കേരളത്തിലെ വീട് നിർമാണ രീതികൾ ചൂടിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നു




കേരളത്തിലെ ആധുനിക വീടുകള്‍ നാടിന്റെ കാലാവസ്ഥക്ക് ഇണങ്ങുന്നതല്ല എന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് നമ്മുടെ വീടുകള്‍ പ്രധാനമായും തടികളും മൺകട്ടകളും ഉപയോഗിച്ചായിരുന്നു നിര്‍മ്മിച്ചത്. മേല്‍ കൂരകള്‍ വായൂ സഞ്ചാരത്തെ  അനുവദിച്ചു. പിൽ കാലത്ത് സമ്പന്നർ, വീടുകൾ വിവിധ പുരകളായി  മുഖാമുഖം പണിയുവാന്‍ ശ്രമിച്ചു. (നാലുകെട്ട്, എട്ടുകെട്ട് ) അതിനാല്‍ മുറികളിലേക്ക് കാറ്റും വെളിച്ചവും നേരിട്ടു കടക്കുവാന്‍ അവസരം ഉണ്ടായി. (ജനൽ, പൂമുഖം മുതലായവ യൂറോപ്യൻ സംഭാവനയാണ്) ഓലകള്‍ക്ക് പകരം യുറോപ്യന്‍ പരീക്ഷണമായ ഓടുകള്‍ എത്തിച്ച് മേൽക്കൂരകൾക്ക് പുതിയ മുഖം നൽകി. ഓടുകൾ ചൂടിയ മേൽക്കൂരക്ക്, ചൂട് വായുവിനെ പുറത്തേക്ക് ഒഴുക്കുവാൻ വേണ്ടത്ര സുഷിരങ്ങളുണ്ട്.


കോണ്‍ക്രീറ്റ് നിര്‍മ്മാണ രീതികള്‍ വ്യാപകമായതോടെ വീടുകളില്‍ വര്‍ധിച്ച ചൂട് അനുഭവപെടുകയാണ്. ചൂടിനെ പെട്ടെന്ന് വലിച്ചെടുക്കുന്നതിനാലും ഉള്ളിലെ കമ്പികള്‍ പതുക്കെ മാത്രം തണുക്കുന്നതിനാലും കോണ്‍ക്രീറ്റ് വീടുകള്‍ രാത്രിയിലും കൂടുതല്‍ ഊഷ്‌മാവ്‌ നിലനിർത്തും. സിമന്റിന്‍റെ കാര്‍ബണ്‍ ബഹിര്‍ഗമനം 1000 കിലോക്ക്  900 കി.ഗ്രാം എന്നത് ആശാവഹമല്ല. സിമന്റിന്റെ ഘടകങ്ങള്‍ വിവിധ തരത്തിലുള്ള കാല്‍സിയം പദാര്‍ഥങ്ങള്‍ ആണ്. (Bilite and Alite) സിമന്‍റ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ചൂടാക്കല്‍ പ്രക്രിയക്ക്(1500 ഡിഗ്രി) ഏറെ ഊര്‍ജ്ജം ആവശ്യമുണ്ട്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചു വന്ന Portland cement ന്‍റെ നിര്‍മ്മാണത്തിന് ആവശ്യമായി വരുന്ന ഊര്‍ജ്ജം അധികമായതിനാല്‍, പരിസ്ഥിതി സൗഹൃദ  സിമന്‍റ് കളായ fly ash സിമന്റ് , pozolan സിമന്‍റ് മുതലായവ ഉപയോഗിക്കുവാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നു. കൂടുതല്‍ പരിസ്ഥിതി സൗഹൃദ സിമന്‍റ്(green cement) Sporosarcina pasteurii എന്ന ബാക്റ്റീരിയ ത്തിന്‍റെ സഹായത്താല്‍ മണ്ണും മൂത്രവും ചേര്‍ത്തു വെച്ച് ഉണ്ടാക്കുന്നുണ്ട്. 


കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ക്ക് പകരം Glass Fiber Reinforced Gypsm(GFRG) ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍മ്മാണ ചെലവിലും(20 to 30%) വേഗത്തില്‍ പണികള്‍ തീർക്കുന്നതിനും തീ പിടുത്തം (1000 ഡിഗ്രീവരെ) പ്രതിരോധിക്കുവാനും സഹായിക്കും. സാധാരണ വീടുകളിൽ നിന്നും  4 ഡിഗ്രി വരെ ചൂട് കുറച്ചു നിര്‍ത്തുവാന്‍ ഇതിനു കഴിവുണ്ട്. ഇവിടെ ഹരിത പാതുകം (carbon foot print) കോണ്‍ക്രീറ്റ് കളിലും 40% കുറവാണ്. സാധരണ കോണ്‍ക്രീറ്റ് കള്‍ 50 വര്‍ഷം വരെ നിലനില്‍ക്കു മ്പോള്‍ GFRG ഷീറ്റുകള്‍ക്ക് 80 വര്‍ഷത്തെ ആയുസ്സ് ഉണ്ട്. ഒരു കാലത്ത് വ്യാപകമായിരുന്ന മുളയും മണ്ണും കൂട്ടി വെച്ചുള്ള നിര്‍മ്മാണങ്ങള്‍  പ്രകൃതിയുമായി ഇണങ്ങി പോകുന്ന തരത്തിലുള്ളതാണ്. അതിനെ ആധുനിക സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ    വിജയകരമായി നടക്കുന്നു.

പരിസ്ഥിതിയുമായി ഏറെ അടുത്തു നില്‍ക്കുന്ന വീട് നിര്‍മ്മാണം മനസ്സിലാക്കുവാന്‍ ചിതല്‍ പുറ്റുകളെ പരിശോധിച്ചാല്‍ മതിയാകും. ലോകത്തെ ഏറ്റവും ഉയരമുള്ള വീടുകള്‍ സ്വയം നിര്‍മ്മിച്ച്‌ താമസിക്കുന്ന ജീവികളാണ് ചിതലുകൾ.(ജീവിയുടെ വലിപ്പവുമായി ബന്ധപെട്ട്.)ചിതൽ പുറ്റുകള്‍ മണ്ണും ഉമ നീരും ചേർത്ത്  നിര്‍മ്മിക്കുന്നു.അവയില്‍ രണ്ടു തരം സുഷിരങ്ങള്‍ ഉണ്ട്. തിരശ്ചീനമായ നിരവധി ചെറു സുഷിരങ്ങളും.ലംബമായി സാമാന്യം വലിപ്പമുള്ള സുഷിരവും(ചിമ്മിനി) ഉണ്ട്. വശങ്ങളിലെക്ക് തുറന്ന സുഷിരങ്ങള്‍ വഴി തണുത്ത കാറ്റിന് അകത്തു കടക്കാം. പുറ്റിനുള്ളിലെ വായൂ ചൂടാകുമ്പോള്‍ അവ മുകളിലേക്ക് ഒഴുകുന്നു. ചിമ്മിനിയിലേക്ക്  എത്തുന്ന വായു ചിമ്മിനിയിലൂടെ മുകളിലേക്ക് ഉയര്‍ന്ന് പുറത്തേക്ക് പോകും. (തണുത്ത വായു പുറത്തുനിന്ന് അകത്തേക്കും അകത്തുനിന്നും ചൂട് വായൂ മുകളിലെത്തി പുറത്തേക്കും സഞ്ചരിക്കുവാന്‍ കഴിയും. ) ചിതൽപ്പുറ്റ് എപ്പോഴും തണുത്ത കാലാവസ്ഥയെ നിലനിർത്തുന്നുണ്ട്.  കാര്‍ബണ്‍ ഡയോക്സൈഡ് അളവ് നിയന്ത്രിക്കുവാനും ചിതൽ വിജയിക്കുന്നു.

സിംബാവെയിൽ ഉയര്‍ന്ന ചൂടും താഴ്ന്ന ചൂടും തമ്മിലുള്ള  (ദിനം പ്രതി) വ്യത്യാസം   10 മുതല്‍ 14 ഡിഗ്രീ വരെയാണ്. Air conditioning ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുവാന്‍ നിബന്ധിതമായ സിംബാവെയില്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സവ്ഹൃദപരമായ നിര്‍മ്മാണ രീതികള്‍ ഉണ്ടാകണം എന്ന അന്വേഷണം സജ്ജീവമായിരുന്നു.അങ്ങനെ അവർ പുതിയ നിര്‍മ്മാണ രീതികള്‍ അവലംബിച്ചു. ചിതല്‍ പുറ്റിന്‍റെ സാങ്കേതിക രീതികളെ ഉപയോഗിച്ച് ഹവാനയിൽ  (996)  55000 ച.മീ. വലിപ്പമുള്ള  Eastgate center എന്ന പേരിൽ  shopping mall നിര്‍മ്മിച്ചു. നിര്‍മ്മാണത്തിന് ആര്‍ക്കിറ്റെകറ്റ് Mr.Mick Pearce നേതൃത്വം നല്‍കി. പരിസ്ഥിതി സൗഹൃദവും  ചൂടിനെ സ്വാഭാവികമായി നിയന്ത്രിക്കുവാന്‍ കഴിവുള്ളതുമായ  നിർമ്മാണ രീതി പരീക്ഷിച്ചു പാര്‍ശ്വങ്ങളില്‍ നിന്നും വായുവിന് യഥേഷ്ടം  കടന്നു ചെല്ലുവാന്‍ അവസരം, എത്തുന്ന വായു ചൂടായി കഴിഞ്ഞാല്‍ അവക്ക് കെട്ടിടത്തിന്‍റെ നടുവിലൂടെ  മുകളിലേക്ക് തുറന്നിരിക്കുന്ന ചിമ്മിനിയിലൂടെ പുറത്തു പോകുവാന്‍ കഴിയും. പുറത്തേക്ക് ഉയരുന്ന ചൂട്  കാറ്റിന്‍റെ സഹായത്താല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുവാന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.


കേരളത്തിലെ വര്‍ദ്ധിച്ച ചൂടിനെ പരിഗണിച്ച് നമ്മുടെ വീട് നിര്‍മ്മാണങ്ങളില്‍ വലിയ പൊളിച്ചെഴുത്തുകള്‍ നടത്തേണ്ടിയിരിക്കുന്നു. കോണ്‍ക്രീറ്റ് വീടുകള്‍ വര്‍ദ്ധിച്ച ചൂട് നിലനിര്‍ത്തുകയും ഒപ്പം കരിങ്കല്‍, സിമന്‍റ് മുതലായവയുടെ ഉപയോഗം പരിസ്ഥിതിക്ക്  നാശം വരുത്തി വെക്കുകയും ചെയ്യുന്നുണ്ട് . ഈ സാഹചര്യത്തില്‍ കേരളത്തിലെ നിര്‍മ്മാണ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.. വീടുകള്‍ എണ്ണത്തിൽ വര്‍ദ്ധിച്ച സാഹചര്യത്തില്‍ Urbal hot island എന്ന പ്രതിഭാസം നാട്ടിൽ  ശക്തമായി കൊണ്ടിരിക്കെ, നിര്‍മ്മിച്ച വീടുകളെ തണല്‍ വിരിച്ചു സംരക്ഷിക്കുവാന്‍ പദ്ധതികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.


വീടുകളുടെ മട്ടുപാവുകളില്‍ വ്യത്യസ്ഥ തരം മുളപോലെയുള്ള  സസ്യങ്ങള്‍ ബോധപൂര്‍വ്വമായും വളര്‍ത്തി വീടുകളെ പച്ച പുതപ്പിക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വീടുകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനൊപ്പം നിർമ്മാണങ്ങൾക്കായി പരിസ്ഥിതി സൗഹൃദ നിർമ്മാണ വിഭവങ്ങൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ അവസരം ഒരുക്കുവാൻ സർക്കാർ പദ്ധതികൾ. പരമാവധി കുറഞ്ഞ ഹരിത പാതുകമുള്ള നിർമ്മാണ വസ്തുക്കൾ തെരഞ്ഞെടുക്കൽ,  വിടുകളെ തണലിനുള്ളിൽ ആക്കി എടുക്കൽ, വീടുകൾ, പൊതു കെട്ടിടങ്ങള്‍ , ഇവയെ വള്ളി പടര്‍പ്പുകള്‍ പ്രത്യേകം രീതിയില്‍ വളര്‍ത്തി ഹരിത ഭിത്തികള്‍ കൊണ്ട് പൊതിയുവാന്‍ പദ്ധതി.  വീട് നിര്‍മ്മാണവും വീടുകളുടെ പരിസരങ്ങളും പരിസ്ഥിതി സൗഹൃമാക്കാതെ ഉഷ്ണകാലത്തെ ചൂടിനെ പ്രതിരോധിക്കുവാന്‍ നമ്മുടെ വാസ സ്ഥലങ്ങള്‍ക്ക് കഴിയില്ല.   


കേരളത്തിന്റെ ഭവന നിർമ്മാണ രംഗത്ത് പരിസര  സൗഹൃദ രീതികൾ പ്രോത്സാഹി പ്പിക്കുവാൻ national  green protocol ഉണ്ടെങ്കിലും അത്തരം ആശയങ്ങളോട് സർക്കാർ സംവിധാനങ്ങൾ മുഖം തിരിച്ചു നിൽക്കുകയാണ്. (തിരുവനന്തപുരത്ത് പട്ടത്തു സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത് ആഫീസ്  മോടി പിടിപ്പിക്കുവാനായി ഗ്ലാസ് കൊണ്ടു നിറച്ച രീതി സർക്കാരിന്റെ വഴി പിഴച്ച നിർമ്മാണ മാതൃകക്കു തെളിവാണ്).

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment