ഹെയ്തി ഭൂകമ്പത്തിൽ 11 പേർ മരിച്ചു




കരീബിയൻ ദ്വീപുരാഷ്ട്രമായ ഹെയ്തിയിൽ ഭൂകമ്പത്തിൽ 11 പേർ മരിച്ചു.നൂറോളം പേർക്കു പരുക്കേറ്റു. കെട്ടിടങ്ങൾക്കിടയിൽപ്പെട്ട് ഒരു കുട്ടി മരിച്ചു .പ്രാദേശിക പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.10നായിരുന്നു 5.9  തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.പോർട്ട് ഓഫ് പൈക്സ് നഗരത്തിനു 19 കിലോമീറ്റർ വടക്കുപടിഞ്ഞാ റായാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എ.യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഭൂമിക്കടിയിൽ ഏകദേശം 11.7 കിലോമീറ്റർ ആഴത്തിലാണിത്.

 


കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി .ഓഡിറ്റോറിയം തകർന്നാണ് ഒരാൾ മരിച്ചത് നിരന്തരമായി ഭൂകമ്പങ്ങൾ സംഭവിക്കുന്ന രാജ്യമാണ് ഹെയ്ത്തി .2010 ഹെയ്തിയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ രണ്ടുലക്ഷത്തോളം പേരാണ് മരിച്ചത് .

 


നാശനഷ്ടങ്ങൾ സംഭവിച്ചവർക്കായിസർക്കാർ തലത്തിൽ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ജോവനെൽ മോയ്സ് ട്വീറ്റ് ചെയ്തു.പരുക്കേറ്റവർ വിവിധ ആശുപത്രികളിൽചികിത്സയിലാണ്.ഭൂകമ്പത്തെത്തു ടർന്ന് പരിഭ്രാന്തരായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരാണു പരുക്കേറ്റവരിലേറെയും 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment