ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം 2020: അപേക്ഷ സമർപ്പിക്കാം




തിരുവനന്തപുരം: സസ്യശാസ്ത്രജ്ഞനും പരിസ്​ഥിതി പ്രവര്‍ത്തകനുമായ ഡോ. കമറുദ്ദീന്‍ കുഞ്ഞിന്റെ സ്​മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്​കാരത്തിന്​ അപേക്ഷ ക്ഷണിച്ചു. കമറുദ്ദീന്‍ ഫൗണ്ടേഷന്‍ ​ഫോര്‍ ബയോഡൈവേഴ്​സിറ്റി കണ്‍സര്‍വേഷന്‍ (KFBC) ആണ്​ പരിസ്​ഥിതി പുരസ്​കാരം നല്‍കുന്നത്​. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികളേയും, സംഘടനകളേയും പുരസ്​കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. 


നമ്മുടെ പശ്ചിമഘട്ടത്തെയും അതിലെ ജൈവവൈവിധ്യത്തെയും നിത്യഹരിതമായി നിലനിർത്തണമെന്ന് സ്വപ്നം കണ്ട, അതിനായി ജീവിതം മാതൃകയാക്കിയ പ്രശസ്ത ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. എം. കമറുദ്ദീൻ സാറിന്റെ സ്മരണാർത്ഥമാണ് Kamarudeen Foundation for Biodiversity Conservation (KFBC) ഈ പുരസ്കാരം നൽകുന്നത്.


അദ്ദേഹത്തോടുള്ള ആദരവിനൊപ്പം, സമാന കാഴ്ച്ചപ്പാടിൽ  പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും സംഘടനയ്ക്കും ഈ പുരസ്കാരം ഒരു പ്രോത്സാഹനം കൂടിയാകണമെന്നാണ് ഡോ കമറുദ്ദീൻ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണം വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തികൾക്കും, സംഘടനകൾക്കും നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. 


ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 5 വരെ ഓണ്‍ലൈനായാണ്​ നാമനിര്‍ദേശം നല്‍കേണ്ടത്. ഓൺലൈൻ ആയി  അപേക്ഷിക്കാനും, കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://bit.ly/DrKamarudeenNatureAward2020 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment