കോവിഡ് രോഗ വ്യാപനത്തിന് രക്ത ഗ്രൂപ്പുമായി ബന്ധമുണ്ടോ ?
പകർച്ച വ്യാധികൾ പൊതുവേ കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരിലാണ് എന്നാണ് അനുഭവം പഠിപ്പിക്കുന്നത്.സ്പാനിഷ് ഫ്ലൂ കാലത്ത് ഇന്ത്യയിൽ മരണപ്പെട്ടത് പുരുഷന്മാരേക്കാൾ സ്ത്രീകളായിരുന്നു.വിളർച്ചയും രക്ത ക്കുറവും കൂടുതലായി അനുഭവപ്പെടുന്നതായിരുന്നു അതിനുള്ള കാരണം.കൊറോണ ബാധ കുറച്ചു മാത്രം ബാധിക്കുന്നത് സ്ത്രീകൾക്കാണ് എന്നതിനുള്ള കാരണത്തിനു പിന്നിൽ സ്ത്രീ ലൈംഗിക ഹോർമോണുകൾക്ക് പങ്കുണ്ട് എന്നു കാണാം.കൊറോണ രോഗവും രക്ത ഗ്രൂപ്പുകളും തമ്മിൽ ബന്ധമുണ്ട് എന്ന് ചില പഠനങ്ങൾ പറയുന്നു.


പൊതുവേ O ഗ്രൂപ്പുകാർക്ക് കോവിഡ് പ്രതിരോധ ശേഷി കുടുതലാണ് എന്ന് New England Journal of Medicine അവകാശപ്പെട്ടു.O ഗ്രൂപ്പുകളൊഴിച്ചു നിർത്തിയാൽ മറ്റു ഗ്രൂപ്പുകളിൽ താരതമ്യേന രോഗബാധ സാധ്യത കൂടുതലാണ് .അതിൽ തന്നെ A ഗ്രൂപ്പുകാരുടെ ഇടയിൽ രോഗ സാന്നിധ്യം മറ്റുള്ളവരെക്കാൾ വർധിച്ചു രേഖപ്പെടുത്തി എന്നു ജേണൽ .എന്നാൽ രോഗ ബാധയും പരിസരവും രോഗം തിരിച്ചറിയുന്നതിനു മുമ്പുള്ള സാഹചര്യങ്ങളും മുതലായവ മനസ്സിലാക്കിയാണോ ഇത്തരം റിപ്പോർട്ടുകൾ എന്നു വ്യക്തമല്ല. 


കൊറോണ വൈറസ്സുകളിൽ ഏറെ പ്രത്യേകതകൾ ഉള്ള വൈറസ്സാണ് Neo Corona വൈറസ്സ്.നേരത്തെ പ്രതീക്ഷിച്ച പോലെ SARS നു സമാനമാണെന്നു കരുതിയാണ് പുതിയ വൈറസ്സിന് SARS - 2 എന്നു വിളിച്ചത്.എന്നാൽ കോവാഡിൻ്റെ Spike പ്രോട്ടീൻ്റെ പ്രത്യേകത അതിൻ്റെ രോഗ വ്യാപനതോത് വർധിക്കുവാൻ ഇsയുണ്ടാക്കി.(Reproductive No).Reproductive No ഒന്നിൽ കുറവായ അസുഖങ്ങൾ താനെ കെട്ടsങ്ങുമ്പോൾ കോവിഡിൻ്റെ RO തോത് 3 നു മുകളിലാണ്.ഒരാളിൽ നിന്ന് 25 പേർക്കും (തിരുവനന്തപുരം) രണ്ടു പേരിൽ നിന്ന് 53 പേർക്കും രോഗം പകരുന്ന സാഹചര്യം വലിയ പ്രതിസന്ധിയിൽ കാര്യങ്ങളെ എത്തിക്കുകയാണ്.ഈ സാഹചര്യ ത്തിലാണ് വാക്സിൻ മാത്രമാണ് യഥാർത്ഥ പോംവഴി എന്ന്  പ്രതീക്ഷിക്കുന്നത്.


ലോക ആരോഗ്യ രംഗത്തെ വിശിഷ്യ ചികിത്സ വ്യവസായവും ഇൻഷ്യറൻസ്സ് പരിരക്ഷ യുമായി ഒത്തു പോകാൻ ഇഷ്ട്ടപ്പെട്ടവർക്കുള്ള തിരിച്ചടിയായി കോവിഡിനെ പരിഗണിക്കണം.കോവിഡിനെ പറ്റി ആധികാരികമായി അഭിപ്രായം പറയേണ്ട  ലോകാരോഗ്യ സംഘടന ആരോഗ്യ രംഗത്ത്,പ്രതിരോധ പ്രവർത്തനത്തെ മുഖ്യമായി പരിഗണിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയാണ്.രക്ത ഗ്രൂപ്പുകളും രോഗ സാധ്യതയും തമ്മിലുള്ള ബന്ധം ലോക ആരോഗ്യ സംഘടന ഇതുവരെ അംഗീകരി ട്ടിട്ടില്ല എന്നതിനാൽ, O രക്ത ഗ്രൂപ്പുകാർ കൂടുതൽ പ്രതിരോധശേഷി ഉള്ളവരാണെന്ന വാർത്തയെ തൽക്കാലം വാർത്തയായി മാത്രം പരിഗണിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment