കൊവിഡ് രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു; രാജ്യം ഭീതിയിലേക്ക് ?




ഏറെ നാൾക്കു ശേഷം രോഗികളുടെ എണ്ണം 47300 നടുത്തെത്തി.ഒരു വർഷം മുൻപുള്ള മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും അര്‍ധരാത്രി ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുകയും ചെയ്തു.അന്ന് പ്രതിദിന കൊവിഡ് കേസുകള്‍ 500ല്‍ താഴെയായിരുന്നു.വിമാനത്താവളങ്ങളും റെയില്‍വേ ട്രാക്കുകളു മടക്കം രാജ്യം പൂര്‍ണമായും നിശ്ചലമായി.ലോകത്തെ മറ്റു രാജ്യങ്ങളു മായി തട്ടിച്ചു നോക്കുമ്പോൾ മരണ അനുപാദം കുറവാണ് എന്ന വിഷയത്തിൽ രാജ്യത്തിന് അഭിമാനിക്കാം.രോഗം ശമിക്കുന്നില്ല എന്ന ഭീതി വർധിപ്പിക്കും വിധമുള്ള പുതിയ റിപ്പോർട്ടുകളെ രാജ്യം ഗൗരവതരമായി എടുക്കണം.


അഞ്ച് ഘട്ടമായി രാജ്യത്ത് അണ്‍ലോക്ക് നടപ്പാക്കി. പ്രത്യാശകളുമായി കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിന് ശേഷം കണ്ടുപിടിക്കപ്പെട്ടു.രാജ്യത്ത് ഇതുവരെ 5 കോടിക്ക് മേല്‍ ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.കൊവിഡ് കേസുകള്‍  ഒരിടവേ ളയ്ക്ക് ശേഷം വീണ്ടും ഏറുകയാണ്.അന്നത്തെ 524 ല്‍ നിന്ന് പ്രതിദിന കേസുകള്‍ 50,000ത്തിന് അടുത്തു


കേരളത്തില്‍ കഴിഞ്ഞ ദിവസം 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114,കൊല്ലം 112,എറണാകുളം 106,ആലപ്പുഴ 103, ഇടുക്കി 91,തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59,പത്തനംതിട്ട 46, കാസര്‍ഗോഡ് 44,വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 


കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് 12 മരണങ്ങൾ. ആകെ മരണം 4507 ആയി. അടച്ചിടലിന്റെ ഒന്നാം വര്‍ഷികത്തിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. കൊവിഡ് മഹാമാരി ലോകത്ത് പടര്‍ന്നിറങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയത്.വീണ്ടും ഒരടച്ചിടലിനെ അഭിമുഖീകരി ക്കുവാൻ കഴിയാത്ത തരത്തിൽ എത്തി നിൽക്കുമ്പോൾ ,വാക്സിൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കലാണ് പരിഹാരമാർഗ്ഗം. 


പകർച്ചവ്യാധികളുടെ മുൻകാല അനുഭവങ്ങൾ. 


പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിൽ പ്ലേഗ് എന്ന വാക്കിനു പകർച്ചവ്യാധി എന്ന  അർത്ഥമാണുണ്ടായിരുന്നത്.ഏതു രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിനെയും പ്ലേഗ് എന്നാണു വിളിച്ചിരുന്നത്.ക്ഷയ രോഗവും കുഷ്ടവും വസൂരിയും എല്ലാം ഇങ്ങിനെ പ്ലേഗ് എന്നു വിളിക്കപ്പെട്ടു.പ്ലേഗുകളുടെ കാരണങ്ങളെ പ്പറ്റി ശാസ്ത്രീയമായ അറിവുകൾ ലോകത്തിൽ ഇല്ലായിരുന്നു.ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. രാജാക്കന്മാർ മരിക്കുകയും പുതിയ രാജാവ് വാഴിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മഹാമാരികൾ ഉണ്ടാകുന്നത് എന്നു വിശ്വസിച്ചിരുന്നു.


ആദ്യത്തെ എപ്പിഡെമിക്കിന്റെ ചരിത്രം ഏതൻസിലെ മഹാമാരിയെക്കുറിച്ചുള്ള തായിരിക്കണം.ബി സി 430-426 കാലഘട്ടത്തിലാണിതുണ്ടായത്.ബി സി431ൽ തുടങ്ങിയ ‘പെലെപ്പൊനേഷ്യൻ’ യുദ്ധങ്ങളുടെ ആദ്യകാലമായിരുന്നു അത്.
ആഫിക്കയിലെ എത്യോപ്യാ പ്രദേശത്തുനിന്നാരംഭിച്ച് മദ്ധ്യധരണ്യാഴി കടന്ന് പിറയൂസ് എന്ന ഏതൻസിന്റെ ഒരേയൊരു തുറമുഖം വഴിയാണ് നഗരത്തിൽ പ്രവേശിച്ചത്. 


541ൽ ബൈസാന്റിയം സാമ്രാജ്യത്തിൽ പടർന്നുപിടിച്ചത് പ്ലേഗ് ആയിരുന്നു. ദിവസവും പതിനായിരക്കണക്കിനു മരണങ്ങൾ ഉണ്ടായതായി രേഖകൾ. ചക്രവർത്തിയായ ജസ്റ്റീനിയനു പ്ലേഗ് പിടിപെട്ടതുകൊണ്ട് ‘ജ്സ്റ്റീനിയന്റെ പ്ലേഗ്’ എന്ന പേരിലാണ് സംഭവം അറിയപ്പെടുന്നത്.1347 ഓടുകൂടി ഇറ്റലിയിൽനിന്ന് പടർന്നു പിടിച്ച പ്ലേഗ് യൂറോപ്പിലെ പല മഹാ നഗരങ്ങളെയും നാമാവശേഷമാക്കി.ജനസംഖ്യ പകുതിയോളമായി കുറയാനും വഴിവെച്ചു. ‘ബ്ലാക്ക് ഡെത്ത്’- കറുത്ത മരണം എന്ന പേരിലാണ് ഈ സംഭവം അറിയപ്പെട്ടത്. മധ്യകാലത്തെ കലാസൃഷ്ടികളിൽ, പ്രത്യേകിച്ച് ചിത്രങ്ങളിൽ,പലപ്പോഴും ഒരു തലയോട്ടി എവിടെയെങ്കിലും വരച്ചു വെച്ചിരിക്കുന്നതു കാണാം.‘മെമെന്റോ മോറി’- മരണത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നാണ് ഈ രീതിയെ പറയുന്നത്-കാണുന്നവരുടെ നശ്വരതയെപ്പറ്റി അവരെ ഓർമ്മ പ്പെടുത്തൽ.ഈ ഒരു രീതി തുടങ്ങിയത് ബ്ലാക്ക് ഡെത്തിനോടനുബന്ധിച്ചാണെന്നു പറയുന്നു.

 


വീണ്ടും പ്ലേഗ് ഉണ്ടായത് 1629ൽ ആണ്- ഇറ്റലിയിൽ തന്നെ.പ്രധാനമായും ബാധിച്ചത് വെനീഷ്യൻ റിപ്പബ്ലിക്കിനെയാണ്.ലോകത്ത് വളരെ പ്രശസ്തിയും പണവുമുള്ള  രാജ്യമായിരുന്നു വെനീസിന്.രാജക്കന്മാരല്ല. ‘ഡോജു’കൾ എന്നറിയപ്പെട്ടിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാണ് വെനീസിനെ ഭരിച്ചിരുന്നത്. കച്ചവടത്തിൽ നിന്നു വളർന്ന വെനീസിൽ പ്ലേഗ് വന്നതും കപ്പലുകൾ വഴിതന്നെ ആയിരുന്നു.കർശനമായ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുപോലും നഗരത്തിന്റെ ജന സംഖ്യയുടെ മൂന്നിലൊന്നോളം ഇല്ലാതായി.ഇതോടുകൂടി ലോക രാഷ്ട്രങ്ങൾക്കി ടയിൽ വെനീസിനുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടു.


ഒന്നാം ലോകയുദ്ധവും പകർച്ചവ്യാധികൾ കൊണ്ട് ലോകം പൊറുതിമുട്ടി. ആധുനിക കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി തീർത്ത് കോവിഡ് ലോകത്തെ പിടിച്ചു ലക്കുകയാണ്. ഇന്ത്യയിലും ഭീതി ഒഴിയുന്നില്ല.


Total cases: 1,17,34,058.

Total recoveries: 1,12,05,160.

Active cases: 3,68,457.

Death toll: 1,60,441.

Total vaccination: 5,08,41,286

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment