നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ ഉടൻ നീക്കണം: മുഖ്യമന്ത്രി




വെള്ളപ്പൊക്കത്തില്‍ നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ നീക്കാന്‍ കലക്ടര്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു നിര്‍ദേശം.


എക്കല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. മാര്‍ച്ച്‌, ഏപ്രില്‍ മാസത്തോടെ എക്കല്‍ നീക്കം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നദികളുടെ ആഴം വർധിപ്പിക്കാനും അതുവഴി വരുന്ന മഴക്കാലത്ത് വെള്ളം വരുമ്പോൾ കൂടുതൽ വെള്ളം പുഴകൾക്കും തൊടുകൾക്കും ഉൾക്കൊള്ളാൻ സാധിക്കും.


പ്രളയ സമയത്ത് സംസ്ഥാനത്തെ വിവിധ നദികളിൽ ധാരാളം എക്കലും മണലും അടിഞ്ഞിട്ടുണ്ട്. ഇത് മഴക്കാലത്തിന് മുൻപ് നീക്കി മാറ്റണമെന്നാണ് മുഖ്യമന്ത്രി കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment