കൊറോണക്കൊപ്പം പക്ഷിപ്പനിയും




Ebola, Zika virus, SARS, MERS,West Nile virus, Nipha, Bird flue ,Monkey Fever എന്നിവ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതും ഭീതി ഉയര്‍ത്തുന്നതുമായ രോഗങ്ങളാണ്.സമീപകാല നൂറ്റാണ്ടിനെ Era of Pandemic എന്ന് വിളിക്കുവാന്‍ കാരണമാകുന്ന രൂപത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 300 തരം  രോഗാണുക്കള്‍ ലോകത്ത് സജ്ജീവമായിട്ടുണ്ട്. ഇവയില്‍ 60% രോഗങ്ങളും മൃഗങ്ങളില്‍ (പക്ഷികൾ, കുരങ്ങ്, ഒട്ടകം, പശു) നിന്നും മനുഷ്യരിലേക്ക് പടരുന്നു.രോഗ കാരണമായിട്ടുള്ള അണുക്കളുടെ രൂപീകരണത്തിന് (mutation) കാലാവസ്ഥ വ്യതിയാനവും കാടുകള്‍ നശിക്കുന്നതും ചതുപ്പുക്കള്‍ ഇല്ലാതാകുന്നതും പ്ലാസ്റ്റിക്ക് സാനിധ്യവും UV അളവിലുള്ള വര്‍ധനവും അന്തരീക്ഷ ഊഷ്മാവിലുണ്ടായ വ്യതിയാനവും ഒക്കെ കാരണങ്ങളാണ്.  


2016 നുശേഷം കേരളത്തിൽ ഒരിക്കൽ കൂടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കു ന്നു. മനുഷ്യരിൽ രോഗം ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല.കോഴിക്കോട് രണ്ടു ഫാമുകളിലെ കോഴികളിൽ മാത്രമാണ് രോഗം കണ്ടു പിടിക്കപ്പെട്ടത്.പക്ഷി പനിയുടെ  മരണ സാധ്യത 60% ഉണ്ട്.(കോറോണയുടെ മരണ സാധ്യത 3% വും Nipha യുടേത് 100 %വും)

 
34 തരം Avian influenza virus(Highly pathogenic avian influenza (HPAI) , H1N1, H1N2, H3N1, H3N2 H2N3,.H5N3 , H4N6 and H9N2 മുതലായ) രോഗാണുക്കള്‍ മനുഷ്യരിൽ വിവിധ തീവൃതയിലുള്ള  പനികള്‍  ഉണ്ടാക്കുന്നു.H1N1 വൈറല്‍ രോഗാണുക്കാളാണ് സാധാരണ പനിക്ക് കാരണം.ലോകത്തെ പിടിച്ചു കുലുക്കിയ സ്പാനിഷ്‌ പനി (1918-19) , 5 കോടി ആളുകളെ മരണത്തിലേക്ക് എത്തിച്ചിരുന്നു. H2N2 (1957) ആണ് Asian flu വിനുകാരണമായത്.ആദ്യമായി ഹോങ്കോങ്ങിൽ പക്ഷി പനി (H5N1) റിപ്പോര്‍ട്ട്‌(1968) ചെയ്യപ്പെട്ടു.2003 മുതൽ H5N1 , 700 ലധികം ആളുകളെ ബാധിച്ചു.133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 43 പേർ മരണത്തിനു കീഴടങ്ങേണ്ടി വന്നു .


പക്ഷികൾക്കിടയിൽ രോഗം വേഗം പടർന്നു പിടിക്കുകയും അവ കൂട്ടത്തോടെ മരണ പെടുന്നതാണ് പക്ഷി പനിയുടെ  ആദ്യത്തെ ലക്ഷണം. പക്ഷികളുമായി അടുത്തിട പഴകുന്ന ആള്‍ക്കാര്‍ പക്ഷി വളര്‍ത്തു കേന്ദ്രങ്ങളിലെ ജീവനക്കാര്‍,അവയുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഒക്കെ രോഗത്തിന് വിധേയമാകുവാന്‍ സാധ്യത കൂടുതലുള്ളവരാണ്. രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, സ്രവങ്ങൾ,  കാഷ്ടം എന്നിവയിൽ വൈറസുകളുടെ സാന്നിധ്യം ഉണ്ട്. അവയില്‍ നിന്നും രോഗം പടരാം.വായുവിലൂടെയോ നേരിട്ട് ശ്വാസകോശത്തി ലേക്കോ,വൃത്തിയാക്കാത്ത കൈകൾ മുഖേനയോ മറ്റു ശരീര ഭാഗങ്ങളിലൂടെയോ , കണ്ണുകൾ, മൂക്ക്, വായ് എന്നിവിടങ്ങളിൽ രോഗാണുക്കൾ എത്തപ്പെടുമ്പോളാണ് സാധാരണ ഗതിയിൽ രോഗാണു പടരുക.വേണ്ടത്ര രീതിയിൽ പാചകം ചെയ്യാത്ത പക്ഷി മാംസം അല്ലെങ്കിൽ മുട്ട കഴിക്കുന്നത് വഴിയും രോഗ ബാധ ഉണ്ടാവാം.
 

Influenza A viruses കളുടെ ആദ്യ വാഹകർ ദേശാടന പക്ഷികളാണ്.അവയിൽ  Virus കൾ രോഗ ലക്ഷണങ്ങൾ കാണിക്കുകയില്ല.(Vectors) അവിടെ അവ  മറ്റു ചില സൂഷ്മ ജീവികളുമായി (inter-species) ചേർന്ന് വളരും. ആ അവസ്ഥയിലും ജീവികളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അടുത്ത ജീവികളുടെ ശരീരത്തിൽ എത്തുന്നതോടെ, മറ്റൊരു രൂപത്തിലേക്കു ഭാവമാറ്റം സംഭവിക്കുന്ന  സൂക്ഷമ ജീവികൾ രോഗങ്ങൾ പരത്തുവാൻ പ്രാപ്തി നേടും. (Potentially pathogenic strain). കോഴി, പന്നി, പശു, കുരങ്ങ്, വാവൽ തുടങ്ങിയവയിൽ സൂക്ഷമ ജീവികൾ എത്തുമ്പോഴേക്കും രോഗ ബാധ ഉണ്ടാക്കാൻ (സ്വയമായും) കഴിവു നേടുന്നു. (Acting aട reservoirs) നിപ്പയും പക്ഷി പനിയും കുരങ്ങു പനിയും വിവിധ തരം കൊറോണയും (zonotic Disease) ഒക്കെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എന്തുകൊണ്ട് വ്യാപകമായി പടരുന്നു എന്ന ചോദ്യം  ഗൗരവതരമാണ് . 


പക്ഷി പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് Delaware Bay എന്ന ( Delaware നദി അറ്റ്ലാൻ്റിക്ക് സമുദ്രത്തിൽ ചെന്നു പതിക്കുന്ന New Jercy ക്കും Delaware സംസ്ഥാന ത്തിനും അതൃത്തിയിൽ പെട്ട ) 2000 ച.KM വിസ്തൃതിയുള്ള തീരത്താണ്.ലോകത്ത് ഏറ്റവും അധികം പക്ഷികൾ എത്തിച്ചേരുന്ന അവിടം ദീർഘ യാത്രികരായ Ruddy Turn-stone  ൻ്റെ ഇട താവളമാണ്.അവയുടെ പ്രധാന ഭക്ഷണം Horseshoe crab എന്ന ജീവിയുടെ മുട്ടയാണ്.കാലാവസ്ഥയിലുണ്ടായ മാറ്റം Horseshoe crab ൻ്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കിയതാകാം പക്ഷി പനിക്കു കാരണമായ  H5N1 വൈറസ്സുകൾ  Ruddy Turn-stone ൽ പ്രകടമാകുവാൻ കാരണം.


കാലാവസ്ഥയിൽ ഉണ്ടായ മാറ്റം ദീർഘ ദൂരം യാത്ര ചെയ്യുന്ന പക്ഷികളുടെ യാത്രാ സമയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. Ruddy Turn-stone പക്ഷികൾ സാധാരണയായി  യാത്ര തുടങ്ങുന്നത് വസന്തകാലത്തിൻ്റെ തുടക്കത്തിലാണെങ്കിൽ ഇപ്പോൾ യാത്ര വൈകി ആരംഭിക്കുന്നു.ഈ പക്ഷികൾ തണുപ്പു കാലത്ത് പൂർണ്ണ സമയവും അമേരിക്കയിലാണ് ചില വഴിക്കുന്നത്.പക്ഷികളുടെ സഞ്ചാര സമയത്തുണ്ടായ മാറ്റവും ഭക്ഷണത്തിലെ ലഭ്യതക്കുറവും H5 N1 വൈസ്സ് ഉണ്ടാകുവാൻ സാധ്യത വർദ്ധിപ്പിച്ചു എന്നാണ് ശാസ്ത്രലോകത്തിൻ്റെ  അനുമാനം.


ലോകത്തെ വിവിധ രാജ്യങ്ങളുമായി നേരിട്ടു ബന്ധമുള്ള കേരളത്തിലേക്ക് കൊറോണയെ പാെലെ മൃഗങ്ങളിലൂടെ പടരുന്ന വിവിധ തരത്തിലുള്ള  രോഗങ്ങളുടെ സാനിധ്യം വർദ്ധിക്കുമ്പോൾ, സംസ്ഥാനത്തെ വർധിച്ച UV Light index ഉം ചൂടും മറ്റും രോഗാണുക്കൾ സജ്ജീവമാകുവാൻ സഹായകരമായ Incubatorകൾ ആകുകയാണ്.


സംസ്ഥാനത്തെ തകർന്നു കൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുവാൻ മടിച്ചു നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾ പ്രതിരോധ പ്രവർത്തനത്തെ മറക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment