ഭാവിയിൽ തെക്കേ ഇന്ത്യയിൽ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയെന്ന് പഠനം




കാലാവസ്ഥാ വ്യതിയാനം ഉഷ്ണമേഖലാ മഴ ബെൽറ്റിനെ മാറ്റുമെന്ന് പുതിയ പഠനം. അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. പഠനം അനുസരിച്ച്, സാധ്യമായ മാറ്റം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കോടിക്കണക്കിന് ആളുകളുടെ ഉപജീവനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിച്ചേക്കാം .അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷണ സംഘം 'നേച്ചർ ക്ലൈമറ്റ് ചേഞ്ച്' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. 


ഉഷ്ണമേഖലാ മഴ  ബെൽറ്റ് ഇന്ത്യൻ മൺസൂണിനെയും സ്വാധീനിക്കുന്നു.  ഇതിലെ മാറ്റം ഇന്ത്യയെ നേരിട്ട് ബാധിക്കും.  കടുത്ത വെള്ളപ്പൊക്കത്തിന്റെ രൂപത്തിൽ പ്രത്യേകിച്ചും തെക്കേ ഇന്ത്യയിൽ ആഗോളതാപനത്തിന്റെ ഫലമായി  സാക്ഷ്യം വഹിക്കുമെന്ന് പഠനം പറയുന്നു .

 


ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾ ഇതിനകം തന്നെ കടുത്ത വെള്ളപ്പൊക്കത്തിനും ശക്തമായ  മഴക്കു  സാക്ഷ്യം വഹിക്കുന്നുണ്ട്  മാത്രമല്ല, വർദ്ധിച്ചുവരുന്ന ചുഴലിക്കാറ്റ് കൊടുങ്കാറ്റിന്റെ ആഘാതവും ഈ മേഖലയിൽ വ്യക്തമായി പ്രകടമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന അധിക മഴ ജീവിതത്തെയും കൃഷി ഉൾപ്പെടെയുള്ള എല്ലാ  മേഖലകളെയും  വളരെയധികം ബാധിക്കുന്നു, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ ജനസാന്ദ്രതയുള്ള നഗരങ്ങളിൽ.


എഴുത്ത്: രാജീവൻ എരിക്കുളം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment