'ബുള്‍ ബുള്‍' തീവ്ര ചുഴലിക്കാറ്റായി മാറി: ബംഗാള്‍ തീരത്ത് ജാഗ്രത




കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ പശ്ചിമബംഗാള്‍ തീരത്ത് ജാഗ്രത ശക്തമാക്കി. ഒഡിഷയിലെ പാരദ്വീപിന്‌ 390 km അകലെയായി സഞ്ചരിക്കുന്ന 'ബുൾ ബുൾ ' അതി തീവ്ര ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. 


നവംബർ 9 വരെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബുൾ ബുൾ അതിനു ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് ഇടയിൽ സഞ്ചരിക്കും എന്നാണ് പ്രവചനം. നവംബർ 10-ഓടെ ബുള്‍ ബുള്‍ അതിതീവ്രചുഴലിക്കാറ്റാകും.


ബുള്‍ബുളിന്റെ സ്വാധീനംകാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച മഞ്ഞജാഗ്രതയില്‍ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment