ഉറക്കം കെടുത്തുന്ന കോവിഡ് വ്യാപനവും വാക്‌സിൻ പരീക്ഷണവും




കോവിഡ് കേരളത്തെയും പിടിമുറുക്കുമ്പോൾ വാക്സിനുകളിലാണ് ലോകത്തിൻ്റെ പ്രതീക്ഷ. അപ്പോഴും വിയറ്റ്നാം, ക്യൂബ, തെക്കൻ കൊറിയ, തായ്‌വാൻ, ചൈന മുതലായവർ രോഗത്തെ നിയന്ത്രിക്കുവാൻ വിജയിച്ചു.കാസർഗോഡ് നടപ്പിലാക്കി വിജയം കണ്ട ട്രിപ്പിൾ ലോക്ക് ഡൗൺ മാതൃക ധാരാവിയിൽ ലക്ഷ്യം കണ്ടിരിക്കുന്നു. എന്നാൽ രാജ്യത്താകെയും കേരളത്തിൽ നിന്നുമുള്ള വാർത്തകൾ ശുഭ സൂചകമല്ല. സാമൂഹികമായ രോഗ ബാധയുടെ Sporadic ഘട്ടം (രോഗബാധ സജ്ജീവമായ നാട്ടിൽ നിന്ന് രോഗം ബാധിച്ചവർക്ക് മുൻ തൂക്കമുള്ള അവസ്ഥ) കഴിഞ്ഞ്, കേരളം Cluster അവസ്ഥയിലെത്തി. Cluster കളുടെ എണ്ണം കൂടുകയും അതിനാനുപാതികമായി ഉറവിടമില്ലാത്ത രോഗികൾ ഉണ്ടാകുകയും ചെയ്താൽ അത് രോഗ വ്യാപനമായി.അത്തരം ഒരു ഘട്ടത്തിലേക്ക് കേരളവും നീങ്ങുകയാണോ ?


കോവിഡിന്‍റെ കേന്ദ്രീകരണം ശ്വാസ കോശത്തിലെ അവസാന ഭാഗത്താണ്.അവിടെ എണ്ണത്തില്‍ കൂടുതലുള്ള Angiotensin Converting Enzyme 2ലെത്തി കൂടിച്ചേരും. പുറത്തു നിന്നും വരുന്ന വസ്തുക്കളുടെ സാമിപിത്യത്തിനെതിരെ Cytochrome ശരീരത്തിന്‍റെ പ്രതിരോധം വര്‍ധിപ്പിക്കുവാന്‍ നടത്തുന്ന ശ്രമം , അതിരുവിട്ട് പോകുകയും Cytochrome storm syndrum എന്ന ഘട്ടത്തില്‍ എത്തും.അത് ന്യുമോ ണിയ മുതലായ രോഗങ്ങള്‍ മരണത്തിലേക്ക് രോഗികളെ എത്തിക്കും.കൊറോണ വൈറസ്സിന്‍റെ സ്വഭാവം മനസ്സിലാക്കി നിരവധി മരുന്നുകള്‍ പരീക്ഷണാർത്ഥം ഉപയോഗിക്കുവാന്‍ ശ്രമിച്ചിരുന്നു.അതില്‍ ഓരോന്നിനും സിദ്ധാന്തപരമായി  വിശദീകരണങ്ങള്‍ നല്‍കുമ്പോഴും വേണ്ടത്ര ഫലങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ.

 
Hydroxy Choloquine, SARS രോഗത്തിന് ഗുണപരമായിരുന്നു എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ  അവകാശങ്ങള്‍ ഉയര്‍ന്നിരുന്നു.അത് വ്യാപകമായി ഉപയോഗിക്കുവാന്‍ മുന്നോട്ടു വന്ന അമേരിക്കയും ബ്രസീലും ഏറ്റവും അധികം രോഗികളും മരണവും ഉണ്ടായ നാടായി മാറി. ഏറ്റവും അവസാനമായി  Itolizumab എന്ന Psoriasis രോഗത്തിനുപയോഗിക്കുന്ന മരുന്ന് കോവിഡിനെ ഭേദമാക്കാം എന്ന വാര്‍ത്തകള്‍ പുറത്തു വന്നു.ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറക്കുന്നതി ലൂടെയാണ് Psoriasis ചികിത്സ സാധ്യത മാകുന്നത്. Cytochrome ന്‍റെ അമിത പ്രവര്‍ത്തനത്തെ നിയന്ത്രിക്കുവാന്‍ കഴിവുള്ള മരുന്നിന് Auto immune syndrum എന്ന അവസ്ഥയെ കുറക്കുവാന്‍ കഴിയും (അമിത പ്രതിരോധ പ്രവര്‍ത്തനം). എന്നാല്‍ കോവിഡിനെതിരെ Itolizumab ഉദ്ദേശിക്കുന്ന ഫലം നല്‍കും എന്ന് ലോക ആരോഗ്യ സംഘടന ഉറപ്പു പറയുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് നിയോ- കൊറോണ വൈറസ്സിനെ നിയന്ത്രിക്കുവാന്‍ വാക്സിനേഷന്‍ കണ്ടെത്തിയലെ കഴിയൂ എന്ന് ആരോഗ്യ രംഗം വിശദീകരിക്കുന്നത്. 60 ലധികം മരുന്നുകളെ ഉപയോഗിക്കുവാന്‍ ശ്രമിക്കുമ്പോഴും വാക്സിനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.


വാക്സിനുകള്‍ തയ്യാറാക്കുവാന്‍ ആദ്യമായി രോഗം ഉണ്ടാക്കുവാന്‍ കാരണമായ ജനിതക ഘടനയെ മനസ്സിലാക്കുന്നു. ജനുവരി മാസത്തില്‍ തന്നെ നിയോ കൊറോണയുടെ ഘടനയെ തിരിച്ചറിഞ്ഞു. ശേഷം വാക്സിനേഷന്‍ കണ്ടെത്തുവാന്‍ ശ്രമങ്ങള്‍ ഇന്ത്യ, ചൈന, ബ്രിട്ടന്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ നടക്കുകയാണ്. വാക്സിനുകളുടെ പരീക്ഷണങ്ങളില്‍ Exploratory stage,Pre-clinical stage,Clinical development,Regulatory review and approval,Manufacturing,Quality control   എന്നീ പദ്ധതികൾ ഉള്‍പ്പെടുന്നു.


Exploratory stageല്‍ രോഗത്തിന് കാരണമായ സ്വാഭാവികമോ കൃത്രിമവുമായ antigen നെ (Identify natural or synthetic antigens that might help prevent or treat a disease) കണ്ടെത്തുന്നു. മൃഗങ്ങളില്‍ Tissue-culture (Cell-culture) ലിലൂടെ തയ്യാറാക്കിയിട്ടുള്ള രോഗം ഉണ്ടാക്കുവാന്‍ കാരണമായ വസ്തുവിനെ മൃഗങ്ങളുടെ രക്തത്തിലേക്ക് കുത്തി വെക്കുന്നു. ഈ രണ്ടാം സ്റ്റെപ്പിനെ Pre-clinical stage എന്ന് വിളിക്കും. മൃഗങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന രോഗ ലക്ഷണവും അതുണ്ടാക്കുന്ന പ്രതിരോധ ശക്തിയും പരിശോധിക്കും. പ്രതിരോധത്തിന്‍റെ സ്ഥിരതയും മറ്റും അളന്നു തിട്ടപെടുത്തും. പ്രതിരോധ ശേഷി കുറവാണ് എങ്കില്‍ പരീക്ഷണം അവിടെ ഉപേക്ഷിക്കും.


Clinical development എന്ന തലത്തില്‍ മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും എടുക്കുന്ന പ്രതിരോധ ശേഷി ഉണ്ടാക്കുവാൻ കഴിഞ്ഞ പദാര്‍ത്ഥങ്ങള്‍ ആദ്യം മനുഷ്യരിൽ പ്രയോഗിക്കും. രണ്ടാം അവസരത്തില്‍ 1000 ത്തോളമുള്ള വിവിധ ഗ്രൂപ്പുകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. മൂന്നാമതായി 10000 അംഗങ്ങള്‍ ഉള്ള പല ബാച്ചുകൾക്ക്  മരുന്ന് നല്‍കും. മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് (Blind and non Blind, Placebo) എന്നിങ്ങനെയുള്ള വിവിധ  മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കും. മരുന്നിന്‍റെ ഡോസ്, അതിന്‍റെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവയെ പറ്റി പഠനങ്ങള്‍ നടത്തി സുരക്ഷിതമാണ് എന്ന് ബോധ്യപെട്ട ശേഷം വാക്സിനെ പ്രതിരോധ മരുന്നായി  പരിഗണിക്കും. 


ഇന്ത്യയില്‍ മരുന്ന് പരീക്ഷണങ്ങള്‍ മനുഷ്യരിൽ (Phase 3) ലെത്തിയിട്ടുണ്ട്. മനുഷ്യരില്‍ പരീക്ഷണം നടത്തിയ ശേഷം അവ ഔദ്യോഗികമായി Drug Control of India, ICMR, FDI (US) മുതലായ ഓരോ രാജ്യത്തെയും ബന്ധപെട്ട വകുപ്പുകളുടെ  അനുവാദത്തോടെ  മരുന്ന് മാര്‍ക്കറ്റില്‍ എത്തുമ്പോഴും  വിവിധ പരിശോധനകള്‍ ഉണ്ടാകും. 


ലോകത്തെ വിവിധ രാജ്യങ്ങളിലെ ലാബുകളിൽ നടക്കുന്ന പരീക്ഷണങ്ങൾ ലക്ഷ്യ ത്തിലെത്തുവാൻ സാധാരണ നിലക്ക് 5 മുതൽ 8 വർഷം വരെ എടുക്കും. എന്നാൽ കോവിഡിൻ്റെ പ്രതിരോധ കുത്തിവെപ്പിനെ സഹായിക്കുന്ന വാക്സിൻ പെട്ടെന്ന് മാർക്കറ്റിൽ എത്തുമെന്ന് പറയുമ്പോൾ, അതിൻ്റെ ഫലത്തിനൊപ്പം അതിൻ്റെ പരിമിതികളെ പറ്റിയും ശാസ്ത്രലോകം ഉൽക്കണ്ഠപെടാതിരിക്കുന്നില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment