Costa Brava , Lebanon കേരളത്തിലുമുണ്ട്.
അന്തർദേശീയ ഫിലിമോത്സവത്തിലെ മത്സര വിഭാഗത്തിൽ പെട്ട Costa Brava, Lebanon എന്ന പരിസ്ഥിതി വിഷയം കൈകാര്യം ചെയ്യുന്ന സിനിമ Mounia Akal സംവിധാനം ചെയ്തു.ലോക രാജ്യങ്ങളുടെ(വിശിഷ്യ മൂന്നാം)മാലിന്യ സംസ്ക്കരണ വിഷയങ്ങളിലുള്ള പൊതുവായ പ്രവണത വ്യക്തമാ ക്കുകയാണ് ഈ സിനിമ.വിളപ്പിൽശാലയും ബ്രഹ്മപുരവും കോഴിക്കോട് വെള്ളയിലും ലബനോനിൽ നിന്ന് ഒട്ടുമകലെയല്ല എന്ന് ഈ സിനിമ പറയു ന്നുണ്ട്.സമരങ്ങളുടെ വേദിയായ ബെയ്റൂട്ടിൽ,കാലാവസ്ഥാ വ്യതിയാനവും പ്രക്ഷോഭങ്ങളുടെ കാരണങ്ങളിലൊന്നായി മാറിയിരുന്നു.

1975-1990വരെ ബെയ്റൂട്ടിന്റെ മാലിന്യം തള്ളിയിരുന്ന ക്വാറന്റീന തന്നെ കലാപത്തി നു കാരണമാകുമ്പോൾ അതിനു ശേഷം മാലിന്യങ്ങൾ തള്ളിയത് അർമീനിയൻ അഭയാർത്ഥികൾ താമസിക്കുന്ന ഉപേക്ഷിക്കപ്പെട്ട തുറമുഖത്താണ്.ഇറ്റലിയിൽ നിന്നുള്ള 2000 ബാരൽ വിഷ ദ്രാവകം തള്ളിയത് രാസയുദ്ധമായി ക്രിസ്ത്യൻ സംഘട നകൾ വിമർശനമുയർത്തി.2030 ൽ ലബനോന്റെ 14% GDP യിൽ കാലാവസ്ഥാ വ്യതിയാനം കുറവുണ്ടാക്കുമെന്നാണ് കണക്കുകൾ പറയുന്നത്.2080 ൽ അത് 32% തിരിച്ചടിയിലെത്തും.

ബെയ്റൂട്ടിലെ മലിനീകരണത്തെ ഭയന്ന് അകലെയുള്ള ഒരു കുന്നിലെക്കു താമസം മാറ്റുന്നു മുൻ ജനാധിപത്യ പ്രക്ഷോഭകാരിയായ വലീദും പാട്ടുകാരിയും ആക്റ്റിവിസ്റ്റു മായ ജീവിതപങ്കാളി സൗര്യ,മക്കൾ താല,റിം വലീദിന്റെ അമ്മ എന്നിവരടങ്ങുന്ന കുടുംബം.പുതിയ താമസ സ്ഥലത്ത് എത്തുന്ന മാലിന്യ പ്ലാന്റിനെ ന്യായീകരിക്കുന്ന സർക്കാർ പ്രചരണങ്ങൾ ശക്തമാകുന്നു.ഒപ്പം പുതിയ സ്ഥാപനത്തിനൊപ്പം പ്രസിഡന്റിന്റെ പ്രതിമയും സ്ഥാപിക്കപ്പെടുകയാണ്.പാന്റിനെ തുടക്കം മുതൽ വലീദും പാട്ടുകാരിയായ വീട്ടമ്മയും അവരുടെ പ്രായം കുറഞ്ഞ മകളും പ്രകടമായി എതിർപ്പ് പ്രകടിപ്പിക്കുന്നു.ആസ്മ രോഗിണിയായ മുത്തശ്ശിയും മൂത്ത മകളും അത്തരം വിഷയങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല.ഇളയ കുട്ടി പ്രായത്തിൽ കവിഞ്ഞ പരിസ്ഥിതി ബോധം പ്രകടിപിക്കുകയും മുതിർന്ന സഹോദരിയുമായി പിണങ്ങി നിൽക്കുകയുമാണ് ചിത്രത്തിലുട നീളം.പ്ലാന്റിലെ യുവാവുമായി മൂത്ത മകൾ അടുക്കുവാൻ ശ്രമിക്കുന്നുണ്ട്.മുത്തശ്ശി,പ്ലാന്റിലെ തൊഴിലാളിയുമായി സൊറ പറയുവാൻ മിടുക്കു കാണിച്ച് അവർക്ക് മലിനീകരണ പ്ലാന്റ് വരുന്നതിൽ എതിർപ്പില്ല എന്ന് സംവിധായകൻ പറയാതെ പറയിക്കുന്നുണ്ട്.സീരിയലുകൾക്കായി ആധുനിക മാധ്യമങ്ങളെ ഉപയോഗി ക്കുന്ന പലതലമുറയിൽ പെട്ട മുത്തശ്ശിയുടെ 10 വയസ്സിനു താഴെയുള്ള ചെറുമകൾ ബഹുരാഷ്ട്രകമ്പനിയുടെ അപകടങ്ങളും Passive struggle നെ പറ്റിയും സൂചിപ്പിക്കുന്നു.പുതിയ കാലത്തിന്റെ പ്രതീക്ഷയായി കൊച്ചു കുട്ടിയും (അവൾ പരമ്പരാഗത കഥകളിലും മറ്റും ആകർഷകയാണ്) ഇന്നത്തെ ദുരിത കാല ത്തിനു കാരണമായ ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയുടെ മുഖമായി തല നരച്ച വ്യക്തിയുമുണ്ട് Mounia Akal എന്ന സംവിധായികയുടെ സിനിമയിൽ.വലീദിന്റെ സഹോദരി കൊളംബിയയിൽ നിന്ന് എത്തുമ്പോൾ മലിന വസ്തുക്കളുടെ വിഷയ ങ്ങളിൽ അവിടുത്തെ അവസ്ഥയും അവർ സൂചിപ്പിച്ചു. 

ബെയ്റൂട്ടിലെ സമര മുഖത്തു കണ്ടു മുട്ടിയവരാണ് വലീദും കുട്ടികളുടെ പാട്ടുകാരി കൂടിയായ സൗര്യയും എന്ന് അവർ തന്നെ വ്യക്തമാക്കുന്നു. മതേതര ജീവിതം നയിക്കുന്ന ഈ കുടംബം എന്നാൽ രാഷ്ട്രീയമായി പരിസ്ഥിതി സമരങ്ങളെ പരിഗണി ക്കുന്നില്ല.പുതിയ പ്ലാന്റിനെതിരെ കോടതി യെ സമീപിക്കുവാൻ പോയ വാലിദ്, മാറ്റങ്ങൾ എവിടെയും ഉണ്ടാക്കുവാൻ സമരങ്ങൾക്കായിട്ടില്ല എന്നു പറയുന്നുണ്ട് (പഴയ സമരക്കാരനു പറ്റിയ മറ്റൊരു പരിണാമമായി പരിഗണിക്കാം ഈ നിലപാടി നെ).മലിന വസ്തുകൾ ഭക്ഷണമാക്കി മാറ്റാൻ വരുന്ന പക്ഷികളെ വെടിവെച്ചിടുന്ന സിനിമയിലെ പ്രധാന കഥാപാത്രം മറ്റു പലപ്പോഴും മലിന വസ്തുക്കൾ എത്തിക്കുന്ന സ്ഥാപനത്തെ ലക്ഷ്യം വെച്ച് വെടിവെക്കുവാൻ ശ്രമിക്കുന്നു.

ജനങ്ങളുടെ  പ്രതിഷേധത്തെ തുടർന്ന് പ്ലാന്റ് തൽക്കാലം അടച്ചുപൂട്ടുവാൻ കാരണം അന്തർദേശിയ ബാങ്കുകൾ ജനരോഷത്തെ അംഗീകരിച്ച് ഫണ്ടു നൽകാത്തതിനാ ലാണ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.സിനിമയുടെ നിർമ്മാണത്തിലും മറ്റുമുള്ള വിദേശ ഫണ്ടിന്റെ സ്വാധീനം ഈ നിലപാടിൽ വ്യക്തമാണ്.ബെയറൂട്ടിൽ നിന്നു മാറി നിന്നതിനാൽ സംഗീത രംഗം തുടരുവാൻ കഴിയാത്ത വാലിദിന്റെ ജീവിത പങ്കാളി മൂത്ത മകളു മായി ബയ്റൂട്ടിലെക്കു മടങ്ങുകയാണ്.അന്ന് അച്ഛനൊപ്പം നിന്ന ഇളയ മകൾ പിന്നീട് അമ്മയുടെ അടുത്തേക്ക് നടക്കുന്നു.അച്ഛൻ പുറകാലെ വാഹന വുമായി എത്തി ബെയ്റൂട്ടിലേക്കുള്ള മടക്ക യാത്ര ആരംഭിക്കുകയാണ്.മാലിന്യ കൂമ്പാരത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യ കവറുകൾ ദ്വീപങ്ങളെ ഓർമ്മിപ്പിച്ച് ആകാശ ത്തെക്ക് ഉയരുന്നത് വിഷയത്തിലുള്ള ജനങ്ങളുടെ പ്രതീക്ഷകളെ സൂചിപ്പിക്കുന്ന തായി കരുതാം.

മാർച്ച് 21 വന ദിനവും മാർച്ച് 22 ജല ദിനവുമായിരുന്നു.ഈ രണ്ടു ദിനങ്ങളും നമ്മുടെ സർക്കാർ വിവിധ  ആഘോഷങ്ങൾക്കു കുറവു വരുത്താതെ സംഘടിപ്പിച്ചു. ദേശീയ തലത്തിലും കാടുകൾ വർധിക്കുന്നതായി സർക്കാർ വാദിക്കുന്നുണ്ട്. കേരളത്തിലും ഫയലുകളിൽ വന വിസ്തൃതി കൂടുക യാണ്.മയാവാക്കി മുതലായ പുതിയ തണൽ തുരുത്തുകൾ ഉണ്ടാക്കുവാനുള്ള ശ്രമങ്ങളും ഒരു വശത്തു നടക്കുന്നു.മറുവശത്ത് വന നിയമത്തെ പരിഷ്ക്കരിച്ച് ഇല്ലാതാക്കുവാൻ ദേശീയ സർക്കാർ ശ്രമിക്കുകയാണ്.

രാജ്യത്ത് ജലനയം രൂപീകരിച്ച ഏക സംസഥാനമായ കേരളത്തിലെ ഉറവകളും അരുവികളും കുറയുന്ന പ്രശ്നം പരിഹരിക്കുവാൻ നമുക്കു കഴിയുന്നില്ല.മലിന ജല സംസ്ക്കരണത്തിൽ കേരളത്തിന്റെ കാര്യക്ഷമത പരിതാപകരമാണ്.മഹാ രാഷ്ട്രയും മധ്യപ്രദേശും മറ്റും 70% മലിന ജലം ശുദ്ധീകരിക്കുമ്പോൾ കേരളത്തിൽ 1% മാത്രം.രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നായി കോട്ടയം അടയാളപ്പെടു ത്തിയത് വരൾച്ച സംസ്ഥാനത്തിനുണ്ടാക്കുന്ന തിരിച്ചടി അതിരൂക്ഷമാണ് എന്നു വ്യക്തമാക്കി.മലിന വസ്തുക്കളുടെ സംസ്ക്കരണത്തിൽ Recycling Economy എന്നൊക്കെ സർക്കാർ വാചാകമടിക്കുമ്പോൾ ഇന്ത്യയുടെ മാലിന്യ സംസ്ക്കരണശേഷി പരിതാപകരമായി തുടരുന്നു.കേരളവും പിന്നോക്ക മായി തുടരുന്നു.

ലബണോനിലെ സാമ്പത്തിക സ്ഥിതി,യുദ്ധം ഉണ്ടാക്കിയ തിരിച്ചടികൾ,പരിസ്ഥിതി രംഗത്തെ തകർച്ച മുതലായ വിഷയങ്ങളിൽ പരിഹാരമെന്ന പേരിൽ കൈ കൊള്ളുന്ന ഭരണകൂടത്തിന്റെ  നിഷേധാത്മക നിലപാടുകൾ തന്നെയാണ് ഒട്ടുമിക്ക രാജ്യങ്ങളും സ്വീകരിക്കുന്നത്.Krail പോലെയുള്ള പദ്ധതികളിലൂടെ കേരളത്തിന്റെ പാരിസ്ഥിതിക ഘടനയെ തന്നെ ഇല്ലാതാക്കുന്ന അതെ സർക്കാർ സംഘടിപ്പിച്ച ഇരുപത്താറാമത് ചലച്ചിത്രമേളയിൽ എത്തിയ Costa Brava സിനിമ കേരള സർക്കാ രിന്റെ തെറ്റായ നയങ്ങളെ തിരുത്തുവാനാവശ്യമായ ഊർജ്ജം നൽകുവാൻ പ്രാപ്ത മാണ്.മലയാള സിനിമ ഇത്തരം വിഷയങ്ങളോടു കാട്ടുന്ന തണുപ്പൻ സമീപനം (മനോജ് കാനയുടെ അമീബ പോലെയുള്ള സിനിമയെ മറക്കുന്നില്ല)ഇനിയും തുടരാ തിരിക്കട്ടെ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment