കേരളം അടിയന്തിരമായി എടുക്കേണ്ട നടപടികൾ




1. കേരളത്തിൽ എത്താൻ ആഗ്രഹിക്കുന്നവരെ നാട്ടിലേക്ക് സ്വാഗതം ചെയ്യൽ. എത്തുന്ന ഏവർക്കും 14 ദിവസത്തെ Care stay. നിയമം ലംഘിക്കുന്നവർക്ക് തടവും വൻ പിഴയും. Care Center ലുള്ളവരെ G -fencing നു വിധേയമാക്കൽ


2. ഭക്ഷ്യ മറ്റ് അവശ്യ സാധനങ്ങളെ Track ചെയ്യുവാൻ സംവിധാനം, ഓരോ ജില്ലയിലെയും Stock കൾ വില വിവരങ്ങൾ ദിനം പ്രതി സർക്കാർ ജനങ്ങളെ  അറിയിച്ചു കൊണ്ടിരിക്കൽ. നിയമം ലംഘിക്കുന്നവർക്കെതിരെ തടവും പിഴയും.


3. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിദ്യാർത്ഥികൾ, പാലിയേറ്റീവ് പ്രവർത്തകർ, സന്നധ പ്രവർത്തകർ, യുവജന സംഘടനകൾ, ദേവാലയ സമിതികൾ, സ്കൗട്ട് and ഗൈഡ്, NSS, ജാതി, മത ഗ്രൂപ്പുകൾ ,മറ്റുള്ളവർ വാർഡ് തലത്തിൽ ആരോഗ്യ സ്കാഡിൻ്റെ ഭാഗമാകുക. യുവജന സംഘടനകൾ ഒന്നിച്ച്  ജില്ലാ തലത്തിൽ അവരുടെ പ്രവർത്തനത്തെ ക്രാേഡീകരിക്കൽ 


4. പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലും 5 പേർ അടങ്ങുന്ന പ്രവർത്തകർ 24 മണിക്കൂറിൽ ഒരിക്കൽ സന്ദർശിക്കൽ. എല്ലാവരുടെയും Temp, പ്രായമുള്ളവരുടെ BP പരിശോധിക്കൽ,ചുറ്റുപാടുകൾ വൃത്തിയാക്കാൻ സഹായിക്കൽ, മുൻ കരുതൽ നിർദ്ദേശങ്ങൾ നോട്ടീസ് രൂപത്തിൽ വിതരണം.തെറ്റായ വാർത്തകളെ നിരുത്സാഹപ്പെടുത്തൽ. മാലിന്യ സംസ്ക്കരണം ഉറപ്പുവരുത്തൽ .


5. കണ്ടെത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ പഞ്ചായത്തു തലത്തിൽ ക്രാേഡീകരിക്കൽ. (ജില്ലകളിലേക്കും). അതിനായി കൊറോണ Help Desk. തുടർ ആരോഗ്യ നിർദ്ദേശങ്ങൾ. 


6. എല്ലാ വീടുകളിലും ഭക്ഷണം ഉറപ്പുവരുത്തുവാൻ പദ്ധതികൾ. വേണ്ടി വന്നാൽ ഭക്ഷ്യ സാമഗ്രഹികൾ എത്തിച്ചു കൊടുക്കൽ. (പണം വാങ്ങിയോ , സൗജന്യമായോ )


7. Care center കളിൽ ഉള്ളവരെ Phone , FB, Twitter, whats app വഴി ബന്ധപ്പെടൽ .വിനോദ, വിജ്ഞാന പരിപാടികൾ പങ്കുവെക്കൽ. 


8. നിയമം കൈയ്യിലെടുക്കുവാൻ ആരെയും അനുവദിക്കാതിരിക്കൽ 


9. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കോർപ്പറേറ്റ് കമ്പനികൾ, ക്വാറി, ക്രഷർ ,ബാർ, സ്വർണ്ണ, തുണിക്കട തുടങ്ങിയ വമ്പൻമാരിൽ നിന്നും പ്രാെഫണൽ രംഗത്ത് ഉള്ളവരിൽ നിന്നും NRK കളിൽ നിന്നും ഫണ്ട് സ്വരൂപിക്കുക. 


10. ദേവാലയങ്ങളുടെ ഭൗതിക, സാമ്പത്തിക ചുറ്റുപാടുകളെ കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുക. 


ഇറ്റലിയും സ്പേയിനും ഇംഗ്ലണ്ടും അമേരിക്കയും പകച്ചു നിൽക്കുമ്പോൾ കൊറോണയെ കേരളം തുരത്തും എന്ന തരത്തിൽ നമുക്കൊറ്റ മനസ്സായി അണിചേരാം.അതിനായി സർക്കാർ പരിപാടികളുടെ ഭാഗമാകാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment