ഡൽഹിയിലെ മലിനീകരത്തിന് കാരണം പാടം കത്തിക്കൽ; കർഷകർ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കലെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് 80 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 46 ശതമാനത്തിനും കാരണം അയല്‍സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പാടം കത്തിക്കലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


തീയിടലിനെതിരെ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ മറികടന്ന് വീണ്ടും തീയിട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിയമം ലംഘിച്ചതിന്റെ പേരില്‍ ഇതുവരെ 174 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനുളളില്‍ 17000 പാടങ്ങളാണ് കത്തിച്ചത്. അതില്‍ത്തന്നെ ബുധനാഴ്ച ഒറ്റ ദിവസം കത്തിയെരിഞ്ഞത് 4741 പാടങ്ങളാണ്. കൃഷിയിടങ്ങളില്‍ തീയിടുന്നത് തടയാന്‍ യന്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ കൃഷി മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


എല്ലാവര്‍ഷവും കൊയ്ത്തു കഴിഞ്ഞതിന് ശേഷം പാടത്തിന് തീയിടാറുണ്ട്. ഈ പുകയും വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുകയും ഒത്തുപേരുമ്ബോള്‍ അതിഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിത്തീരും. പാടങ്ങള്‍ക്ക് തീയിടുന്നതിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങള്‍ പ്രധാനമായും കൃഷിയിലൂന്നി ജീവിക്കുന്ന സംസ്ഥാനങ്ങളാണ്. ഓരോ വര്‍ഷവും 18 മില്യണ്‍ ടണ്‍ അരിയാണ് ഈ സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment