കൾച്ചറൽ മാപ്പിങ്‌ - നാട്ടറിവ് പഠന കളരി റിപ്പോർട്ട്




ഒരു പ്രദേശത്തിൻ്റെയോ ഒരു വിഭാഗത്തിൻ്റെയോ വിവിധ തരം  പ്രത്യേകതകളെ അടയാളപ്പെടുത്തുകയാണ് Cultural Mapping. ഇന്ത്യയെപ്പോലെ ഭാഷാപരവും സാംസ്ക്കാരികവും ഭൂമിശാസ്ത്രപരവും ആയ വൈവിധ്യവും ജൈവ വൈവിധ്യവും ഉള്ള പ്രദേശത്ത് Cultural mapping ന് സവിശേഷ പ്രാധാന്യവുമുണ്ട്. നമ്മുടെ നാട്ടിൽ തങ്ങളുടെ പ്രദേശത്തിനും തങ്ങൾക്കു തന്നെയും ഇടമുണ്ടെന്ന ബോധത്തിലേക്ക് നയിക്കാനും ഇതുവഴി കഴിയും.ഇതെങ്ങനെ ചെയ്യാമെന്ന് ചെയ്ത പ്രോജക്ടുകളിലൂടെ വിശദീകരിച്ചു കൊണ്ടുള്ള അവതരണമായിരുന്നു നാട്ടറിവ് പ0നക്കളരിയിൽ ഡിസം 4 ന് നടന്നത്.


2010 ൽ പ്രവർത്തനമാരംഭിച്ച സഹപീഠിയ  സ്വതന്ത്രവും സൗജന്യമായ എൻസൈക്ലോപീഡിയ ആണ്. ന്യൂ ഡൽഹിയിലും കൊച്ചിയിലും ഓഫീസുകൾ ഉള്ള സഹ പീഡിയയുടെ ഡോ.സുധ ഗോപാലകൃഷ്ണൻ, നേഹ പലിവാൾ, പത്മപ്രിയ, രശ്മി കക്കാട്ട് എന്നിവർ സംയുക്തമായിട്ടായിരുന്നു അവതരണം നടത്തിയത്.

 

 


ലിഖിത പാരമ്പര്യത്തിൻ്റെ സംരക്ഷണവും ഡിജിറ്റലൈസേഷനും ഗവേഷണവും ഇതിൻ്റെ ലക്ഷ്യങ്ങളാണ്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി എത്തിക്കുകയാണ് ചെയ്യുന്നത്.ഇതിന്ന് നിശ്ചിത ഘടനയിലോ അക്ഷരമാലാ ക്രമത്തിലോ വർഷാനു ക്രമത്തിലോ അല്ല.


എന്നാൽ ഇതിൽ ആർക്കും കടന്ന് ചെന്ന് എഡിറ്റ് ചെയ്യാൻ കഴിയില്ല. ഉള്ളടക്കത്തിൻ്റെ വിശ്വാസ്യത നിരവധി പ്രാവശ്യം പരിശോധിച്ച് ഗവേഷണം നടത്തി മാത്രമേ ഉൾപ്പെടുത്തൂ. ഈ പ്രത്യേകതയാണ്  വിക്കിപീഡിയയിൽ നിന്ന് സഹപീഡിയ യെ വ്യത്യസ്തമാ യാക്കുന്നത്. എല്ലാവരും ഇവിടെ സഹകാരികൾ ആണെങ്കിലും വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കപ്പെടുന്നു.


ഒരു പ്രദേശത്തിൻ്റെയും ജനതയുടെയും ചരിത്രം, സംസ്ക്കാരം, വിജ്ഞാന പാരമ്പര്യം, ചികിത്സാ സമ്പ്രദായം, കലകൾ, കൈവേലകൾ, ഭാഷാവൈവിധ്യം, ജൈവ വൈവിധ്യം,ചടങ്ങുകൾ, ആരാധനാക്രമം, വിവാഹ ചടങ്ങുകൾ, മരണാനന്തര കർമ്മങ്ങൾ, വ്യാപാരം, സാമൂഹ്യ പ്രസ്ഥാനങ്ങൾ എന്നിങ്ങനെയുള്ള പ്രദേശത്തിൻ്റെ ഉള്ളടക്കം സഹപീഡിയ നടത്തുന്ന Cultural mapping ലൂടെ അനാവരണം ചെയ്യപ്പെടുന്നു.


ഛത്തിസ്ഗഡ്, കൊച്ചി, പൂനെ പ്രോജക്റ്റുകളുടെ രീതിശാസ്ത്രം സവിസ്തരം വിവരിച്ചുകൊണ്ടുള്ള അവതരണമായിരുന്നു...
   കൊച്ചിയിൽ ബിനാലെ ഫൗണ്ടേഷനുമായി ചേർന്ന പ്രോജക്റ്റിലൂടെയായിരുന്നു കൾച്ചറൽ മാപ്പിംഗ് നടത്തിയത്." ഫോർട്ട് കൊച്ചി-മട്ടാഞ്ചേരിയുടെ അദൃശ്യ പൈത്യകാന്വേഷണം: കൊച്ചിക്കാർ'' എന്ന ഗ്രന്ഥരചയിതാവായ ബോണി തോമസ്, മുൻ കൊച്ചി മേയറായ KJ സോ ഹ ൻ, തുടങ്ങിയവരുടെ സഹായവുംമറ്റു നിരവധി പേരുടെ സഹകരണത്തോടെയാണ് Cultural mapping  പൂർത്തിയായത്.179 കേന്ദ്രങ്ങൾ ഇതിൻ്റെ പരിധിയിൽ പെട്ടിരുന്നു. മട്ടാഞ്ചേരിയിലെ 38 വിഭാഗങ്ങളും അവിടെയുള്ള ഭാഷാ വൈവിധ്യവും രേഖപ്പെടുത്തി. ഇങ്ങനെ രേഖപ്പെടുത്തിയ വിവരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും സഹപീഡിയയിലൂടെ വായിക്കാം.


സമാനമായ രീതിയിൽ തന്നെ പൂനെയുടെയും ഛത്തിസ്ഗഡിൻ്റെയും കൾച്ചറൽ മാപ്പിംഗ് പൂർത്തീകരിച്ചു. ആഗാ ഖാൻ കൊട്ടാരത്തിൻ്റെ ശില്പ സൗന്ദര്യവും, അംബേദ്ക്കറുടെ സ്വാധീനവലയത്താൽ ബുദ്ധമത വിശ്വാസ സമ്പ്രദായത്തിൽ ജീവിക്കുന്ന ആളുകളെപ്പറ്റിയും, ബുദ്ധവിഹാരങ്ങളുടെ സവിശേഷതകളെപ്പറ്റിയും, രണ്ട് നദികളെപ്പറ്റിയും, 14 സാമുദായിക വിഭാഗങ്ങളെപ്പറ്റിയും പൂനെയുടെ കൾച്ചറൽ മാപ്പിംഗിൽ വിശദീകരിക്കപ്പെടുന്നത് സഹപീഡിയയിലെ വായനാനുഭവമാണ്.

 


ഛത്തിസ്ഗഡിലെ ഭക്തി- സൂഫി പാരമ്പര്യങ്ങളെപ്പറ്റിയും, ഗോത്ര പാരമ്പര്യത്തെപ്പറ്റിയും പ0ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രപതി ഭവനെപ്പറ്റിയുളള ഡോക്യുമെൻ്റേഷനെപ്പറ്റിയും വിശദീകരിക്കുകയുണ്ടായി.ഇത് 11 വോളിയങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരവും ജൈവ വൈവിധ്യപരവും സാംസ്ക്കാരികവും, സാമൂഹ്യവുമായ സവിശേഷതകൾ Cultural Mapping ലൂടെ രേഖപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അടിവരയിട്ടു കൊണ്ടാണ് അവതരണം അവസാനിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment