രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം




ഡല്‍ഹി: ഡൽഹിയിൽ ഭൂചലനം. ഉച്ചയോടു കൂടിയാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ യാതൊരു വിധ അപായങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വാര്‍ത്തയും ഭൂചലനത്തിന്റെ തീവ്രതയും സ്ഥിരീകരിച്ചു. ഡല്‍ഹി സംസ്ഥാനം ഉത്തര്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂന്നാം തവണയാണ്  ഇക്കഴിഞ്ഞ ഒരുമാസത്തിനിടെ ഡല്‍ഹിയില്‍ ഭൂചലനമുണ്ടാകുന്നത്.


മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിട്ടറില്‍ വാര്‍ത്ത സ്ഥിരീകരിച്ചു. എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്ന് ആദ്ദേഹം ട്വീറ്റ് ചെയ്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment