂളുകള്‍ അടച്ചു പൂട്ടി അതില്‍ 12000 എണ്ണവും ഇന്ത്യയില്‍ തന്നെ .


ആകെ 15 കോടി കുട്ടികള്‍ഇന്ത്യയില്‍ ഉണ്ട്  . 9.3 കോടി കുട്ടികള്‍ വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ള ബംഗാള്‍, ബീഹാര്‍ ,UP, ആന്ത്രാ പ്രദേശ്‌ ,ഹരിയാന,കേരളം, ആസാം, പഞ്ചാബ്‌ ,ഗുജറാത്ത്‌ , ഒഡീസ  എന്നിവടങ്ങളില്‍ ജീവിക്കുന്നു . 5.1 കുട്ടികള്‍ മഹാരാഷ്ട്ര,കര്‍ണ്ണാടക, ആന്ത്രാ പ്രദേശ്‌, ഝര്‍ഖണ്ട് , ഗുജറാത്ത്‌, രാജസ്ഥാന്‍ എന്നീ വരള്‍ച്ചാ ബാധിത ഇടങ്ങളിലാണ് കഴിയുന്നത്‌ .


ചൂട് കാറ്റ് വീശുന്ന പ്രദേശങ്ങള്‍ ദല്‍ഹി, പഞ്ചാബ്, UP,ഹരിയാന , രാജസ്ഥാന്‍  തുടങ്ങിയ സംസ്ഥാനങ്ങളില്‍  4.8 കോടി കുട്ടികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.Cyclone ബാധിക്കുന്ന ബംഗാള്‍, ഒറീസ്സ , ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവടങ്ങളില്‍  3 കോടി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നു. ഇത്തരം വസ്തുതകള്‍ കുട്ടികളെ കൂടുതല്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിഷയങ്ങളില്‍ ഇടപെടുവാന്‍ ആഗോളമായി  നിര്‍ബന്ധിതമാക്കുന്നുണ്ട്. അതിന്‍റെ പ്രധാന ശബ്ദമായി ഗ്രീറ്റ തുംബര്‍ഗ്ഗ് മാറി കഴിഞ്ഞു. ആ കുട്ടിയുടെ ആഗ്രഹങ്ങള്‍ ലോകത്തെ ഏവരുടെയും ആഗ്രഹങ്ങളായിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment