പിടിവിടാതെ കൊറോണ: കേരളത്തിൽ പുതുതായി രണ്ടുപേർക്ക്; രാജ്യത്ത് ആകെ 73 പേർക്ക്




തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.


ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 4180 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. 1337 സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്ബിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുന്നു.


അതേസമയം, ആന്ധ്രപ്രദേശിലെ ആദ്യ കോവിഡ്​ 19 ബാധ നെല്ലൂരില്‍  ഇന്ന് സ്​ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന്​ തിരിച്ചെത്തിയ ആള്‍ക്കാണ്​ ഇവിടെ കൊറോണ സ്​ഥിരീകരിച്ചത്​. ഇറ്റലിയില്‍ നിന്ന്​ തിരിച്ചെത്തിയ ഉടനെ ഇയാളെ സര്‍ക്കാര്‍ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനാ ഫലം ലഭിച്ചത്​ ഇന്നാണ്​. ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന ഇയാളുമായി ബന്ധപ്പെട്ട അഞ്ചുപേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​.


ഡല്‍ഹി, ഉത്തര്‍പ്രദേശ്​, ലഡാക്ക്​ എന്നിവിടങ്ങളില്‍ നിന്ന്​ പുതിയ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതായും റിപോർട്ടുണ്ട്. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 73 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment