കാലാവസ്‌ഥാ വ്യതിയാനം അറിയാൻ സ്റ്റേറ്റ് ലൈബ്രറിയിൽ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കും




കാലാവസ്ഥ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകൾ അനുദിനം വർ ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റ ങ്ങൾ അറിയുന്നതിന് വേണ്ടി തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കും. കാലാവ സ്ഥാ വ്യതിയാനത്തെ ചെറുക്കാൻ പ്രായോഗിക പദ്ധതികൾ ആവ ശ്യമാണെന്നും, കാലാവസ്ഥാ വ്യതിയാനവും, പരിസ്ഥിതി നാശവും തടയാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യ ങ്ങളിൽ ലൈബ്രറികൾക്കും പങ്ക് വഹിക്കാനുണ്ടെന്നും സ്റ്റേറ്റ് ലൈ ബ്രേറിയൻ പി കെ ശോഭന  പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവു മായി ബന്ധപ്പെട്ട ന്യൂസ് ലെറ്ററും പുറത്തിറക്കാൻ പദ്ധതിയുണ്ട്. 

 

 

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എ ൻ വിറോണ്മെന്റ് മാനേജ്‌മന്റ് ,എനർജി മാനേജ് മെന്റ് സെ ന്റ ർ ,നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് എന്നീ സ്ഥാ പനങ്ങളുമായും ഈ രംഗത്തെ വിദഗ്ധരുമായും ഇത് സംബന്ധിച്ച് ബുധനാഴ്ച്ച ചർച്ച് നടത്തും. വിവിധ സർക്കാർ വകുപ്പുകളുടെ സ ഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അവ ബോധം വളർത്താനുള്ള കൂടുതൽ പദ്ധതികളൂം ആലോചനയി ലുണ്ട്. സെമിനാറുകളും, പഞ്ചായത്ത് ഡയറക്റ്റേറ്റിന്റെ സഹക രണത്തോടെ കോർപറേഷൻ, മുൻസിപ്പൽ, പഞ്ചായത്ത് മേഖല കളിലെ സർക്കാർ ലൈബ്രറികളുടെ കോൺഫറൻസ് വിളിച്ച് ചേർക്കുമെന്നും സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment