ഇന്തോനേഷ്യന്‍ കടലില്‍ ശക്തമായ ഭൂചലനം




ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ കടലില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. 700 കി.മീ അകലെയുള്ള ആസ്ട്രേലിയയിലെ ഡാര്‍ വിന്‍ നഗരത്തില്‍വരെ പ്രകമ്ബനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.


ബാന്‍ഡാ കടലില്‍ 231 കി.മീ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഈസ്റ്റ് ടിമോറിന്‍റെ തലസ്ഥാനമായ ദിലിയിലുണ്ടായ പ്രകമ്ബനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്  ചെയ്യുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment