വ​ര​ൾ​ച്ച​യും പ്ര​ള​യ​വുമൊ​ക്കെ കണ്ട് വളർന്ന ഒരു പെൺകുട്ടി പരിസ്ഥിതി പ്രവർത്തകയായപ്പോൾ
ചെ​റു​പ്പ​കാ​ല​ത്ത് വ​ര​ൾ​ച്ച​യും പ്ര​ള​യ​വുമൊ​ക്കെ കണ്ട് വളർന്നതാണ് ദി​ശ ര​വി എന്ന പെൺകുട്ടിയെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കയാക്കിയത്. വ​ര​ൾ​ച്ച​യും പ്ര​ള​യ​വും വ​രു​മ്പോ​ൾ മു​ത്ത​ച്​ഛന്റെ കൃ​ഷി ന​ശി​ക്കു​ന്നതിന്റെ നേ​ര​നു​ഭ​വ​മു​ണ്ടെ​ന്നും അ​ങ്ങ​നെ​യാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തിെന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന​തെ​ന്നും 22കാ​രി​യാ​യ ദി​ശ അ​ഭി​മു​ഖ​ങ്ങ​ളി​ൽ പലയിടത്തും വ്യക്തമാക്കിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​ൾ കി​റ്റ് കേ​സി​ൽ ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്  ഡൽഹി പോലീസ്. 


യു​വ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ദി​ശ ര​വി​യു​ടേ​ത് ഒരു ക​ർ​ഷ​ക കുടുംബമാണ്. സാ​ധാ​ര​ണ​ക്കാ​ര​ന്​ വാ​ങ്ങാ​നാ​കു​ന്ന പോ​ഷ​ക​ഗു​ണ​മു​ള്ള സ​സ്യാ​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ സ്​​റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യി​ൽ 'കളിന​റി എ​ക്സ്പീ​രി​യ​ൻ​സ്' മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്​ ഇ​വ​ർ. മാ​താ​വ് മ​ഞ്ജു​ള​ക്കൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. പി​താ​വ് മൈ​സൂ​രു​വി​ൽ അ​ത്​​ല​റ്റി​ക് പ​രി​ശീ​ല​ക​നാ​ണ്.


ബി​രു​ദ​ധാരിയായ ഇ​വ​ർ ന​ഗ​ര​ത്തി​ലെ ത​ടാ​ക സം​ര​ക്ഷ​ണ-​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​സ്ഥി​തി കാ​മ്പ​യി​നു​ക​ളി​ലും ശി​ൽ​പ​ശാ​ല​ക​ളി​ലും സ​ജീ​വ പ​ങ്കാ​ളി​യാ​യി​രു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment