ചാറ്റൽ മഴയിൽ കുട ചൂടുകയും മഴ കനക്കുമ്പോൾ കുട മടക്കുകയും ചെയ്യുന്നവരോ ഇന്ത്യക്കാർ




ചാറ്റല്‍ മഴയില്‍ കുട ചൂടുകയും പെരുമഴ എത്തുമ്പോള്‍ കുട മടക്കി വെക്കുകയും ചെയ്യുന്ന പണി, പനിയെ ക്ഷണിച്ചു വരുത്തും. ഈ പണി Neo corona virus നോടാണെങ്കിൽ എന്തു സംഭവിക്കും എന്നറിഞ്ഞു കൊണ്ടിരിക്കുന്ന അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കോവിഡ് ബാധിയുടെ മുന്നിൽ പതറാത്ത രാജ്യങ്ങൾ ലോകത്തിലുണ്ട്. ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കുവാൻ വിജയിച്ച നാടുമുണ്ടെന്നർത്ഥം. എങ്ങനെയാണ് അവർ ലക്ഷ്യത്തില്‍ എത്തിയത് എന്നറിയുവാന്‍ സര്‍ക്കാരുകൾ  എന്നാണു തയ്യാറാവുക ?


കോവിഡിന്‍റെ സാന്നിധ്യം ആദ്യം കണ്ടെത്തിയ ഹുബൈ പ്രവിശ്യയില്‍ നിന്നും തൊട്ടടുത്ത 4 പ്രവിശ്യയില്‍ രോഗം എത്തിയതോടെ ചൈന കൈകൊണ്ട ശാസ്ത്രീയ നടപടികള്‍ ഒരു ഘട്ടത്തിനു ശേഷം വിജയിച്ചു എന്നതു കൊണ്ടാണ് കോവിഡിനെ തളയ്ക്കുവാന്‍ അവർക്കു കഴിഞ്ഞത് .ഐസ്‌ലാന്‍ഡ്, ഫിന്‍ലാന്‍ഡ്‌, നോര്‍വേ, ഡെന്മാര്‍ക്ക്‌, സ്വീഡന്‍ (നൊറാഡിക്ക് രാജ്യങ്ങള്‍) തായ്‌വാന്‍, തെക്കന്‍ കൊറിയ എന്നിവര്‍ രോഗ വ്യാപനത്തെ നിയന്ത്രിച്ചത് തുടക്കം മുതൽ ലോക ആരോഗ്യ സംഘടനാ നിർദ്ദേശങ്ങളെ മാനിച്ചതിനാലാണ്.


കോവിഡു തന്നെ കെട്ടു കഥയുടെ ഭാഗമായി കണ്ട ട്രമ്പും മൂക്കൊലിപ്പു മാത്രമായി പരിഗണിച്ച ബ്രസീല്‍ ഭരണ കര്‍ത്താവും വൈറസ്സിനെ പ്രശ്നമാക്കേണ്ടതില്ല എന്ന വാദ മുയര്‍ത്തിയ ജോണ്‍സനും അവരുടെ രാജ്യങ്ങളില്‍ വരുത്തി വെച്ച ദുരന്തങ്ങള്‍ അപരിഹാര്യമാണ്. 


ഐസ്‌ലാന്‍ഡ്‌ പരമാവധി പരിശോധനകള്‍ നടത്തി, രോഗികളെ പരിപാലിച്ച്, അവരുടെ എണ്ണം പൂജ്യത്തില്‍ എത്തിച്ചു. സ്വീഡന്‍ ,സാങ്കേതിക വിദ്യയെ മുന്‍ നിര്‍ത്തി Online നിര്‍ദ്ദേശങ്ങള്‍ നടത്തിയാണ് രോഗ ബാധിതരെ നിയന്ത്രിച്ചത്. ന്യൂസിലാന്‍ഡ് കോവിഡിന്‍റെ സാന്നിധ്യത്തെ 4 ഘട്ടങ്ങളാക്കിത്തിരിച്ചു. Level 1,2,3,4. സര്‍ക്കാര്‍ നടപ്പിലാക്കിയ 75 ദിവസ Lock downല്‍ 7 ആഴ്ച്ചയിലെ Complete Lock down കഴിഞ്ഞപ്പോഴേക്കും Level 4, 3 ൽ നിന്നും തീവ്രത കുറഞ്ഞ രണ്ടും ഒന്നും തലത്തില്‍ എത്തി. ഫെബ്രുവരി അവസാനമെത്തിയ രോഗാണുവിന്റെ സാനിധ്യം ഒന്നു പോലുമില്ലാത്ത രാജ്യമായി ന്യൂസിലൻ്റ് മാറി.


ജനുവരി 31ന്  കോവിഡ് രോഗാണു ഇന്ത്യയിൽ(കേരളത്തിൽ) എത്തിയിരുന്നു. ലോക ആരോഗ്യ സംഘടന വൈറസ്സ് ബാധയെ തുരത്തുവാന്‍ കര്‍ഫ്യൂവും മാന്യമായ ജീവിത ചുറ്റുപാടും വേണമെന്ന് ജനുവരിയിൽ തന്നെ ലോകത്തെ ഓര്‍മ്മിപ്പിച്ചു.ഒപ്പം വ്യായാമവും. Test,Trace,Isolate and Treat എന്നതായിരുന്നു നിഷ്കര്‍ഷിച്ചത്. കര്‍ഫ്യൂ വിഷയത്തില്‍ മാത്രം ഊന്നല്‍ നല്‍കിയ ഇന്ത്യയിൽ,രോഗ വ്യപനത്തെ തടയുവാന്‍ സഹായിച്ചു.അതു വഴി രോഗം പ്രധാനമായും പത്തു സംസ്ഥാനത്ത് ഒതുങ്ങി നിന്നു. വ്യാപന തോത് (RO), മരണ നിരക്ക്(CFR) എന്നിവയില്‍ ഭേദപ്പെട്ട അവസ്ഥയുണ്ടായി. രണ്ടര മാസത്തെ കര്‍ഫ്യൂ കാലത്ത് വ്യാപന തോത് ഒന്നില്‍ കുറച്ചു നിര്‍ത്തുവാന്‍ രാജ്യം വിജയിച്ചില്ല (RO<1).പരിശോധനയുടെ എണ്ണം ലക്ഷ്യത്തിന്‍റെ അടുത്തെങ്ങും എത്താത്തതിനാല്‍ രോഗത്തെ പിടിച്ചു കെട്ടുവാന്‍ പരാജയപെട്ടു. (100 times of infected persons) രാജ്യത്ത് രണ്ടേ മുക്കാല്‍ ലക്ഷം രോഗികള്‍ ഉള്ളപ്പോള്‍ നടത്തേണ്ടിയിരുന്ന പരിശോധനകളുടെ എണ്ണം രണ്ടേ മുക്കാല്‍ കോടി ആകണമായിരുന്നു. 53 ലക്ഷം ടെസ്റ്റുകൾ മാത്രമേ രാജ്യത്തു നടന്നിട്ടുള്ളു.

(കേരളത്തിലെ RO 0.45 ആണ്. രോഗ വ്യാപനം പൂർണ്ണ നിയന്ത്രണത്തിലാണെന്നു പറയാം.പക്ഷേ പരിശോധനകൾ രോഗികളുടെ മൊത്തം എണ്ണത്തിൻ്റെ 100 ഇരട്ടിയിൽ എത്തിയിട്ടില്ല എന്നത് ഭീഷണിയാണ്.) 


ഏറ്റവുമധികം രോഗികളുടെ എണ്ണം വർധിക്കുന്ന രണ്ടു രാജ്യങ്ങളില്‍ ഒന്നാണിന്ത്യ. പ്രതിദിന രോഗികൾ 11000 വും മരണം 300ഉം വെച്ച് കടക്കാറായി. മൂന്നാം ഘട്ട Lock down നു ശേഷം രോഗികളുടെ എണ്ണം ഇരട്ടിയാകുവാൻ 15 ദിവസമെടുത്തില്ല. അടുത്ത 1 ലക്ഷം കണ്ടു വർധിച്ചത്10 ദിവസം കൊണ്ടാണ്.ഈ സമയത്താണ് രാജ്യം unlocking ലേക്ക് നീങ്ങുന്നത്.


കേരളത്തെ സംബന്ധിച്ച്  മൂന്നാം ഘട്ടത്തിലാണ് കൊവിഡ് വലിയ പരീക്ഷണമായി തീരുക.പ്രവാസികള്‍ മടങ്ങി വരുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുവാന്‍ കേരളത്തിന്‌ കഴിയണം.സ്വന്തം വീടിനെ Quarantine ആക്കി മാറ്റുവാന്‍ കഴിയാത്തവർക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ട്.തൊഴില്‍ നഷ്ട്ടപെട്ട് മടങ്ങുന്നവരെ സഹായിക്കുവാന്‍ ദീര്‍ഘ ഹ്രസ്വ പദ്ധതികള്‍ ഉണ്ടാകണം(തൊഴിൽ നഷ്ട്ടപ്പെട്ടവർ 67500 പേർ).സമൂഹത്തിനോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്ന തിന്‍റെ ഭാഗമായി രോഗ വ്യാപനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകാതെ നോക്കുവാൻ  ഓരോരുത്തരും ബാധ്യസ്ഥമാണ്.Room quarantine രണ്ടാം ഘട്ടത്തില്‍ വിജയകരമാ യിരുന്നു.മൂന്നാം ഘട്ടത്തില്‍ House quarantine എന്ന മാര്‍ഗ്ഗം സ്വീകരിക്കുകയും വീട്ടിലുള്ള പ്രായമായവരെയും കുഞ്ഞുങ്ങളെയും Reverse quarantine വിധേയമാക്കുകയും വേണം.


രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോൾ സർക്കാർ ദേവാലയങ്ങൾ തുറക്കാൻ വർധിത താൽപ്പര്യം കാട്ടിയിരുന്നു.സാധാരണ അവസ്ഥയിൽ നിന്നു വ്യത്യസ്ഥമായി  അടഞ്ഞു കിടക്കട്ടെ ദേവാലയങ്ങൾ എന്ന വാദവുമായി എത്തിയ വിഭാഗീയ സംഘങ്ങളുടെ മുന്നിൽ , രാജാവിനേക്കാൾ രാജ ഭക്തരാകാൻ ശ്രമിച്ചവർ ഭക്തി ഭയത്താൽ വിറളുകയായിരുന്നു.


കോവിഡ് വൈറസ്സ് ബാധ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പടർന്ന രോഗമാണ് (Zoo-tic disease). പ്രകൃതിയിൽ ഉണ്ടാകുന്ന പ്രതികൂലമായ മാറ്റങ്ങൾ പകർച്ച വ്യാധികളുടെ വർധിത വ്യാപനത്തിന് സാഹചര്യമുണ്ടാക്കി.ഇത്തരം രോഗങ്ങൾക്കു തടയിടുവാൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന സമീപനങ്ങൾ മാറ്റണം. കോവിഡിനാൽ ആയിരങ്ങൾ രാജ്യത്തു മരിച്ചു വീണിട്ടും പ്രകൃതി സംരക്ഷണത്തെ കാറ്റിൽ പറത്തുന്നതിൽ കേന്ദ്ര /സംസ്ഥാന സർക്കാരുകളും തിടുക്കം തുടരുന്നതിന് തെളിവാണ് 300 മീറ്ററിനു മുകളിൽ നിർമ്മാണ മേഖലയിൽ ഉണ്ടായ നിയന്ത്രണം 20000 മീറ്ററിനു മുകളിലേക്ക് ഉയർത്തിയത് .മണ്ണിനു മുകളിൽ നില നിന്നിരുന്ന (കുഴിക്കുവാനുള്ള) നിയന്ത്രണം 67 മടങ്ങിനു മുകളിലേക്കാക്കി ചുരുക്കിയത് കോവിഡ് കാലത്തു തന്നെയാണെന്നു മലയാളികൾ മറക്കരുത്.


കോവിഡ് പ്രതിരോധ പ്രവർത്തനം വിജയം കൊണ്ട രാജ്യങ്ങളിൽ മിക്കവരും പരിസ്ഥിതി വിഷയങ്ങളിൽ കൈ കൊള്ളുന്ന സമീപനങ്ങൾ ബ്രസീൽ, ഇന്ത്യ എന്നിവരേപ്പോലെയല്ല എന്ന് കൂടി ശ്രദ്ധിക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment