ദൂത് സാഗർ വെള്ളച്ചാട്ടം: മനോഹരവും അത്ഭുതകരവുമാണ്
ഗോവ സംസ്ഥാനത്തെ ലോണ്ട വാസ്കോ ഡാ ഗാമ റെയിൽവേ റൂട്ടിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആർത്തട്ടഹസിച്ചുള്ള വെള്ളമൊഴുകുന്നു. ട്രെയിൻ മാർഗം മാത്രമേ ആ സമയത്ത് അവിടെ പോകാൻ കഴിയുകയുള്ളു. 


നിത്യേന പോകുന്ന വാസ്‌കോഡഗാമാ /നിസാമുദ്ദിൻ ട്രെയിനിൽ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തെ മൂന്നു സ്ഥലങ്ങളിൽ വെച്ച് കാണാം. ആദ്യം ഒരു കിലോമീറ്റർ ദൂരെ.പിന്നെ 400 മീറ്റർ അകലെ. ഒടുവിൽ തൊട്ടടുത്ത് ദൂത് സാഗർ റെയിൽവേ സ്റ്റേഷൻ ഏതാണ്ട് 700 മീറ്റർ അകലെയാണ്. 2013 വരെ ആളുകൾ ട്രെയിൻ വഴി രാവിലെ എത്തി, വൈകുന്നേരം നിസാമുദിൻ ട്രെയിനിൽ മടങ്ങി പോകാറുണ്ടായിരുന്നു. 2013 ൽ പുറത്ത് വന്ന ''ചെന്നൈ എക്സ്പ്രസ്" സിനിമയുടെ പ്രശസ്തിക്കു ശേഷം ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കുവാൻ തുടങ്ങിയപ്പോൾ റെയിൽവേ വകുപ്പ് നിയന്ത്രണങ്ങൾ വരുത്തി. ഈ സെക്ഷൻ ബ്രോഡ് ഗേജ് ആയ ശേഷം ട്രെയിൻ അവിടെ നിർത്തില്ല. 


1880- ഇൽ നിർമ്മിച്ച ആർച്ച് രൂപത്തിലുള്ള (കൊടും വളവിൽ) റെയിൽ പാലത്തിന്റെ അടിയിലൂടെ  വെള്ളച്ചാട്ടം കടന്നു പോകുന്നു. നിബിഡ വന പ്രദേശവും തുരങ്കങ്ങളും വളവുകളും ഉള്ള ഈ ട്രാക്കിൽ, മുൻപിലും പുറകിലും ലോക്കോകൾ ഘടിപ്പിച്ച ട്രെയിനിൻ്റെ യാത്ര വ്യത്യസ്ഥ കാഴ്ച്ച തന്നെയാണ്. റെയിൽവേ ഈ ഭാഗത്തെ (ഗാട്ടിനെ ) " Braganza Ghat എന്നാണ് വിളിക്കുന്നത്. 1880 ൽ പൂർത്തീകരിച്ച ഈ റെയിൽവേ ലൈനിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന പോർച്ചുഗീസ്കാരൻ Mr Braganza യുടെ പേരിലാണ് ഈ ഗാട്ട്  അറിയപ്പെടുന്നത്. 


ഒക്ടോബർ  മുതൽ ജൂൺ വരെ റോഡ് മാർഗ്ഗം വെള്ള ചാട്ടത്തിന്റെ താഴ് ഭാഗത്ത് എത്താം.ഗോവ ടൂറിസത്തിന്റെ ഭാഗമായി ധാരാളം വിദേശികളും റോഡ് മാർഗം വരുന്നു. Kulem റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ധാരാളം ജീപ്പുകൾ ആകർഷകമായ വന യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു പുഴകൾ കടന്നു വേണം സ്ഥലത്തെത്താൻ. പരിസ്ഥിതിയെ അടുത്തറിയുവാൻ ഇഷ്ടപ്പെടുന്നവർക്ക് ദൂത് സാഗർ വെള്ളച്ചാട്ടം ഒരനുഭവവും ഒപ്പം ഓർമ്മപ്പെടുത്തലുമാണ്. പ്രകൃതിയുടെ ഈ അത്ഭുതങ്ങൾ നമുക്കു ചുറ്റും എത്ര നാൾ ഉണ്ടാകും എന്ന വേദനയോടെ ഇത്തരം പ്രദേശങ്ങളെ നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment