പ്രകൃതി കൊള്ളക്കാരുടെ പിച്ച വാങ്ങുന്ന സംസ്ഥാന മന്ത്രിമാർ !




ഒരു കാലത്ത് കേരളീയരെ ധാർമികമായി ഉണര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇന്നത്തെ നേതൃത്വം, നാട്ടുകാരെ വിഡ്ഢികളാക്കുവാന്‍ ഒരു മടിയും കാട്ടില്ല എന്നതിനുള്ള  ഉത്തമ തെളിവാണ്, ഖനന രംഗത്ത് നടമാടുന്ന കുപ്രസിദ്ധ നിയമ ലംഘനങ്ങള്‍ക്ക് അവർ നൽകുന്ന ഒത്താശകൾ.സംസ്ഥാനത്തെ വന്‍ ദുരന്തങ്ങള്‍ ക്ക് നിദാനമായിട്ടുള്ള അനധികൃത ഖനനങ്ങള്‍ ഖജനാവിന് നല്‍കുന്ന നക്കാപ്പീച്ച തൊഴില്‍ അവസരവും സമ്പത്തും (തൊഴില്‍ 0.7 % ,വരുമാനം 0.2 %) നേതാക്കള്‍ക്ക് വിഷയമല്ല. കൊറോണ കാലത്തെ മറയാക്കി, നാട്ടില്‍ വര്‍ധിച്ച കൊള്ള നടത്തു ന്നവർ, പഞ്ഞ കാലത്തു നല്‍കുന്ന നാണയ തുട്ടുകള്‍ (സഹായ നിധികൾ)  സ്വീകരിക്കുമ്പോള്‍, നഷ്ടപെടുന്നത് മലയാളിയുടെ അഭിമാനമാണെന്ന് കൈനീട്ടി വാങ്ങുന്ന ഭരണകൂടം അറിയുന്നില്ല. (?)


പാറ ഖനനങ്ങളിൽ നട മാടുന്ന നിയമ ലംഘനങ്ങളുടെ  വിപുലത തിരിച്ചറിയുവാൻ താഴെ പറയുന്ന നിഷ്ക്കർഷകൾ ശ്രദ്ധിച്ചാല്‍ മതിയാകും.


മണ്ണു മാറ്റിയുള്ള ഖനനങ്ങൾ അനുവദനീയമല്ല.


പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനം പാടില്ല.


ഖനനം ചെയ്യുന്ന സ്ഥലത്തിനു ചുറ്റും മഞ്ഞ നിറം പുരട്ടിയ വേലി സ്ഥാപിക്കണം.  


പൊതുനിരത്തിൽ  ഖനനത്തെ സൂചിപ്പിക്കുന്ന
 ബോർഡുകൾ ഉണ്ടാകണം.


കടത്തി കൊണ്ടു പോകുവാൻ അനുവദിച്ച പാറയുടെ അളവ് ബോർഡ് കാണിക്കും


മറ്റു വകുപ്പുകളുടെ അനുവാദങ്ങൾക്കൊപ്പം പരിസ്ഥിതി വകുപ്പിൻ്റെ അനുവാദം .


നഷ്ടപ്പെടുന്ന മരങ്ങൾ (1നു പകരം 10 ) പുനസ്ഥാപിക്കണം.


കുഴിക്കു തൊട്ടടുത്ത മരങ്ങളും മറ്റും ഒഴിവാക്കണം.


20 അടിയിൽ അധികം താഴ്ത്തുവാൻ കേന്ദ്ര വകുപ്പിൻ്റെ അനുവാദം ഉണ്ടാകണം.


ബഞ്ചു കട്ടിംഗ് പാലിക്കണം.


സ്ഫോടനം നടത്തുവാനുള്ള വസ്തുക്കൾ സൂക്ഷിക്കുവാൻ ചെറുകിട പാറമടക്കാർ സഹകരണ അടിസ്ഥാനത്തിൽ പൊതു സംവിധാനം ഉണ്ടാക്കണം.


സ്ഫോടന സാങ്കേതിക വിദക്തൻ്റെ മേൽ നാേട്ടത്തിലായിരിക്കണം സ്ഫോടനം.


Control Blasting രീതി സ്വീകരിച്ച് പ്രകമ്പനം കുറക്കൽ.


രാവിലെ 6 നും വൈകിട്ട് 6നും ഇടക്കേ ഖനന പ്രവർത്തനം പാടുള്ളു.

പൊടിപടലങ്ങൾ,ശബ്ദ മലിനീകരണം (പരമാവധി 50 hrt to 60hrt) അനുവദിക്കപ്പെട്ട അളവിൽ മാത്രമേ നടക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണം.


ഖനന സ്ഥലത്തെ പൊടി കലർന്ന വെള്ളം ജല ശ്രാേതസ്സുകളിൽ കലരാതെ, പൊടി വെള്ളം കെട്ടി നിർത്തി , തെളിഞ്ഞ ശേഷം മാത്രം ഒഴുകുവാൻ അനുവദിക്കണം.


പാറ പൊട്ടിച്ചുണ്ടായ കുഴികൾ മൂടി എടുത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കണം.


മൂടൽ നടന്നിട്ടുണ്ടോ എന്ന് കളക്ടർ ഉറപ്പു വരുത്തണം.


ഖനനം 50 സെൻ്റിനു മുകളിലാണെങ്കിൽ 10% ജലസംഭരണിയായി മാറ്റണം.


ഖനനത്തിലൂടെ നാൽക്കാലികൾക്കോ മനുഷ്യർക്കോ കഷ്ട നഷ്ട്ടങ്ങൾ സംഭവിച്ചാൽ ഖനനം നടത്തുന്ന ആൾ  ഉത്തരവാദിയായിരിക്കും.


ഖനന കേന്ദ്രത്തിലേക്ക് 7.50 മീറ്റർ വീതിയിൽ റോഡ് ഉണ്ടായിരിക്കണം.
8 മീറ്റർ കുറവു വീതിയുള്ള റോഡിൽ 10 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്.


ക്രഷർ യൂണിറ്റുകൾ വാസസ്ഥലത്തു നിന്നും 250 മീറ്റർ അകലം പാലിക്കണം.


എല്ലാ ഉപകരണങ്ങളും മേൽക്കൂരക്കുള്ളിൽ 43 cm ഖനമുള്ള ഭിത്തിക്കുള്ളിൽ നിലനിർത്തണം.(ദൂരത്തിനനുസരിച്ച് ഭിത്തിയുടെ വലിപ്പത്തിൽ മാറ്റം ഉണ്ടാകും.) പച്ച നിറം നൽകണം.


24 മണിക്കൂറും പ്രവർത്തിക്കുവാൻ ശേഷിയുള്ള സ്പ്രിംഗലർ, ജനറേറ്റർ സഹായത്താൽ സ്ഥാപിക്കണം.


തൊഴിലാളികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. 
ഇൻഷുറൻസ്സ് പരിരക്ഷ ഉറപ്പുവരുത്തണം.


പഞ്ചായത്തിന് ലൈസൻസ്സ് ഫീയുംതൊഴിൽ കരവും. റവന്യു, ജിയോളജി വകുപ്പുകൾക്ക് ടണ്ണൊന്നിന് 74 രൂപ വെച്ച് അടക്കണം.


ഒരു ആക്സിലിന് 8.5 ടണ്ണ് പരമാവധി ഭാരം  കയറ്റാം. മൾട്ടി ആക്സിൽ വാഹനങ്ങൾ  പോകുന്ന റോഡുകളിൽ ആക്സിൽ പ്രഷർ ടെസ്റ്റുകൾ നടത്തണം.

 


ഖനന കേന്ദ്രങ്ങളിൽ നിന്നും പാറകൾ കൊണ്ടു പോകുന്ന വാഹനത്തിന് പ്രത്യേകം പാസ്സുകൾ 2017 മുതൽ ഏർപ്പെടുത്തിയിരുന്നു. Kerala Online Mining Permit Awarding Services (KOMPAS) എന്ന Department of Mining and Geology വകുപ്പിൻ്റെ മേൽ നോട്ടത്തിൽ  ഓരോ ദിവസവും വണ്ടികൾക്കായി പാസ്സുകൾ വിതരണം ചെയ്യുന്ന വിശദാംശങ്ങൾ പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നുണ്ട്.


ഇന്നത്തെ വിവരങ്ങൾ താഴെ


പാറ മടകൾ  702, ക്രഷർ യൂണിറ്റുകൾ 1171, ഡിപ്പോകൾ 1056, 
E.movement  Permit 934 , Vehicle enrolled 53991, E. Passes  9308836, 
E. Pass Today 14005 .


മുകളിൽ കൊടുത്ത കണക്കു പ്രകാരം 53991 വാഹനങ്ങൾക്ക് ഒരു വർഷം 173 പ്രാവശ്യം പാറ കടത്തുവാൻ അനുവാദം ഉണ്ട്. 93 ലക്ഷം പാസുകൾ വഴി 15 കോടി ടൺ പാറ കൈകാര്യം ചെയ്യുവാൻ ഓരോ വാഹനവും രണ്ടു ദിവസത്തിലൊരിക്കൽ മാത്ര മാേടുന്നു എന്ന് സർക്കാർ ഉറപ്പുനൽകുന്നു. (539991വാഹനങ്ങൾക്കു ലഭിച്ചത് 93 ലക്ഷം KOMPAS പാസ്സുകൾ). യാഥാർത്ഥ്വം എത്ര അകലെയാണെന്ന് നല്ല വണ്ണം അറിയാവുന്നവർ നമ്മുടെ രാഷട്രീയക്കാരും വില്ലേജ്, പഞ്ചായത്തു മുതലുള്ള ഉദ്യോഗസ്ഥ ലോകവുമാണ്.


സംസ്ഥാനത്തെ ഖനനങ്ങൾ പ്രകൃതി വിരുധമാകാതിരിക്കുവാനും പരമാവധി ആഘാതങ്ങൾ കുറക്കുവാനും നിയമ നിർമ്മാണ സഭകൾ തന്നെ ഉണ്ടാക്കിയ വിവിധ നിർദ്ദേശങ്ങളാണ് മുകളിൽ കൊടുത്തത്. അവ പാലിച്ചു കൊണ്ട്‌ മാത്രമേ ഖനനം നടത്താവൂ എന്ന് സർക്കാർ നിർബന്ധിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളുടെ കൈ വശക്കാർ മാത്രമായ മനുഷ്യർ, പ്രസ്തുത മേഖലയിൽ ഇടപെടുമ്പോൾ പ്രകൃതി ക്കുമേൽ പരമാവധി അപകടം കുറച്ച് മാത്രമേ, (പ്രകൃതിക്കു തന്നെ പരിഹരിക്കാവുന്ന അളവിനുള്ളിൽ)  ഉണ്ടാകാവൂ എന്നുറപ്പു വരുത്തണം. ആലിബാബമാരും 1000 ലധികം പാറമട, ക്രഷർ മുതലാളിമാരും ചേർന്നുള്ള തീവെട്ടി കൊള്ളകളാണ് സാക്ഷര കേരളത്തിൽ നടക്കുന്നത്. വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ഇതാ കൊറോണയും കൂടി കടന്നു വന്നിട്ടും കേരളത്തെ തുരന്നു തീർക്കുവാൻ ഞങ്ങളുണ്ട് എന്നാണ് ഖനന മുതലാളിമാർ വിളിച്ചു പറയുന്നത്.

(അവസാനിച്ചു.)


മുൻഭാഗങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 

കൊറോണ കാലത്തും പാറമടകൾ ഗർജ്ജിക്കും: ഭാഗം - 1

പാറമടകളുടെ നിയമലംഘനങ്ങളും സർക്കാർ നിഷ്കർഷയും

ശബരിമല എന്ന പൂങ്കാവനം തുരന്ന് തീരാറായിട്ടും

ജനനിബിഢ കേരളത്തിൽ 50 മീറ്റർ ഖനനമാകാം - നമ്മുടെ നേതാക്കൾ എത്ര വിചിത്രർ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment