ഡൽഹിയിലും യുപിയിലും ഭൂചലനം; ആളപായമില്ല





ന്യൂഡൽഹി: ഡൽഹിയിലും പടിഞ്ഞാറൻ ഉത്തർപ്രദേശി​ലും നേരിയ തോതിൽ ഭൂചലനം. ഇന്ന്​ രാവിലെ ഏഴുമണിയോടെയാണ്​ റിക്​ടർ സ്​കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്​. താജികിസ്​താനിലാണ്​ ഭൂകമ്പത്തി​ന്റെ പ്രഭവകേന്ദ്രമെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവെ റി​പ്പോർട്ട്​ ചെയ്​തു.

 

ഉത്തർപ്രദേശിലെ കാണ്ഡല, മുസാഫർനഗർ, ഹരിയാനയിലെ പാനിപത്ത് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഏതാനു മിനിറ്റുകൾ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ മറ്റ്​ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. കാണ്ഡലയിൽ 10 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment