ജാഗ്രത വെടിഞ്ഞാൽ നഷ്‌ടമാവുക ജീവൻ




ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കേരളം കടന്നു എന്ന വാർത്ത അവിചാരിതമല്ല.ഏറെ അപകടകരമായ അവസ്ഥയിലേക്കു രാജ്യം എത്തിച്ചേരുമ്പോൾ കേരളത്തിൻ്റെ സ്ഥിതി രൂക്ഷമാകുകയാണ്. സാമൂഹിക വ്യാപനത്തിലേക്ക് തിരുവനന്തപുരത്തെ രണ്ടു തീരദേശ ഗ്രാമങ്ങൾ എത്തി എന്നത് അപകടത്തിൻ്റെ വ്യാപ്തി ബാേധ്യപ്പെടുത്തുന്നു. 


ജനുവരി 31 മുതൽ മാർച്ച് 7 വരെയുള്ള ഘട്ടത്തിൽ മൂന്നാളുകളിൽ മാത്രം രോഗമെത്തിയതായി തിരിച്ചറിഞ്ഞപ്പോൾ, നിപ്പയെ ഓർമ്മിപ്പിക്കും വിധം രോഗത്തെ നിയന്ത്രിക്കുവാൻ വിജയിച്ചു. രണ്ടാം ഘട്ടത്തിലെ ആകെ രോഗികൾ 500 കടന്നില്ല.മൂന്നാം ഘട്ടം മേയ് ആദ്യ ആഴ്ച്ച ആരംഭിച്ചു.അതിൻ്റെ ഏറ്റവും രൂക്ഷ ഘട്ടം ജൂലൈ ആദ്യവാരം തുടങ്ങി എന്നു തെളിയിക്കുന്നതാണ് രോഗികളുടെ എണ്ണത്തിലെ വൻ വർധന. ജൂലൈ 7 നു ശേഷം 5000 കടന്ന അണു ബാധിതർ 10000 കടക്കുവാൻ ഒന്നരയാഴ്ച്ച വേണ്ടി വന്നില്ല.


രോഗം വലുതായി പടർന്നു പിടിച്ച തമിഴ്നാട്, മഹാരാഷ്ട്ര, കർണ്ണാടക,ഡൽഹി , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നു മടങ്ങി വരുന്നവരുടെ എണ്ണത്തിനാനുപാതികമായി രോഗികളുടെ എണ്ണം വർധിക്കുന്നതു മനസ്സിലാക്കാവുന്നതാണ് (Sporadic Cycle.) പുറത്തു നിന്നു വന്നവരിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരുമ്പോൾ Clusterകൾ ഉണ്ടാകും.നിരവധി Clusterകൾ രൂപപ്പെടുമ്പോൾ സാമൂഹിക വ്യാപനത്തിലേക്കു കാര്യങ്ങൾ നീങ്ങും.അത്തരം സാഹചര്യങ്ങൾ യൂറോപ്പിലും അമേരിക്കയിലും ഉണ്ടാക്കിയ കൂട്ട മരണങ്ങൾ എവിടെയും ആവർത്തിക്കാം.ഈ സാഹചര്യ ത്തിലാണ് കേരളം Break the Chain ഒന്നാം ഘട്ടത്തിൽ നിന്നും (കൈ കഴുകൽ)തുപ്പരുതേ തോറ്റു പോകും(രണ്ടാം ഘട്ടം) കടന്ന് ആരിൽ നിന്നും രോഗം പകരാം (ജീവന്റെ വിലയുള്ള ജാഗ്രത ) എന്ന മുന്നറിയിപ്പിലേക്ക് കാര്യങ്ങളെത്തി.സമ്പർക്കത്തിലൂടെയും (വർദ്ധിച്ച എണ്ണം) ഉറവിടമില്ലാത്ത രോഗാവസ്ഥയും വലിയ ഭീഷണിയാണ് വരുത്തിയിരിക്കുന്നത്.കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണ മില്ലാത്തവരാണ്.ആയതിനാൽ ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിക്കണം.  
 

ലോക്ക്ഡൗൺ ഇളവിനുശേഷം കേരളത്തിലെത്തിയത് 5.82 ലക്ഷം പേരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 3.64 ലക്ഷം. വിദേശത്തു നിന്നു വന്നവർ 2.18 ലക്ഷവുമാണ്. വന്നവരിൽ 62.55 % ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. അവരിൽ 64.64 % ആളുകളും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ നിന്നെത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകളും എത്തിയത് റോഡ് മാർഗം ആണ്. 65.43 % പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.64 % പേർ വിമാന മാർഗവും 14.18 % പേർ റെയിൽവേ വഴിയും കേരളത്തിലെത്തി. ഹ്രസ്വകാല സന്ദർശന ത്തിനായി രജിസ്റ്റർ ചെയ്തത് 58,169 ആളുകളാണ്. അവരിൽ 27,611 പേർക്ക് പാസ് ഇതിനകം അനുവദിച്ചു. പതിവു സന്ദർശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരിൽ 8299 പേർക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്.


സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്പോൾ വലിയ തോതിലുള്ള ജാഗ്രത ഇവിടെ ഉണ്ടാകാതെ കേരളത്തെ കോവിഡ് ദുരന്തത്തിൽ നിന്നു രക്ഷിക്കുവാൻ കഴിയില്ല. ഓരോരുത്തരും ആ ഉത്തരവാദിത്തം നിറവേറ്റണം. അവിടെ ഉണ്ടാകുന്ന ഏതു പാളീച്ചയും നമ്മേ വലിയ പ്രതിസന്ധി യിലേക്ക് എത്തിക്കും. 15% ആളുകളുടെയും ശരാശരി വയസ്സ് 65 വയസ്സിനു മുകളിൽ ആയ കേരളത്തിൻ്റെ സമാപന സാഹചര്യമായിരുന്നു ഇറ്റലിയിലും. രോഗ വ്യാപനം വർധിക്കുമ്പോൾ സംസ്ഥാനത്തെ മരണ അനുപാതം (Fatality Rate) കുറഞ്ഞു നിൽക്കുന്നു എന്നതാണ് ആശ്വാസം. Intensive Care Unit കളിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങൾ വിരളമായിരുന്നു. വെൻ്റിലേറ്റർ ഉപയോഗിക്കേണ്ട സാഹചര്യങ്ങളും കുറവായിരുന്നു. എന്നാൽ ഇത്തരം അനുകൂല ഘടകങ്ങൾ മാറിയാൽ സ്ഥിതി രൂക്ഷമാകും.മരുന്നുകളില്ലാത്ത കോവിഡിനെ നിയന്ത്രിക്കുവാൻ പരമാവധി അകലം സൂക്ഷിക്കണം. അനുബന്ധ നിർദ്ദേങ്ങൾ കൂടി പാലിച്ച് മഹാവ്യാധിയെ നേരിടുവാൻ നമുക്കു കഴിയേണ്ടതുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment