ഭൗമ ദിനവും അനുബന്ധ സൂചകങ്ങളും - ഭാഗം 2




മനുഷ്യ സാന്നിധ്യം ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെ അളക്കുവാന്‍ Footprint (ഹരിതപാദുകം) എന്ന പദം പൊതുവായി ഉപയോഗിക്കുന്നു. ജലത്തിന്‍റെ ഉപയോഗവും മലിനീകരണവും അളക്കുവാന്‍ Water footprintനെയാണ് പരിഗണിക്കുക. (The water footprint is a measure of humanity’s appropriation of fresh water in volumes of water consumed and/or polluted).ജല ഹരിതപാദുകത്തെ മൂന്നായി തിരിച്ചിരിക്കുന്നു.പച്ച ഹരിത ജലപാദുകം (Green water footprint), നീല ഹരിത ജല - പാദുകം (Blue footprint),ചാര ജല ഹരിതപാദുകം (Grey water footprint) എന്നിവയാണ് അവ.


ഭൂമിയുടെ രൂപീകരണം മുതൽ അന്തരീക്ഷത്തിലും ഉപരിതലത്തിലും ഗർഭത്തിലും ഏറെക്കുറെ സമൃദ്ധമായിരുന്ന ശുദ്ധ വെള്ളത്തിൻ്റെ ലഭ്യതയിൽ വൻ തോതിൽ കുറവുണ്ടാകുന്നത് ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടാക്കുകയാണ്.ജല ജന്യരോഗം, ഭക്ഷ്യ കമ്മി മുതലായവ വെള്ളത്തിൻ്റെ ലഭ്യത കുറവിനാൽ സംഭവിക്കുന്നു. ലോകത്തെ ജന ങ്ങളുടെ ശരാശരി ജല ലഭ്യത (Water Footprint)1243 ക്യു.മീറ്ററാണ്. ഏറ്റവുമധികം ജലം ഉപയാേഗിക്കുന്ന അമേരിക്കയുടെ ജല പാദുകം 2842 ക്യു.മീറ്റർ.അമേരിക്ക, ആസ്ട്രേലിയ,ജപ്പാൻ തുടങ്ങിയ രാജ്യക്കാർ ഓരോരുത്തരും പ്രതിദിനം 300 മുതൽ 600 ലിറ്റർ വരെ വെള്ളമുപയോഗിക്കുമ്പോൾ മൊസാബിംക്ക്,റുവാണ്ട,ഹെയ്ത്തി, എത്യോപ്യ,ഉഗാണ്ട രാജ്യക്കാരുടെ ലഭ്യത15 ലിറ്റർ മാത്രം.ലോകത്തെ 120 കോടിയാ ളുകൾക്ക് ശുദ്ധജലം ആവശ്യത്തിന് ലഭ്യമല്ല.ഈ സാഹചര്യത്തിലാണ് ജല ഉപഭോഗ ത്തെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുവാൻ സഹായകരമാകുന്ന ജല ഹരിതപാദുകം പ്രസക്തമാകുന്നത്.
 

വ്യക്തിയുടെ  ജല ഹരിതപാദുകം കണക്കുകൂട്ടുവാൻ അയാൾ നേരിട്ടും അല്ലാതെ - യും(Virtual water)ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ തോത് പരിഗണിച്ചാൽ മതി. എന്നാൽ ദേശീയ ഹരിത ജലപാദുക കണക്കുകൾ കൂട്ടുവാൻ രാജ്യം കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന (ഉൽപ്പാദനത്തിന് വേണ്ടി വരുന്ന) വെള്ളത്തിൻ്റെ അളവ് നമ്മുടെ ജല ശ്രോതസ്സുകളുടെ അളവിൽ നിന്നു കുറക്കു കയും ഇറക്കുമതി ചെയ്യുന്നവക്ക് വേണ്ടി വന്ന അളവ് കൂട്ടുകയും വേണം.


പച്ച ഹരിതപാദുകം എന്നത് കൊണ്ട് അര്‍ദ്ധമാക്കുന്നത് മഴയില്‍ നിന്നും ലഭിക്കു ന്നതും മണ്ണിനുള്ളില്‍ തങ്ങിനില്‍ക്കുന്നതുമായ വെള്ളത്തിന്‍റെ ഉപഭോഗത്തെയാണ്. കൃഷിക്കും മറ്റും ഉപയോഗിക്കുന്ന വെള്ളം പച്ച ഹരിതപാദുകം വെച്ചാണ് അളക്കു ന്നത്.കൃഷിയും (Agriculture and Horticulture)വനവും ഉപയോഗപ്പെടുത്തുന്ന പ്രകൃതിദത്തമായ(പുഴ,കുളം മുതലായവയുടെ നീരുറവ)വെള്ളത്തിൻ്റെ തോതാണ് പച്ച ഹരിത ജലപാദുകം വഴി പ്രദർശിപ്പിക്കുക.ഒരു കിലോ നെല്ല് ഉണ്ടാക്കി എടുക്കു വാന്‍ ആവശ്യമായ വെള്ളത്തിന്‍റെ അളവ് പച്ച ഹരിതപാദുക അളവില്‍ പറയാം. 


നീല ഹരിത ജലപാദുകത്തിൽ ഇറിഗേഷൻ വഴി കൃഷിക്കു ലഭിക്കുന്നവ,വ്യവസായ ത്തിനും വീടുകളിലും ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവ് കണക്കു കൂട്ടും. ചാര ഹരിത ജലപാദുകത്തിൽ വ്യവസായത്തിൽ നിന്നുമൊക്കെ പുറത്തു വരുന്ന മലിന ജലത്തിൻ്റെയും അശുദ്ധമായി മാറിയ വെള്ളത്തെ ശുദ്ധമാക്കുവാൻ വേണ്ട ജലത്തിൻ്റെ കണക്കാണ് പറയുക.ഇവയിൽ പച്ച ഹരിത ജലപാദുകത്തെ മൂന്നു വിഭാഗത്തിലെ താരതമ്യേന കുറച്ചു ഭൗമാഘാതം ഉണ്ടാക്കുന്നതായി പരിഗണിക്കാം..


നിത്യജീവിതത്തിൽ നേരിട്ടും വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുവാൻ ആവശ്യമായ വെള്ള ത്തിൻ്റെ അളവും(Real & Virtual water Footprint)അറിയാൻ കഴിഞ്ഞാൽ, അതിൻ്റെ ഉപയോഗം കുറക്കുവാനും അർഹതപെട്ടവർക്ക് കൂടുതൽ ലഭ്യമാക്കു വാനും അവസ രമുണ്ടാകും.ഒരു തുള്ളി വെള്ളം പോലും സ്വന്തമായി ഉൽപ്പാദിപ്പിക്കുവാൻ കഴിവില്ലാ ത്ത മനുഷ്യരെ സമ്പന്തിച്ച് ,അവർ ഉപയോഗപ്പെടുത്തുന്ന വെള്ളം ഭൂമിയിലെ എല്ലാ ജീവികൾക്കും സ്വന്തമാണെന്ന ധാരണ പരത്തുവാൻ ജല ഹരിതപാദുക സാക്ഷരത സഹായിക്കുമെന്ന് ഉറപ്പിക്കാം.ഓരോ വിഭവങ്ങൾക്കും വേണ്ട വെള്ളത്തിന്റെ തോത് ചുവടെ ചേർക്കുന്നു. 


ഒരു കിലോ നെല്ല് ഉൽപ്പാദിപ്പിക്കുവാൻ 3000 ലിറ്റർ വെള്ളമാണ് വേണ്ടത്.

വിഭവം (ഒരു കിലൊ) -  വേണ്ട ജലം (ജല ഹരിത പാദുകം)

ഗോതമ്പ് - 1400 ലിറ്റർ
ഉരുളക്കിഴങ്ങ് - 160 ലിറ്റർ   
തക്കളി -  210 ലിറ്റർ
കാബേജ് - 230 ലിറ്റർ 
മത്തൻ/വെള്ളരി - 350  ലിറ്റർ
ഓറഞ്ച് - 560 ലിറ്റർ
വാഴപ്പഴം - 780 ലിറ്റർ 
ആപ്പിൾ - 820 ലിറ്റർ 
മാങ്ങ - 1800 ലിറ്റർ

പാൽ  - 1000 ലിറ്റർ 
ചോളം - 1200 ലിറ്റർ 
ബ്രഡ് (ഗോതമ്പ് ) -1600 ലിറ്റർ 
ഈത്തപ്പഴം - 2270 ലിറ്റർ
കപ്പലണ്ടി - 2780 ലിറ്റർ  
മുട്ട -  3300 ലിറ്റർ 
കോഴി - 4300 ലിറ്റർ
വെണ്ണ -5500 ലിറ്റർ 
പോർക്ക് - 6000 ലിറ്റർ 
ബീഫ് -  16000 ലിറ്റർ.
ചോക്കളൈറ്റ് - 15000 ലിറ്റർ        

ഒരു കപ്പ് കാപ്പിക്ക് 140 ലിറ്റർ വെള്ളം വേണം (കാപ്പിക്കുരുവിൻ്റെ ഉൽപ്പാദനത്തിലും കരിമ്പിൻ്റെ ഉൽപ്പാദനത്തിലും ഗ്ലാസ് മുതലായവക്കായും ചൂടു വെള്ളത്തിനായും140 ലിറ്റർ വെള്ളം ഉപയോഗിച്ചിട്ടുണ്ട് എന്നർത്ഥം).  


ഒരു ശരാശരി മനുഷ്യന് പ്രതിദിനം 80 മുതൽ 135 ലിറ്റർ വേണമെന്നിരിക്കെ 600 ലിറ്റർ വരെ ഉപയോഗിക്കുന്ന പൗരന്മാരും 15 ലിറ്റർ മാത്രം വെള്ളം കിട്ടുന്ന നാട്ടുകാരും പ്രകൃതി വിഭവങ്ങളുടെ യുക്തിരഹിതമായ ഉപയോഗത്തിൻ്റെ പ്രതിഫലനങ്ങളാണ്.


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment