ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരം വി.എസ്. അച്യുതാനന്ദന്




തിരുവനന്തപുരം: ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരം മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദന് നൽകും. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളിലും പശ്ചിമഘട്ട സം രക്ഷണത്തിലും സ്വീകരിച്ച നിലപാടുകൾ വിലയിരുത്തിയാണ് അവാർഡ്. 25,000 രൂപയും പ്രശസ്തി പ്രതവും അടങ്ങുന്നതാണ് പുര സ്കാരം.


ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. എം. ക മറുദ്ദീൻ കുഞ്ഞിന്റെ സ്മരണാർഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പരിസ്ഥിതി നാശത്തിനും, ജനങ്ങളുടെ ഉപജീവനമാർഗത്തിനും വിട്ടുവീഴ്ച ചെയ്യുന്ന പദ്ധതികൾ ക്കെതിരായ വി.എസിന്റെ ഇടപെടലുകൾ അവിസ്മരണീയമാണ് ന്ന് കമറുദ്ദീൻ ഫൗണ്ടേഷൻ പ്രസി ഡൻറ് ഡോ. ബി. ബാലചന്ദ്രൻ പ റഞ്ഞു. ഡോ. ഡിക്രൂസ് ചെയർ മാനും ജി. മധുസൂദനൻ വയല, ഡോ. സുഹറ ബീവി, ഒ.വി. ഉഷ എന്നിവർ അംഗങ്ങളുമായ ജൂറി യാണ് വി.എസിനെ തെരഞ്ഞ ടുത്തത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment