കാൻസറുണ്ടാക്കിയത് റൗണ്ട് അപ്പ് ; മൊൺസാന്റോക്ക് 1996 കോടി രൂപ പിഴ




ക്യാൻസറുണ്ടാക്കുന്നതായി കണ്ടെത്തിയ റൗണ്ട് അപ്പ് കീടനാശിനി നിർമ്മതാക്കളായ  മൊൺസാന്റോയ്ക്ക് 1996 കോടി രൂപ പിഴ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ കോടതിയാണ് കളനാശിനി നിർമ്മാണ രംഗത്തെ ആഗോള ഭീമനായ മൊൺസാന്റോയ്ക്ക്  വിധിച്ചത്. റൗണ്ട് അപ്പ് ഉപയോഗം മൂലം ക്യാൻസർ ബാധിതനായ ഡിവൈൻ ജോൺസൺ എന്ന സ്‌കൂൾ ഉദ്യാനപാലകൻ നൽകിയ കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. മാരകരോഗങ്ങൾക്ക് കാരണമാകുന്ന ഈ കളനാശിനിക്കെതിരെ അമേരിക്കയിലെ വിവിധ കോടതികളിലായി ഫയൽ ചെയ്യപ്പെട്ടിട്ടുള്ള  4000 ലധികം കേസുകളെ സംബന്ധിച്ച് വളരെ സുപ്രധാനമായ വിധിയാണിത്. 

 

46 കാരനായ ജോൺസൺ അതീവ ഗുരുതരമായ രീതിയിൽ ക്യാൻസർ ബാധിതനാണെന്നും അധികകാലം ജീവിക്കില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കോടതി അതിവേഗത്തിൽ കേസ് പരിഗണിച്ചത്. പിഴ തുകയില്‍ 39 മില്യണ്‍ ഡോളര്‍ ജോണ്‍സണിന് നഷ്ടപരിഹാരമായി നല്‍കാനും 250 മില്യണ്‍ ഡോളര്‍ കമ്പനിയ്ക്ക് ശിക്ഷയായും ഇടാക്കാനാണ് കോടതി നിര്‍ദേശിച്ചത്. 2014ലാണ് ജോണ്‍സണ് നോണ്‍-ഹോഡ്ഗ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയയിലെ ഒരു സ്‌കൂളിൽ ഉദ്യാനപരിപാലകനായ ഇദ്ദേഹം പതിവായി റേജര്‍പ്രോയെന്ന കളനാശിനി ഉപയോഗിക്കാറുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ രോഗബാധയ്ക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്. അതേ സമയം കുറ്റം നിഷേധിച്ച മൊണ്‍സാന്റോ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. 

 

യു എൻ ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ 
റൗണ്ടപ്പിലെ പ്രധാന ഘടകമായ ഗ്ലൈഫോസേറ്റ് ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു 
കേരളത്തിലുൾപ്പടെ വ്യാപകമായി ഈ കളനാശിനി ഉപയോഗിച്ച് വരുന്നു.  2014 -15 ൽ 866  മില്യൺ കിലോഗ്രാം ഗ്ലൈഫോസേറ്റ്  ആണ് ഉപയോഗിച്ചത്. തേയിലത്തോട്ടങ്ങളിലും  വിലക്കപ്പെട്ട ജനിതകമാറ്റം നടത്തിയ വിളകൾ അനധികൃതമായി ഉൽപ്പാദിപ്പിക്കുന്ന ഇടങ്ങളിലും നമ്മുടെ തൊട്ടടുത്ത കൃഷിസ്ഥലങ്ങളിലുമുൾപ്പടെ പരിസ്ഥിതിക്കും മനുഷ്യനും ദോഷകരമായി ബാധിക്കുന്ന റൗണ്ട്  അപ്പ്  വ്യാപകമായി തളിക്കപ്പെടുന്നുണ്ട് .

 


2015 -16 ലെ ഇന്ത്യൻ ചേംബർ ഓഫ്  കൊമേഴ്‌സിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ രാസവള വിപണിയിലെ മൊത്തം ഓഹരിയുടെ 16 % കളനാശിനികൾക്കുണ്ട് . നമ്മുടെ ഭഷ്യ സുരക്ഷയുടെ പ്രശ്നവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യേണ്ട  ഈ വിഷയത്തിൽ,  ഇത്തരത്തിൽ ഉള്ള ചർച്ചകൾ നടക്കുന്നില്ലെന്ന് മാത്രമല്ല  ശാസ്ത്രവും ജൈവവും തമ്മിലുള്ള മത്സരമായി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment