പാകിസ്താനിലും അഫ്‌ഗാനിസ്താനിലും ശക്തമായ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനങ്ങൾ




പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനത്തില്‍ ഉത്തരേന്ത്യയിലും പ്രകമ്പനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, ജമ്മു കാശ്‌മീർ  മേഖലകളിലും കിഴക്കന്‍ ഉസ്ബസ്ക്കിസ്ഥാന്‍ മേഖലയിലും ചെറിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇന്നലെ (ശനിയാഴ്ച)  വൈകീട്ട് 5.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാക്ക് - അഫ്‍ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദുകുഷ് മലനിരകളുടെ സമീപത്താണ് ഭൂചനലത്തിന്‍റെ പ്രഭവ കേന്ദ്രം. ഹിന്ദു കുഷ് മേഖലയില്‍ 212 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


ഇതിനിടെ ഇന്തോനേഷ്യയിലെ സുമാത്രയിലും ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഈ ഭൂചനലത്തിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment