കലഞ്ഞൂരിനെ രക്ഷിക്കുവാൻ...




കക്ഷി രാഷ്ട്രീയത്തിൻ്റെ സങ്കുചിത മുദ്രാവാക്യങ്ങൾക്കു പകരം വിശാലമായ അന്വേഷണങ്ങളും ആസൂത്രണങ്ങളും ആദ്യം പരീക്ഷിക്കുവാൻ കഴിയുക ഗ്രാമ തലത്തിലാണ്. Local self Government, Local self Governance ആയി തീരേണ്ട കേരളത്തിൽ പഞ്ചായത്തു സമിതികളുടെ അധികാരങ്ങൾ നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് മറ്റാരെ ക്കാളും മുൻപ് ഭരണ കക്ഷി അംഗീകരിക്കണം. Ease of Doing Business ഉം GST യും കേരള സർക്കാരിൻ്റെ നാലു മിഷൻ പദ്ധതികളും പഞ്ചായത്തുകളുടെ അവകാശ ങ്ങളെ വേണ്ടത്ര മാനിക്കുന്നില്ല. കൂടുതൽ അധികാരങ്ങളും അവകാശങ്ങളുമുള്ള ത്രിതല പ്രാദേശിക സർക്കാർ പ്രവർത്തനങ്ങളിലൂടെയെ കേരളത്തിൻ്റെ  പ്രതിസന്ധി കളെ ത്രിണമൂൽ തലത്തിൽ മുതൽ നേരിടുവാൻ കഴിയൂ.അതിനു ഗ്രാമങ്ങളെ സജ്ജമാക്കുവാൻ ജന പ്രതിനിധി കൾക്കു കഴിയുമോ ?


പഞ്ചായത്തുകളുടെ ദീർഘ വീക്ഷണമില്ലായ്ക്കുള്ള തെളിവായി, ജനിച്ചു വളർന്ന പഞ്ചായത്തിൻ്റെ (കലഞ്ഞൂർ) പ്രകൃതി ഘടനയോടുള്ള സമീപനങ്ങൾ രേഖയാണ്. ഇത്തരം അനുഭവങ്ങൾ മറ്റിടങ്ങളിലും ഉണ്ട് എന്നു കരുതട്ടെ.


ഒരു നാടിൻ്റെ പൈതൃക വിഭവങ്ങൾ (മൈതൃകം എന്നു പറയാറില്ല)മനുഷ്യ നിർമ്മി തമല്ല.അവയെ ഉത്തരവാദിത്വത്തൊടെ ഉപയോഗിക്കുവാൻ മാത്രമെ ഭൂമിയിലെ ജീവി വർഗ്ഗങ്ങൾക്ക് അവകാശമുള്ളു.തലമുറകൾ സംരക്ഷിച്ചു വന്ന വിഭവങ്ങളെ, നിയമങ്ങളെ വളച്ചു നീട്ടി,തകർക്കുവാൻ ഗ്രാമം കൂട്ടു നിൽക്കുന്ന അവസരങ്ങൾ ആത്മഹത്യാപരമാണ്.കഴിഞ്ഞ കാൽ നൂറ്റാണ്ടായി നാട്ടിൽ സംഭവിച്ചു വരുന്നത് അത്തരം നീക്കങ്ങളായിരുന്നു. പഞ്ചായത്തു ഭരണം അവരുടെ ഉത്തരവാദിത്തങ്ങളെ മറന്നു പോയിരുന്നു എന്നു കാണാം. തൽഫലമായി പഞ്ചായത്തിൻ്റെ മനോഹരമായ കിഴക്കൻ ദിക്കിലെ ഐതീഹ്യങ്ങളും ചരിത്രവും നിറഞ്ഞ കുന്നുകൾ തകർത്തെറിയുകയായിരുന്നു. 


കുടപ്പാറയും കോട്ടപ്പാറയും രാക്ഷസൻ പാറയും കള്ളിപ്പാറയും പടപ്പാറയും അവയുടെ അരുവികളും അവ മേഘങ്ങളെ തടഞ്ഞു നിർത്തി മഴ സമൃദ്ധമാക്കുന്നതും ഒക്കെയാണ് നാടിനെ വാസ യോഗ്യമാക്കിയത്. അവയെ കൊത്തിപ്പറിച്ച് വിഭവങ്ങളാക്കുവാൻ ശ്രമിച്ചവരെ പിൻതുണച്ചവർ നാടിൻ്റെ സുരക്ഷിതത്വത്തെ മറന്നു പോകുകയായിരുന്നു. പഞ്ചായത്തിനും സംസ്ഥാന സർക്കാരിനും തുശ്ച പണം കൈമാറുന്നു എന്നു വരുത്തി തീർത്ത്, അഴിമതിയുടെ തണലിൽ നടത്തിയ കൊള്ളകൾ ഗ്രാമത്തെ നിർ ജലീകരിക്കുകയും നിർജ്ജീവമാക്കുകയുമാണ്. 


ജലാറ്റിൻ സ്ഫോടനത്തിൽ നിന്നും രക്ഷ നേടിയ മല നിരകളെ തകർക്കുവാൻ ഗൗതം അദാനിയുടെ അന്തർ ദേശീയ സ്ഥാപനം കലഞ്ഞൂരിൽ എത്തുമ്പോൾ, നാം അനുഭവിച്ചതെല്ലാം നിസ്സാരമായിരുന്നു എന്നു പറയേണ്ടി വരും. ഈ നാട് ഗർത്തങ്ങൾ കൊണ്ട് ഭീകരത തീർക്കുന്ന ഇടമായി പരിണമിക്കരുത്. അത്തരം കയങ്ങളെ ആത്മഹത്യാ മുനമ്പുകളായി മാറ്റുവാനെ പിന്നീടു നാട്ടുകാർക്കു കഴിയൂ. അതിനുള്ള അവസരം ഉണ്ടാകാതിരിക്കുവാനായി പഞ്ചായത്തു സമിതി, വിഴിഞ്ഞം അദിനി പദ്ധതിക്കായുള്ള 5 ഖനന ശ്രമങ്ങൾക്കെതിരെ ജനങ്ങൾക്കൊപ്പം സമര സജ്ജമാകണം.


മലനിരകളെ സംരക്ഷിക്കുന്നതിനൊപ്പം അവയെ നോവിക്കാതെ നാടിൻ്റെ വരുമാനവും ഖ്യാതിയും വർധിപ്പിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാക്കാൻ കഴിയും. പാടം,പാറക്കടവ് മുതൽ കുടപ്പാറ, രാജഗിരി വെള്ളച്ചാട്ടവും കള്ളിപ്പാറ,രാക്ഷസൻ പാറ,പടപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുവാൻ Carbon Neutral Tourism പദ്ധതികൾക്ക് പഞ്ചായത്ത് തലത്തിൽ ആസൂത്രണം. 


സമാന പരീക്ഷണങ്ങൾ വിജയകരമാക്കിയ പദ്ധതികൾ കണ്ടു മനസ്സിലാക്കൽ. പ്രകൃതി ഘടനയിൽ മാറ്റമുണ്ടാകാത്ത  തയ്യാറെടുപ്പുകൾ. തണൽ മരങ്ങൾ വർധിപ്പിക്കൽ . DTDC യുമായും മറ്റും സഹകരിച്ച് പരസ്യവും പരിപാടികളും. ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും ടൂറിസ്റ്റുകളെ സ്വീകരിക്കൽ.3 pm to 7 pm


Rock walk,Rope Climbing, Sun set watch, Kite flying(cum Training),Tree walk , Food and Music(at one Center).Paint Gallery and Painters Corner, Cycle Track, Rain walk ,Tent Tourism,Light & Sound show,Star watch , Home stay,
ജല സംഭരണികളെ വൈവിധ്യവൽക്കരിച്ച് വിവിധ പരിപാടികൾ.


തയ്യാറെടുപ്പുകൾ : വൃത്തിയുള്ള Wash Room, പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ, സുരക്ഷാ സംവിധാനം,നടപ്പാതയും സൗര ഊർജ്ജ വിളക്കും. പ്ലാസ്റ്റിക് വിരുധവും പ്രാദേശിക വിഭവങ്ങൾ മാത്രം ലഭിക്കുന്നതുമായ Snack Bar. തുടക്കത്തിൽ 50 പേരെ വീതം ശനി, ഞായർ ദിവസങ്ങളിൽ പ്രതീക്ഷിക്കാം. മൊത്തം പരിപാടിയുടെ ഭാഗമാകാൻ അവസരം. (Food and Music at Prime Station).ഫീസ് Rs. 200 + 


പ്രതി വർഷം കുറഞ്ഞത് 10 ലക്ഷം രൂപയുടെ വരുമാനം പ്രദേശത്തിന് ഉണ്ടാകും. 10 ആളുകൾക്ക് നേരിട്ടും അതിൽ കൂടുതൽ പേർക്ക് പരാേക്ഷമായും വരുമാനം. നമ്മുടെ മല നിരകൾ എന്നെന്നും സംരക്ഷിക്കപ്പെടും. അത് കണ്ടാസ്വദിക്കുവാനും നാടിനെ ബഹുമാനിക്കുവാനും ലോകം തയ്യാറാകും. തൊഴിൽ അവസരങ്ങളുണ്ടാകും. സുസ്തിര വികസനത്തിൻ്റെ  ബാല പാഠങ്ങൾ സാധ്യമാകും.ഖനനങ്ങൾ ഒഴിവാക്കി പ്രകൃതി സുരക്ഷ ഉറപ്പാക്കാം.


ഇന്നത്തെ വികസന വായ്ത്താരിക്കാർ മലകളും കുന്നുകളും തകർത്തെറിഞ്ഞ്, ക്രിമിനലിസവും പൊതു സ്വത്ത്  കൊള്ളയടിക്കലും നടപ്പിലാക്കുമ്പോൾ നാടിനു മാറി ചിന്തിക്കുവാൻ കഴിയണം. മലകൾ തുരന്നു കടത്തുന്നതിലൂടെ തൊഴിൽ ഉണ്ടാകുമെന്നും വികസനം സാധ്യമാകുമെന്നും കപ്പലുകൾ എത്തിച്ചേരുമെന്നുമൊക്കെയുള്ള വ്യാമോഹ കൃഷീ വലന്മാ രുടെ വലയിൽ കുരുങ്ങുവാൻ ഗ്രാമങ്ങളെ അനുവദിക്കരുത്.


കലഞ്ഞൂർ ഇന്നനുഭവിക്കുന്ന കാലാവസ്ഥാ തിരിച്ചടികൾക്കു പിന്നിൽ തെറ്റായ  തീരുമാനങ്ങൾക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കണം. പുതുതായി എത്തിച്ചേരാൻ വെമ്പുന്ന അദാനി ഗ്രൂപ്പ്, 77ഏക്കറിൽ നിന്നും 70 ലക്ഷം ടൺ പാറ കടത്തുവാൻ പദ്ധതികൾ ഒരുക്കുമ്പോൾ, അവയെ  ചെറുത്തു തോൽപ്പിക്കുവാൻ കോന്നിയുടെ MLA യും നമ്മുടെ MP യും മറ്റു ജന പ്രതിനിധികളും ഗ്രാമത്തിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കലഞ്ഞൂർ. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment