കൊറോണ: ലോകം ഭീതിയിൽ തുടരുന്നു; ഇന്ത്യ ജാഗ്രതയിൽ




ഇന്നലത്തെ (20/3/2020)രാത്രി11.30 വരെയുള്ള സർക്കാർ കണക്കുകൾ പറയുന്നത് വിദേശികൾ ഉൾപ്പെടെ 236 പേർ കൊറോണ ബാധിതരാണെന്നാണ്. മഹാരാഷ്ട്ര 49, കേരളം 26, ഉത്തർപ്രദേശ് 23, ഡൽഹി 16,കർണ്ണാടകയും രാജസ്ഥാനും15 പേർ വീതം.ലഡാക്ക്10. 32വിദേശികൾ രോഗ ബാധിതരാണ്. 17 സംസ്ഥാനങ്ങളിൽ നിന്നും കൊറോണാ സാനിധ്യം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒറീയ, ഹിമാചൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ നിന്നും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


ലോകത്തെ കൊറാണ ബാധിച്ചവരുടെ എണ്ണം 276,104 ലെത്തുമ്പോൾ മൊത്തം മരണസംഖ്യ 11,402 ആണ്.നിലവിലെ അണു ബാധ കേസ്സ് 172,750 അപകടകര മല്ലാത്തത് 164,839 (95%), അപകടകരാവസ്ഥയിലുള്ളത് 7,911 (5%) വുമാണ്. 103,354 കേസ്സുകൾ അവസാനിച്ചു. അതിൽ 91,952 (89%) സുഖം പ്രാപിച്ചു. മരണപ്പെട്ടവർ 11,402(11%)ആണ്. ദിനംപ്രതി Case Fatality Rate വർദ്ധിക്കുന്നത് ആശങ്കാജനകമാണ്.അസുഖത്തിൻ്റെ തുടക്കത്തിൽ CFR 3 % ആയിരുന്നു. കഴിഞ്ഞ  ദിവസങ്ങളിൽ അത് പടിപടിയായി വർധിച്ച് 11% ത്തിലെത്തി.


ചൈനയിൽ ആകെ രോധം ബാധിച്ചവർ 89967 പേർ.ആകെ മരണം 3248 ആണ്. പുതുതായി മരിച്ചവർ മൂന്നും പുതുതായി രോഗബാധിതർ 39 മാണ് എന്നതാണ് ആശ്വാസം.അവിടെ അപകടനില തരണം ചെയ്യാത്തവർ 2136. 


ഇറ്റലിയിൽ ഒറ്റ ദിവസത്തെ മരണം 500 നടുത്തെത്തി.അപകടനിലയിൽ കഴിയുന്നവർ 2498.ആകെ മരണ സംഖ്യ 3405 കടന്നിരിക്കുന്നു ഭീതി ജനകമായി കാര്യങ്ങൾ സംഭവിക്കുന്ന സ്പെയിനിൽ ആകെ മരണം1041, 24 മണിക്കൂറി നുള്ളിലെ മരണം 210 ൽ എത്തി.ഇറാനിലും അമേരിക്കയിലും മരണ സംഖ്യ 1433, 218 എന്ന ക്രമത്തിലാണ്.


ഇന്ത്യയെ പറ്റി ലോക ആരോഗ്യ സംഘടന പറയുന്ന കണക്കനുസരിച്ച് കെസ്സുകൾ 223 മരണം 5, പുതിയ രോഗികൾ 29. മഹാരാഷ്ട്രയിൽ കൂടുതലാളുകളെ രോഗികളായി തിരിച്ചറിഞ്ഞു. അവിടെ ചിലയിടങ്ങളിൽ 144 പ്രഖ്യാപിച്ചു. കേരളത്തിലെ നിലവിലെ അവസ്ഥ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 44000 നടുത്തെത്തി. കർശന നടപടികളുമായി സർക്കാർ മുന്നോട്ടു പോകും എന്ന പ്രഖ്യാപനം നടപ്പിലാക്കുവാൻ ഗ്രാമതലത്തിൽ ജനകീയ സമിതികൾ സജ്ജീവമായി രംഗത്തു വരേണ്ടതുണ്ട്.

 

രാജ്യത്തെ കൊറോണ സംബന്ധിച്ച വിവരങ്ങൾ അറിയുവാൻ സഹായിക്കുന്ന ഔദ്യോഗിക പേജാണ് താഴെ. സർക്കാരിൻ്റെ  ദൈനം ദിന വിവരങ്ങൾ അറിയുവാൻ ഈ പേജ് സന്ദർശിക്കാം.

https://www.mohfw.gov.in/

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment