കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം.




കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം .പ്രതിവർഷം പതിനഞ്ച് ലക്ഷം കോടിരൂപയുടെ (25000 കൊടി ഡോളർ ) നഷ്ടമാണ് കാർബൺ പുറന്തള്ളലിലൂടെ ഇന്ത്യക്കുണ്ടാകുന്നതെന്ന് കാലിഫോർണിയയിലെ സാന്റിയാഗോ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തുന്നു .അമേരിക്കയാണ് നഷ്ടത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.25000 കോടി ഡോളറാണ് അമേരിക്കയിൽ കാലാവസ്ഥാവ്യതിയാനം വരുത്തുന്ന നഷ്ടം.


കാർബൺ പുറന്തള്ളലിനെ അടിസ്ഥാനമാക്കിയാണ് ഗവേണം.കാർഷിക വരുമാനത്തിലുണ്ടാകുന്ന കുറവ് ,രോഗങ്ങൾ,തുടർച്ചയായ വെള്ളപ്പൊക്കം,അന്തരീക്ഷ താപനില യിലെ വ്യത്യാസം തൊഴിൽ മേഖലയിലുണ്ടാക്കുന്ന ഉൽപ്പാദനക്ഷമതയിലെ കുറവ് തുടങ്ങിയവ വിലയിരുത്തിയാണ് റിപ്പോർട് തയ്യാറാക്കിയത്.മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണ് .


സാമ്പത്തിക വളർച്ച അളക്കുന്നതിൽ ജി ഡി പിയുടെ അപര്യാപ്തത ഉൾക്കൊണ്ടുകൊണ്ട്ജി ഡി പി യുടെ സ്ഥാനത്ത് 'ഹാപ്പിനെസ്സ് ഇൻഡക്സ്'ഉൾപ്പടെയുള്ള സൂചകങ്ങൾ സാമ്പത്തിക ശാസ്ത്രജ്ഞർ ഉപയോഗിച്ചുവരുന്നുണ്ട്.climate change മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment