സൗത്ത്​ ഷെറ്റ്​ലാൻഡ്​ ദ്വീപുകളിൽ ശക്തമായ ഭൂചലനം; സുനാമിക്ക് സാധ്യതയുള്ളതായി ചിലി




എഡിൻ‌ബർഗ്: സൗത്ത്​ ഷെറ്റ്​ലാൻഡ്​ ദ്വീപുകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത​ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.


ഭൂകമ്പത്തെ തുടർന്ന് സുനാമിക്ക്​ സാധ്യതയുള്ളതായി ചിലി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചിലി തലസ്ഥാനമായ സാന്‍റിയാഗോയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. 


എന്നാൽ, സൂനാമിക്ക്​ സാധ്യതയില്ലെന്ന്​ യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇറക്കിയ ബുള്ളറ്റിനിൽ പറയുന്നു. തെക്കൻ അക്ഷാംശ രേഖ 61.7 ഡിഗ്രിയിലും പടിഞ്ഞാറൻ രേഖാംശ രേഖ 55.6 ഡിഗ്രിയിലുമാണ്​ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment