'പശ്ചിമഘട്ടം വനംകൊള്ള, അധികാര വിനിയോഗം' - ഇന്ന് ക്ലബ് ഹൗസ് ചർച്ച 




സംസ്ഥാനത്ത് വ്യാപകമായി നടന്ന മരംകൊള്ളയുമായി ബന്ധപ്പെട്ട് ശ്രദ്ധ സാമൂഹ്യ പാഠശാല ക്ലബ് ഹൗസിൽ തുറന്ന ചർച്ച നടത്തുന്നു. 'പശ്ചിമഘട്ടം വനംകൊള്ള, അധികാര വിനിയോഗം' എന്ന പേരിലാണ് കൊയിലാണ്ടിയിലുള്ള ശ്രദ്ധ സാമൂഹ്യ പാഠശാല ചർച്ച സംഘടിപ്പിക്കുന്നത്. ഇന്ന് (ശനിയാഴ്ച) രാത്രി 7 മുതലാണ് ചർച്ച നടക്കുക.


പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി.എസ്. വിജയൻ, നിവേദിത പി ഹരൻ, പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ, ആദിവാസി പ്രവർത്തക ബിബിത വാഴച്ചാൽ, എൻ.വി. ബാലകൃഷ്‌ണൻ, ഡോ. കെ.എൻ അജോയ് കുമാർ, കെ.കെ. സുരേന്ദ്രൻ, ടോണി തോമസ് (ഒരേഭൂമി), ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ് ഇ.പി അനിൽ, മാധ്യമപ്രവർത്തകൻ രതീഷ് വാസുദേവൻ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകും
   

താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

https://bit.ly/3cTeoWW

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment