അപകടകാരിയായ കൊറോണ വൈറസ്




നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നു വരുന്ന കൊറോണ വൈറസുകളില്‍ മനുഷ്യരെ ബാധിക്കുന്ന 7 തരത്തിലുള്ളവ (species)അവരിൽ  രോഗങ്ങളുണ്ടാക്കുന്നവയാണ്. നാലെണ്ണം ചെറിയ പനിക്കും മറ്റസൗകര്യങ്ങൾക്കും കാരണമാകും. അവ Human coronavirus OC43, Human corona virus HKU1,Human coronavirus 229E,Human coronavirus NL63 എന്നിവയാണ്.


അപകടകരമായ മൂന്നു തരം കൊറോണ വൈറസ്സുകളില്‍ Severe acute respiratory syndrome coronavirus (SARS-CoV, 2002), Middle East respiratory syndrome-related coronavirus (MERS-CoV,2012) എന്നിവ മനുഷ്യര്‍ക്ക് ദുരന്തങ്ങള്‍ വരുത്തിയിരുന്നു. അതിലെ മൂന്നാമത്തെ ഇനമായി എത്തിയ Severe acute respiratory syndrome coronavirus 2 (SARS-CoV-2, 2019) ഒന്നര വര്‍ഷമായി ലോകത്തെ വരിഞ്ഞു മുറുക്കുകയാണ്. പുതിയ കൊറോണ വൈറസ് മറ്റു രണ്ടിൽ നിന്നും കൂടുതല്‍ അപകടകാരിയാണ് എന്ന് ലോകം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞു. രോഗ വ്യാപനത്തിലെ സജ്ജീവതയാണ് അപകട കാരണങ്ങളിൽ പ്രധാനം (Rate of Spread).എന്നാല്‍ 2002 ലെയും 2012 ലെയും മരണ അനുപാതം(Case Fatality Rate) അധികമായിരുന്നു (100 പേര്‍ക്ക് രോഗം വന്നാല്‍ അതില്‍ മരണത്തിലേക്ക് എത്തുന്നവരുടെ എണ്ണം). MERSഎന്ന രോഗത്തിന് മരണ അനുപാതം (CFR) 37% രേഖപ്പെടുത്തി. അവിടെ 100 രോഗികളില്‍ 63 പേര്‍ മാത്രമെ രക്ഷപെട്ടുള്ളു. SARS രോഗത്തില്‍ അത് 9.2% ഉം. കോവിഡിന്‍റെ കാര്യത്തില്‍ മരണ അനുപാതം അന്തർ ദേശീയമായി 4.5 % ഉം ഇന്ത്യയിൽ 1.75% വുമാണ്.കോവിഡിന്‍റെ പടരുവാനുള്ള ശേഷി വളരെ കൂടുതലും മരിക്കുവാനുള്ള സാധ്യത (Mortality) മറ്റുള്ളതില്‍ നിന്നും കുറവുമാണ്. അമിതമായി പടരുവാനുള്ള കഴിവു തെളിയിച്ച നിയോ കൊറോണ 200 ലധികം രാജ്യങ്ങളിലെത്തിയിട്ട് ഒന്നര വർഷത്തോടടുക്കുന്നു. രോഗികള്‍ 15 കോടി പിന്നിട്ടു. മരണമാകട്ടെ 32.8 ലക്ഷവും.


സ്പാനിഷ്‌ പനി മൂന്ന് തരംഗങ്ങള്‍ ഉണ്ടാക്കികൊണ്ടാണ് അവസാനിച്ചത്. കൊറോണ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്നു. ഇനിയും തരംഗങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് പറയുവാന്‍ കഴിയില്ല. വൈറസ് അണുക്കള്‍ ശരീരത്തില്‍ കടക്കുന്നതോടെ ജീവന്‍ വെക്കുകയും അവയുടെ നിര്‍ജ്ജീ വമായിരുന്ന RNA, ശരീരത്തിൽ സ്വതന്ത്രമായും സജ്ജീവമായും വളരുകയും പിളരുകയും എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നത് കയറി കൂടുന്ന ജീവിയുടെ പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തിയാണ്. മറ്റു ജീവികള്‍ നമ്മുടെ ശരീരത്തില്‍  ജീവനുള്ള അവസ്ഥയിലാണ് എത്തുന്നത്. അവ സ്വതന്ത്ര ജീവികളായി നിന്ന് ശരീരത്തോട് യുദ്ധം ചെയ്യുന്നു. വൈറസ്സ് നമ്മുടെ ശരീരത്തെ സ്വന്തം വളര്‍ച്ചക്കായി നിയന്ത്രിക്കുകയാണ്. മറ്റു സൂക്ഷ്മ ജീവികൾ ശരീരത്താേടെ രണ്ടായി നിന്ന് സമരം ചെയ്യും. ഈ വ്യത്യാസമാണ് വൈറസ്സിനെതിരെ വിജയകരമായി മരുന്ന് കണ്ടുപിടിക്കുവാന്‍ തടസ്സമായി നിൽക്കുന്നത്. കോവിഡിന്‍റെ വ്യാപനം രൂക്ഷമാകുവാന്‍ മരുന്നുകളില്ലാത്തത് വെല്ലുവിളിയായി മാറി.


കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി മരുന്നുകളെ പറ്റി കേള്‍ക്കുവാൻ തുടങ്ങിയിട്ട് വർഷമൊന്നു കഴിഞ്ഞു. അതില്‍ അവസാനം എത്തിയ 2-deoxy - D-glucose കോവിഡിൻ്റെ മരുന്നായി പരിചയപ്പെടുത്തുന്നത് മുതല്‍ Hydroxy Chloroquine തുടങ്ങിയ നിരവധി മരുന്നുകളെ  ഉപയോഗിക്കുവാന്‍ ശ്രമിച്ചപ്പോഴും അവ ഒക്കെ പരാജയമായിരുന്നു. അതു കൊണ്ട് ഇവയെ രോഗത്തിനെ നിയന്ത്രിക്കുവാനുള്ള drug of choice ആയി ലോക ആരോഗ്യ സംഘടനയും മറ്റും അംഗീകരിക്കുവാന്‍ തയ്യാറായില്ല. നാടന്‍ മരുന്നുകളും ചില ഒറ്റമൂലികളും വൈറസ്സിനെ തുരത്തുവാന്‍ ഉപകരിക്കും എന്ന വാദങ്ങള്‍ ഉയരുന്നുണ്ട്. Do nothing than do wrong എന്ന പ്രയോഗം ഇവിടെ സ്വീകരിക്കേണ്ടതാണ്.  

 

കൊറോണ ലാബ് നിർമ്മിതി എന്ന വ്യാജ വാർത്ത മാധ്യമങ്ങൾ പ്രചരിപ്പിക്കുമ്പോൾ - വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ


(തുടരും)      

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment