ക്വാറി മാഫിയയുടെ ഗുണ്ടായിസത്തിനെതിരെ നാളെ കളക്ടറേറ്റ് മാർച്ച്; ഡോ: ടി.വി.സജീവിന് ഐക്യദാർഢ്യം




ക്വാറി മാഫിയയുടെ ഗുണ്ടായിസത്തിനെതിരെ സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. നാളെ (ഒക്ടോ. 1) തൃശൂർ കളക്ടറേറ്റിലേക്ക് രാവിലെ 11 മണിക്കാണ് മാർച്ച്. ക്വാറികൾക്കെതിരെ സംസാരിക്കുന്നവർക്കെതിരെ നടത്തുന്ന ഗുണ്ടായിസവും ഭീഷണികളും അവസാനിപ്പിക്കണമെന്നും ക്വാറി മാഫിയയുടെ ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന ശാസ്ത്രജ്ഞൻ ഡോ: ടി.വി.സജീവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് മാർച്ച്. പടിഞ്ഞാറെകോട്ടയിൽ നിന്നും മാർച്ച് ആരംഭിക്കും.


കേരളത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തിൽ മനുഷ്യജീവിതത്തേയും നിയമണ്ടളേയും വെല്ലുവിളിച്ചു കൊണ്ട് ക്വാറി മാഫിയ പശ്ചിമഘട്ടത്തെ തകർതതു കൊണ്ടിരിക്കുകയാണ്. മലനാട് - ഇ ട നാട് - തീരദേശ വ്യത്യാസമില്ലാതെ ഇരുന്നു നോക്കിയാൽ നിരന്നു കാണുന്ന ഒരു കേരളത്തെ സൃഷ്ടിക്കാനാണ് ക്വാറി - മണ്ണ് മാഫിയ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ടീയ - ഉദ്യോഗസ്ഥമേധാവികൾ ഇവരുടെ പ്രവർത്തനത്തെ വികസനവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.
   

കാടുകൾ നിലനിൽക്കണമെങ്കിൽ, പുഴകൾ ഒഴുകണമെങ്കിൽ, കൃഷിക്കും, കുടിവെള്ളത്തിനും, ശുദ്ധവായുവിനും പശ്ചിമഘട്ടം നിലനിന്നേ മതിയാകൂ. അതിനു വേണ്ടി പ്രവർത്തിക്കുന്ന കെ.എഫ്.ആർ.ഐക്കും ഡോ: ടി.വി.സജീവിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാർക്കുമൊപ്പം നിൽക്കേണ്ടത് പരിസ്ഥിതി പ്രവർത്തകരുടെ മാത്രമല്ല മുഴുവൻ പുരോഗമന ജനാധിപത്യ വിശ്വാസികളുടേയും കടമയാണ്. അതിനു വേണ്ടി ഒക്ടോ: 1 ന് നമുക്ക് തൃശൂരിൽ ഒരുമിച്ചു ചേരണമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment