24 മണിക്കൂറിനിടെ ഗുജറാത്തിൽ വീണ്ടും ഭൂചലനം




രാജ്‌കോട്ട്: ഗുജറാത്തില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിലെ രാജ്‌കോട്ടിലുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടമോന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്‌കോട്ടില്‍ നിന്നും 83 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.


24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് രാജ്‌കോട്ടില്‍ ഭൂചലനം ഉണ്ടാകുന്നത്. ഇന്നലെ റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്‌കോട്ടില്‍ ഉണ്ടായത്. രാജ്കോട്ടില്‍ നിന്നും 122 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഇന്നലെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment