ഇറാന്‍ ആണവ നിലയത്തിന് സമീപം ഭൂകമ്പം




തെഹ്‌റാൻ: അമേരിക്ക - ഇറാൻ യുദ്ധ ഭീതിയിൽ നിൽക്കെ ഇറാന്‍ ആണവ നിലയത്തിന് സമീപം ഭൂകമ്പം. ബുഷെഹ്ര്‍ ആണവ നിലയത്തിന് സമീപത്താണ് ഇന്ന് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായും തെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം ഉക്രേനിയന്‍ ജെറ്റ് തകര്‍ന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഭൂകമ്പ വാര്‍ത്ത പുറത്ത് വന്നത്.


ഇറാനിലെ ബോറസ്ജാന് തെക്ക് കിഴക്ക് 10 കിലോമീറ്റര്‍ ആണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യു‌.എസ്‌.ജി‌.എസ്) അറിയിച്ചു. ബുഷെഹ്റില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ബോറസ്ജാന്‍. ബുഷെഹ്ര്‍ നഗരത്തിലാണ് ന്യൂക്ലിയര്‍ പ്ലാന്റ് സ്ഥിതിചെയ്യുന്നത്.


ആഴവും പ്രഭവകേന്ദ്രവും സൂചിപ്പിക്കുന്നത് ഇത് ഒരു സ്വാഭാവിക സംഭവമാണെന്നും ഡിസംബര്‍ അവസാനത്തില്‍ സമാനമായ ഭൂകമ്ബമുണ്ടായെന്നും സ്ട്രാറ്റജിക് സെന്റിനല്‍ വെബ്‌സൈറ്റ് ട്വീറ്റ് ചെയ്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment