തീരദേശ സംരക്ഷണം കാറ്റിൽപറത്തി നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ




തീരദേശ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണം നീക്കികൊണ്ട് പുതിയ തീരദേശ പരിപാലന വിജ്ഞാപനത്തിന് അംഗീകാരമായി. കേന്ദ്ര മന്ത്രിസഭയാണ് ഇതുസംബന്ധിച്ച് അംഗീകാരം നൽകിയത്. പുതിയ വിജ്ഞാപന പ്രകാരം ദ്വീപുകൾ, കായലുകൾ, ജലാശയങ്ങൾ എന്നിവയുടെ തീരങ്ങളിലെ നിർമാണ നിയന്ത്രണം 50 മീറ്ററിൽ നിന്ന് 20 മീറ്ററാക്കി ചുരുക്കി. പുതിയ വിജ്ഞാപനം വൻതോതിലുള്ള കയ്യേറ്റങ്ങൾക്കും പരിസ്ഥിതി ആഘാതത്തിനും വഴിവെക്കുമെന്നതിനാൽ ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.


ജനസാന്ദ്രത കൂടിയ ഗ്രാമീണ തീരദേശ മേഖലയിലെ നിർമാണത്തിനുള്ള നിയന്ത്രണപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി ചുരുക്കിയതാണ് വിജ്ഞാപനത്തിലെ ശ്രദ്ദേയമായ മാറ്റം. വിനോദ സഞ്ചാരത്തിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകളും വിജ്ഞാപനത്തിൽ പറയുന്നു. കടൽ തീരങ്ങളിൽ ശൗചാലയങ്ങൾ, വസ്‌ത്രം മാറാനുള്ള മുറികൾ, കുടിവെള്ള സംവിധാനങ്ങൾ എന്നിവ താൽകാലികമായി നിർമിക്കുന്നതിന് അനുവദിക്കും. വേലിയേറ്റ തലത്തിൽ നിന്നും 20 മീറ്റർ അകലെ നിർമാണങ്ങൾ നടത്താൻ പുതിയ ഭേദഗതി അനുവാദം നൽകുന്നു.

 
12 നോട്ടിക്കൽ മൈൽ സമുദ്രാന്തർഭാഗത്തിനും ജൈവ ദുർബല മേഖലയ്ക്കും ഇടയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാർ നേരിട്ടാണ്. അതേസമയം, ഇവയ്ക്ക് പുറമെയുള്ള മറ്റെല്ലാ നിർമാണങ്ങൾക്കും അതാത് സംസ്ഥാനങ്ങൾക്ക് അനുമതി നൽകാം. കൂടുതലായി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനത്തിന് ഇതുവഴി സാധിക്കും. ടൂറിസം സാധ്യതകൾ തുറന്നിടുന്ന വിജ്ഞാപനം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കിന്നില്ല എന്നതാണ് വാസ്തവം. പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തിൽ പ്രത്യേക മാർഗനിർദേശങ്ങൾ നൽകുമെന്ന് പറയുന്നുണ്ടെന്നല്ലാതെ അവയ്ക്ക് നൽകുന്ന സംരക്ഷണത്തെ കുറിച്ച് കൂടുതൽ പ്രതിബാധിക്കുന്നില്ല. ഇക്കാരണത്താൽ തന്നെ പ്രകൃതിക്ക്, തീരദേശ ആവാസ വ്യവസ്ഥക്ക് എല്ലാം വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകാം. വ്യാപകമായ കയ്യേറ്റങ്ങളും ചൂഷണങ്ങളും ഇതുവഴി നടക്കാനും സാധ്യതയുണ്ട്.


പൂർണമായും ടൂറിസത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ വിജ്ഞാപനം വരുന്നത്. തീരദേശ നിർമാണത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് 2011 ൽ നിലവിൽ വന്ന Coastal Regulation Zone Rule ഭേദഗതി ചെയ്‌താണ്‌ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.  2011 ലെ ചട്ടത്തിനെതിരെ കേരളമുൾപ്പെടെ വിവിധ സംസ്ഥാങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു. പരാതികൾ പരിശോധിക്കാൻ 2014 ൽ നിയമിച്ച ഷൈലേഷ് നായിക് സമിതിയുടെ നിർദേശ പ്രകാരമാണ് നിലവിലെ ഇളവുകൾ നൽകിയിരിക്കുന്നത്. 
 

Coastal Regulation Zone 
1986 ലെ ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം,  High Tide Line ൽ നിന്നും 500 മീറ്ററും കടൽ, തടാകങ്ങൾ, കായലുകൾ, വെള്ളച്ചാട്ടങ്ങൾ, വേലിയേറ്റതലം എന്നിവയിൽ നിന്നും 100 മീറ്ററും ദൂരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് തീരദേശ മേഖലയായി 1991 ലെ notification ൽ പറയുന്നത്. ഇവയെ CRZ 1, CRZ 2, CRZ 3 , CRZ 4 
എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment