വായു വായുമലിനീകരണം കുറയ്ക്കുന്ന ഉപകരണം




ഗുരുതരമായ വായുമലിനീകരണം നേരിട്ടുകൊണ്ടിരിക്കുന്ന ഡൽഹിയിൽ രണ്ടിടങ്ങളിലായി വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള  ഉപകരണം സ്ഥാപിച്ചു.'വായു' എന്ന പേരുള്ള ഇതിന് 500 മീറ്റർ ചുറ്റളവിലുള്ള മലിനീകരണം നിയന്ത്രിക്കാനാവും.വായുവിനുള്ളിലെ ഫിൽറ്ററുകൾക്ക് പാർട്ടിക്കുലർ മാറ്ററുകളെയും കാർബൺ മോണോക്സൈഡിനേയും ഒഴിവാക്കി ചുറ്റുമുള്ള വായുവുനെ ശുദ്ധീകരിക്കാനാകുമെന്ന് അധികൃതർ അവകാശപ്പെടുന്നു.ഡൽഹിയിൽ രണ്ടിടങ്ങളിൽ ആണ് ഇപ്പോൾ ഉപകരണം സ്ഥാപിച്ചുരിക്കുന്നത്.നഗരത്തിന്റെ തിരക്കേറിയ 54 ഇടങ്ങളിൽ ഒക്ടോബർ 15 നു മുൻപ് ഇത് സ്ഥാപിക്കും.

 


കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR)നാഷണൽ എൻവിറോണ്മെന്റ് എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (NEERI)ചേർന്നാണ് ഇത് വികസിപ്പിച്ചെ ടുത്തത് 60000 രൂപയാണ് ഒരു ഉപകാരത്തിന്റെ ചെലവ്.10000 സ്‌ക്വയർ മീറ്റർ പരിധിയുള്ള ഉപകരണവും നിർമിക്കാൻ പദ്ധതിയുണ്ട്.ഇതിന് രണ്ടുലക്ഷം രൂപ ചെലവുവരും.

 

 

വായുമലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രത്യാഘാതങ്ങൾ കുറക്കാൻ തലസ്ഥാനത്ത് ഇത്തരം ഉപകരണങ്ങൾ എത്രമാത്രം ഫലപ്രദമാകുമെന്നുള്ളത് സംശയകരമാണ് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment