കോവിഡ് മനുഷ്യനില്‍നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കുമെന്ന് സംശയം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മനുഷ്യനില്‍നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കുമെന്ന സംശയമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനാല്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവർക്ക് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണം. നിശ്ചിത ആളുകള്‍ മാത്രം ഭക്ഷണം നല്‍കുന്നതാണ് നല്ലത് എന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം മേഖലകളില്‍ കുരങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ ഡോക്ടറെ സമീപിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment