ശ്വാസം മുട്ടി ഡൽഹി; വായു  നിലവാരം അതീവ മോശം 




ന്യൂഡൽഹി: അതീവ മോശം വായുവിനെ തുടർന്ന് ശ്വാസം മുട്ടി രാജ്യ തലസ്ഥാനം. കഴിഞ്ഞ നാല് ദിവസമായി ഡൽഹിയിൽ വായു നിലവാരം മോശമായി തുടരുകയാണ്. മോശം അവസ്ഥയെ തുടർന്ന് അന്തരീക്ഷ വായൂ നിലവാര സൂചിക 256 ലേക്ക് എത്തിയേക്കും. വരും ദിവസങ്ങളിൽ വായു നിലവാരം അതീവ മോശമാകുമെന്നാണ് പ്രവചനം.

 


സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങിൽ ക്യഷിയിടങ്ങളിൽ നിലമൊരുക്കുന്നതിന്റെ ഭാഗമായി തീയിടുന്നതാണ് വായു നിലവാരം മോശമാകാൻ പ്രധാന കാരണം. അതോടൊപ്പം ഡൽഹി നഗരത്തിലെ ഫാകറ്ററികളിൽ നിന്നുള്ള പുകയും വാഹനങ്ങളിൽ നിന്നുള്ള പുകയും കൂടി ചേരുമ്പോൾ നഗരത്തിൽ ശുദ്ധവായു ഇല്ലാത്ത അവസ്ഥയാണ്. ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. 

 


മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ ഒറ്റ-ഇരട്ട അക്ക നമ്പർ സമ്പ്രാദായം നവംബർ 4 മുതൽ 15 വരെ നടപ്പിലാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങളും ഇടവിട്ടുള്ള ദിവസങ്ങളിൽ നിരത്തിലിറക്കുന്ന രീതിയാണിത്. കഴിഞ്ഞ വർഷവും ഡൽഹി സർക്കാർ ഇതേ രീതി നടപ്പിലാക്കിയിരുന്നു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment