പത്തനംതിട്ടയിൽ പത്തുപേരുടെ ഫലം നെഗറ്റീവ്




പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്ബിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.


ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഓടിപ്പോയ ആളിന്റെ റിസള്‍ട്ടും നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴുപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.


അതേസമയം, കൊവിഡ്-19 സം‍ശയത്തെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് ഇന്ന് രാവിലെ മരിച്ചത്. കൊവിഡ്-19 വൈറസ് ബാധകാരണമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷാഘാതമാണ് മരണകാരണമെന്നാണ് ആരോഗ്യവകു പ്പിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്‍റെ സാമ്ബിളുകളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment