കോവിഡ് രണ്ടാം വരവ് ഉണ്ടാകാതിരിക്കുവാൻ കേരളം വിജയിക്കണം




കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ എത്രമാത്രം കേരളം വിജയിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം നിരവധി ഘടകങ്ങളെ പരിശോധിച്ച് കണ്ടെത്തേണ്ടതാണ്. വൈറസ്സിനെതിരെ നീണ്ട കാലം യുദ്ധം ചെയ്യേണ്ടിവരും എന്ന ശാസ്ത്രീയ നിലപാടിനെ അംഗീകരിച്ചു കൊണ്ട് ആദ്യമായി കേരള സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 15 ന് കൈകഴുകല്‍ ഒരു പ്രധാന പ്രതിരോധ പരിപാടിയായി പ്രഖ്യാപിച്ചു. ലോക ആരോഗ്യ സംഘടന ഈ വിഷയം ഗൗരവതരമായി പരിഗണിച്ചിരുന്നു. Break the chain പരിപാടിയുടെ ആദ്യ തീരുമാനമായിരുന്നു കൈ കഴുകല്‍. സോപ്പോ സാനിറ്റസൈറോ ഉപയോഗിച്ച് കൈ വൃത്തിയാക്കല്‍ എല്ലാ ആളുകളും ശീലിക്കു വാന്‍ ആരോഗ്യ-മറ്റു വകുപ്പുകള്‍ നിര്‍ദ്ദേശിച്ചു.പൊതു ഇടങ്ങളില്‍ എല്ലാം അതിനുള്ള സംവിധാനം ഉണ്ടാക്കി.സാനിറ്റൈസര്‍ ഉണ്ടാക്കുവാന്‍ വേണ്ടുന്ന വിവിധ രാസ പദാര്‍ഥങ്ങളെ പരിചയപ്പെടുത്തി. അത്തരം പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കുവാന്‍ ജനങ്ങള്‍ താല്‍പര്യം കാട്ടിയത് ഗുണപരാമായ ഫലങ്ങള്‍ നല്‍കിയിരുന്നു.


രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനം ഏപ്രില്‍ 29 ന് 'തുടരണം ഈ കരുതല്‍ ' എന്ന പ്രചാരണത്തില്‍ SMS എന്ന പേരില്‍ സോപ്പ്, മുഖം മൂടി അണിയൽ, സാമൂഹിക അകലം എന്ന ആശയം പ്രചരിപ്പിച്ചു.മൂന്നാം ഘട്ടത്തില്‍ ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന ആശയം ഉയർത്തി. കോവിഡു മുന്‍ കരുതലുകള്‍ നടപ്പിലാക്കുവാനായി, പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കുവാന്‍ അവസരം നല്‍കുന്ന 1897 ലെ നിയമത്തെ മുന്‍ നിര്‍ത്തിയുള്ള നടപടികള്‍ കൈകൊണ്ടു. അത് വഴിയാണ് നിര്‍ബന്ധ ക്യാറണ്ടയിന്‍ മുതലായ തീരുമാനങ്ങള്‍ ഉണ്ടായത്.പോലീസ്സിനെ ഉപയോഗിച്ചുള്ള 144 പ്രഖ്യാപനം, ഫോൺ രേഖ പരിശോധിക്കൽ, രാേഗികളുടെ  രഹസ്യങ്ങൾ ചോർത്തു ന്നു മുതലായ വിമര്‍ശനങ്ങള്‍ ഇതേ കാലത്ത് ക്ഷണിച്ചു വരുത്തിയിരുന്നു.


1985-91 ല്‍ ബംഗ്ലാദേശില്‍ വലിയ തോതില്‍ വ്യാപിച്ച കോളറ വഴിയുള്ള മരണത്തെ തടയുവാന്‍ ഒരു പിടി ഉപ്പും പഞ്ചസാരയും ഒപ്പം അര ലിറ്റര്‍ വെള്ളവും എന്ന പ്രചരണം നിരവധി ആയിരം ആളുകളുടെ ജീവന്‍ നഷ്ട പെടാതിരിക്കുവാന്‍ വേദിയായി. അതെ മാതൃകകൾ കേരളവും മറ്റൊരു പകർച്ച വ്യാധിക്കെതിരെ പ്രയോഗിക്കുവാന്‍ തുടങ്ങിയതിന്‍റെ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞു പോയ മാര്‍ച്ച്‌ 15.  
 

കൊറോണ വൈറസ്സ് ബാധയെ മേയ് വരെ പൂര്‍ണ്ണമായും തടയുവാൻ കഴിഞ്ഞു എന്നാണ് സർക്കാർ  കരുതിയത്‌. അഗസ്റ്റ് മാസത്തിനു ശേഷം കേരളത്തില്‍ വന്‍ തോതില്‍ രോഗം വര്‍ധിച്ചു. അതിനുള്ള കാരണങ്ങള്‍ക്ക് അതെ സമൂഹം തന്നെ ഉത്തരവാദികള്‍ ആയി. എന്നാല്‍ ആരോഗ്യ രാഗത്തെ ഇടപെടല്‍ മരണ സംഖ്യ കുറക്കുവാനും ചികിത്സാ രംഗം താറുമാറാകാതിരിക്കുവാനും അവസരം ഒരുക്കി. അര ലക്ഷം ആളുകള്‍ മരിച്ച മഹാരാഷ്ട്ര, വന്‍ തോതില്‍ ദുരന്തം ഉണ്ടായ ഡല്‍ഹി, പതിനായിരത്തില്‍ അധികം മരണം സംഭവിച്ച തമിഴ്നാട് ‌എന്നിവയുടെ അനുഭവങ്ങള്‍ കേരളത്തിനുണ്ടായില്ല എന്നതാണ് ആശ്വാസം. രോഗികളുടെ എണ്ണത്തില്‍ കുറവ് കണ്ടു തുടങ്ങിയ കേരളത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ സജ്ജീവമാകുന്നു എന്നതില്‍ ആശ്വസിക്കാം. അപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തനവും കേരളത്തില്‍ രണ്ടാം കോവിഡ് വ്യാപനത്തിനുള്ള അവസരമാകാതിരിക്കട്ടെ 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment